Amazon great Indian festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നേടാം 80 % ഡിസ്കൗണ്ട്, പുറമേ ബാങ്ക് ഓഫറും ഇഎംഐ ഓപ്ഷനുകളും
Soundbars of all budgets get discounts of up to 80% : രണ്ടായിരത്തിൽ താഴെ ബജറ്റ് ഉള്ള സൗണ്ട് ബാറുകൾ നിരവധി ഇപ്പോൾ ലഭ്യമാണ്. ബോട്ട് പോലുള്ള ബ്രാൻഡുകൾ ആണ് ഇതിൽ മുൻപന്തിയിൽ.
കൊച്ചി: വീട്ടിൽ ഇരുന്ന് നല്ലൊരു സിനിമയോ രാത്രി ഒരു ക്രിക്കറ്റ് മത്സരമോ കാണാൻ നല്ല ഓഡിയോ സിസ്റ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ അതിനുള്ള ഒരു സുവർണ്ണ അവസരമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചതോടെ സൗണ്ട് ബാറുകൾക്ക് വിലക്കിഴിവ്. ബോട്ട്, മിവി, ഫിലിപ്സ്, സോണി തുടങ്ങിയ കമ്പനികളുടെ സൗണ്ട് ബാറുകൾക്കാണ് 80 ശതമാനത്തിലേറെ വിലക്കുറവ് ഉള്ളത്. 2000 മുതൽ 30,000 വരെ ഉള്ള മികച്ച ഓപ്ഷനുകൾ ഓഫറിൽ ലഭിക്കുന്നു.
ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും
ഉത്സവ സീസണിൽ വിലക്കുറവിനെക്കാൾ കുറഞ്ഞ വിലയിൽ അധികമായി ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്‌ഷനുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. ബാങ്കുകളുടെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിൽ നിന്ന് വൻ കിഴിവുകളും ക്യാഷ് ബാക്കും ലഭിക്കാം. ഇത് നിങ്ങളുടെ ബില്ലിൽ കൂടുതൽ കുറവ് വരുത്തും. മികച്ച ഒരു ഓപ്ഷൻ ആണ്.
Also read – ഡിസൈനിൽ കോപ്പിയടി; വേഗത്തിൽ സ്ക്രാച്ചുകൾ വീഴുന്നു: ഐഫോൺ 17നെതിരെ പരാതിപ്രളയം
രണ്ടായിരത്തിൽ താഴെയുള്ള സൗണ്ട് ബാറുകൾ ഇവയെല്ലാം
രണ്ടായിരത്തിൽ താഴെ ബജറ്റ് ഉള്ള സൗണ്ട് ബാറുകൾ നിരവധി ഇപ്പോൾ ലഭ്യമാണ്. ബോട്ട് പോലുള്ള ബ്രാൻഡുകൾ ആണ് ഇതിൽ മുൻപന്തിയിൽ. ചെറിയ മുറികളിലോ ഡെസ്ക്ടോപ്പ് സജ്ജീകരണങ്ങൾക്കോ അനുയോജ്യമായവയാണ് കൂടുതലായും ഈ വിലയിൽ ലഭിക്കുന്നത്. 5000 ത്തിൽ താഴെയുള്ള സൗണ്ട് ബാറുകൾ ആണ് നോക്കുന്നതെങ്കിൽ അതിന് ഡീപ് ബാസ് ഒന്നിലധികം ഇൻപുട്ട് ഓപ്ഷനുകൾ ബ്ലൂടൂത്ത് സ്ട്രീമിംഗ് തുടങ്ങിയ പ്രത്യേകതകളും ഉൾക്കൊള്ളുന്നു. 10 താഴേക്ക് എത്തിക്കഴിഞ്ഞാൽ ലിവിങ് റൂമുകൾക്കും മറ്റു ആവശ്യമായ മോഡലുകളാണ് ലഭിക്കുന്നത്.