Christmas Gifting Guide: ക്രിസ്തുമസ് സമ്മാനത്തിൽ അല്പം വെറൈറ്റി ആയാലോ?; പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഗാഡ്ജറ്റുകൾ
Christmas Gift Gadget Ideas: ക്രിസ്തുമസിന് സമ്മാനമായി നൽകാവുന്ന ചില ഗാഡ്ജറ്റുകളുണ്ട്. ഈ ഗാഡ്ജറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.

ഗാഡ്ജറ്റ് ഓർഗനൈസർ
ക്രിസ്തുമസ് എത്തിക്കഴിഞ്ഞു. പ്രിയപ്പെട്ടവർക്ക് നൽകാനുള്ള ഗിഫ്റ്റിനെപ്പറ്റിയാവും പലരുടെയും ആലോചന. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്രിസ്തുമസിന് സമ്മാനമായി നൽകാൻ കഴിയുന്ന ചില ഗാഡ്ജറ്റുകളുണ്ട്. ഈ സമ്മാനങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. ആമസോൺ ഇക്കോ ഡോട്ട് 5ത് ജെൻ സ്മാർട്ട് സ്പീക്കർ
വോയിസ് കൊണ്ട് നിയന്ത്രിക്കാനാവുന്ന സ്മാർട്ട് സ്പീക്കറാണ് ആമസോൺ ഇക്കോ ഡോട്ട് സ്മാർട്ട് സ്പീക്കർ. ചാറ്റ്ജിപിടിയും ജെമിനിയും പോലെ ചോദ്യങ്ങൾക്ക് മറുപടിനൽകാൻ ഇതിന് സാധിക്കും. പാട്ട് പ്ലേ ചെയ്യാനും സ്മാർട്ട് ഡിവൈസുകൾ നിയന്ത്രിക്കാനും ഇക്കോ ഡോട്ട് സ്പീക്കറിന് കഴിയും.
2. റേസർ കിഷി അൾട്ര ആർജിബി ഗെയിമിങ് കൺട്രോളർ
ഗെയിമർമാർക്ക് പറ്റിയതാണ് ഇത്. മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നവർക്ക് കൺസോളിൽ കളിക്കുന്ന അനുഭവം നൽകാൻ ഇത് സഹായിക്കും.
Also Read: Oneplus: ബാറ്ററി ബാക്കപ്പ് രണ്ട് ദിവസം!; അവിശ്വസനീയ ഫീച്ചറുകളുമായി വൺപ്ലസ് ടർബോ ഉടനെത്തും
3. ലെഡ്ജർ നാനോ എക്സ്
ക്രിപ്റ്റോ കറൻസി ശേഖരിക്കുന്നയാളാണെങ്കിൽ അത് സുരക്ഷിതമായി സൂക്ഷിക്കാൻ ഈ ഹാർഡ്‌വെയർ വാലറ്റ് സമ്മാനമായി നൽകാവുന്നതാണ്.
4. ജിയോടാഗ്
വളരെ ഉപകാരപ്രദമായ ഒരു സമ്മാനമാണ് ഇത്. വിമാനത്താവളത്തിൽ ബാഗുകൾ വേഗം കണ്ടുപിടിക്കാനും വളർത്തുമൃഗങ്ങളെ ട്രാക്ക് ചെയ്യാനുമൊക്കെ ജിയോടാഗ് സഹായിക്കും.
5. ഗാഡ്ജറ്റ് ഓർഗനൈസർ
കേബിളുകൾ, ചാർജറുകൾ, യുഎസ്ബി ഡ്രൈവുകൾ തുടങ്ങി പലതും സൂക്ഷിച്ചുവെക്കാനുള്ളതാണ് ഗാഡ്ജറ്റ് ഓർഗനൈസർ. ഇതും വളരെ നല്ല ഒരു സമ്മാനമാണ്.