AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Truecaller-like caller ID: അപരിചിതരാണ് വിളിക്കുന്നത്… നമ്പറിനു പകരം ഫോണിൽ തെളിഞ്ഞത് പേര്… പേടിക്കേണ്ട ഇത് ഒരു തകരാറല്ല…

CNAP testing has begun: നിങ്ങളെ ഒരാൾ വിളിക്കുമ്പോൾ, ആദ്യം ആ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാറിലെ പേര് കാണിക്കും. അതിനുശേഷം, നിങ്ങൾ കോൺടാക്റ്റിൽ സേവ് ചെയ്ത പേര് കാണിക്കും. അതായത്, സർക്കാർ സ്ഥിരീകരിച്ച വ്യക്തിവിവരമാണ് ആദ്യം കാണിക്കുക എന്നർത്ഥം.

Truecaller-like caller ID: അപരിചിതരാണ് വിളിക്കുന്നത്… നമ്പറിനു പകരം ഫോണിൽ തെളിഞ്ഞത് പേര്… പേടിക്കേണ്ട ഇത് ഒരു തകരാറല്ല…
CnapImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 25 Nov 2025 14:37 PM

ന്യൂഡൽഹി: നിങ്ങളെ ആരെങ്കിലും വിളിക്കുമ്പോൾ, ഫോണിൽ സേവ് ചെയ്യാത്ത, പരിചയമില്ലാത്ത പേരുകൾ കാണിച്ചു തുടങ്ങിയെങ്കിൽ വിഷമിക്കേണ്ട. ഇത് ഒരു തകരാറല്ല. പലരും കേട്ടിട്ടുണ്ടാകും ഇന്ത്യൻ ഗവൺമെന്റ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പരീക്ഷിക്കുന്ന പുതിയ സിഎൻഎപി അധവാ കോളിങ് നെയിം പ്രസന്റേഷനെപ്പറ്റി. ഇതാണ് ഈ പുതിയ പേര് കാണിക്കലിനു പിന്നിലെ കാരണം.

ട്രൂകോളർ പോലെ പ്രവർത്തിക്കുന്ന ഒരു ​ഗവൺമെന്റ് സംവിധാനമാണ് സിഎൻഎപി. ആളുകൾ നൽകുന്ന വിവരങ്ങളെയോ ഊഹങ്ങളെയോ ആശ്രയിക്കാതെ, വിളിക്കുന്ന ആളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ച ശരിയായ പേര് നിങ്ങളെ കാണിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?

 

നിങ്ങളെ ഒരാൾ വിളിക്കുമ്പോൾ, ആദ്യം ആ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാറിലെ പേര് കാണിക്കും. അതിനുശേഷം, നിങ്ങൾ കോൺടാക്റ്റിൽ സേവ് ചെയ്ത പേര് കാണിക്കും. അതായത്, സർക്കാർ സ്ഥിരീകരിച്ച വ്യക്തിവിവരമാണ് ആദ്യം കാണിക്കുക എന്നർത്ഥം. കഴിഞ്ഞ മാസം സർക്കാർ CNAP പോർട്ടലിന് അംഗീകാരം നൽകിയിരുന്നു. അനാവശ്യ കോളുകൾ കുറയ്ക്കാനും, തട്ടിപ്പുകൾ തടയാനും, പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കാനും ഈ സംവിധാനം സഹായിക്കുന്നു.

Also Read: Whatsapp: വാട്സപ്പ് അംഗങ്ങൾക്ക് ഇനി ടാഗുകൾ; തിരക്കില്ലാത്തവരെ കണ്ടെത്താൻ പുതിയ ഫീച്ചറെത്തുന്നു

ഇതിനുമുമ്പ്, ഒരു കോൾ വരുമ്പോൾ ആരെന്ന് അറിയാൻ ട്രൂകോളർ പോലുള്ള ആപ്പുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ ആ വിവരങ്ങൾ പലപ്പോഴും മറ്റ് ഉപയോക്താക്കളെ ആശ്രയിച്ചുള്ളതിനാൽ വിശ്വസനീയമായിരുന്നില്ല. ഇനി നിങ്ങൾ സേവ് ചെയ്തിരിക്കുന്നത് അമ്മ’ എന്നോ ‘ഓഫീസ്’ എന്നോ ‘പ്ലംബർ’ എന്നെല്ലാമാണെങ്കിലും ആദ്യം അവരുടെ ആധാർ ലിങ്ക് ചെയ്ത പേര് കാണിച്ചതിന് ശേഷം മാത്രമേ നിങ്ങൾ സേവ് ചെയ്ത ലേബറിലേക്ക് മാറുകയുള്ളൂ. ഇത് പ്രത്യേകം ഓർക്കണം.