Arjuna 2025 PN7: ഭൂമിക്ക് കൂട്ടായി പുതിയ ആൾ! പേര് 2025 പിഎൻ7 അർജുന; കൂടുതലറിയാം

New Quasi-moon Arjuna 2025 PN7: പിഎൻ7 അർജുനൻ്റെ മാഗ്നിറ്റ്യൂഡ് 26 ആണ്. അവയുടെ പരിക്രമണ കാലയളവ് ഭൂമിയുടേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. മാസങ്ങളോ വർഷങ്ങളോ താൽക്കാലികമായി ഭൂമിയെ ചുറ്റുന്ന അർദ്ധ -ചന്ദ്രനുകളിൽ നിന്ന് വ്യത്യസ്തമായി ഇവ വർഷങ്ങളോളം അവിടെ നിലനിൽക്കുന്നതായി ശാസ്ത്രം പറയുന്നു. ആദ്യമായാണ് ഇത്തരം ചിന്ന​ഗ്രഹം കണ്ടെത്തിയിരിക്കുന്നത്.

Arjuna 2025 PN7: ഭൂമിക്ക് കൂട്ടായി പുതിയ ആൾ! പേര് 2025 പിഎൻ7 അർജുന; കൂടുതലറിയാം

New Quasi Moon Arjuna 2025 Pn7

Published: 

26 Oct 2025 | 10:13 AM

തിരുവനന്തപുരം: ഭൂമിക്ക് കൂട്ടായി പുതിയ താൽക്കാലിക അർദ്ധ ചന്ദ്രനെ (Quasi-moon) കൂടി കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 2025 പിഎൻ7 (2025 PN7) എന്നാണ് ഈ ചെറിയ ഛിന്നഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്തിടെ ഭൂമിയുടെ ഭ്രമണപഥത്തിൽ ഇത് കൂടിചേർന്നതെന്നും ശാസ്ത്രലോകം പറഞ്ഞു. ഏകദേശം 62 അടി വ്യാസമാണ് (ഒരു ബസിൻ്റെ വലിപ്പം) ഈ അർദ്ധ ചന്ദ്രന് കണക്കാക്കുന്നത്. ഈ അർദ്ധചന്ദ്രൻ 2080 വരെ ഭൂമിക്ക് ചുറ്റും തുടരുമെന്നാണ് ​ഗവേഷണം പറയുന്നത്.

എന്താണ് പിഎൻ7 അർജുന?

‘മീറ്റ് അർജുൻ 2025 പിഎൻ7’ എന്നാണ് പുതിയ ഗവേഷണ പ്രബന്ധം ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. അർജുന ക്ലാസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഛിന്നഗ്രഹ ഗ്രൂപ്പിൽ ഉൾപ്പെടുന്ന അർദ്ധ ചന്ദ്രനാണിത്. ഏകദേശം 60 വർഷമായി ഇത് ഭൂമിയെ അനുഗമിക്കുന്നുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നത്.

ALSO READ: സ്റ്റാർലിങ്ക് ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചു; അടുത്ത വർഷത്തോടെ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്

എന്നാൽ ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ യഥാർത്ഥ ഉപഗ്രഹമായ ചന്ദ്രനെപ്പോലെ ഭൂമിയുമായി ഗുരുത്വാകർഷണത്താൽ ബന്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ​ഗവേഷകർ പറയുന്നത്. പക്ഷേ അവ വളരെക്കാലം നമുക്ക് ചുറ്റും തങ്ങിനിൽക്കുകയും ഭൂമിയെ ചുറ്റുന്നതായി തോന്നിപ്പിക്കുന്ന ലൂപ്പിംഗ് പാതകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ ഛിന്നഗ്രഹങ്ങൾ യഥാർഥത്തിൽ സൂര്യനെ ഒരു വർഷം കൊണ്ടി ചുറ്റിതീരുമെന്നാണ് ​ഗവേഷക ലോകം വ്യക്തമാക്കുന്നത്.

പിഎൻ7 അർജുനൻ്റെ മാഗ്നിറ്റ്യൂഡ് 26 ആണ്. അവയുടെ പരിക്രമണ കാലയളവ് ഭൂമിയുടേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. മാസങ്ങളോ വർഷങ്ങളോ താൽക്കാലികമായി ഭൂമിയെ ചുറ്റുന്ന അർദ്ധ -ചന്ദ്രനുകളിൽ നിന്ന് വ്യത്യസ്തമായി ഇവ വർഷങ്ങളോളം അവിടെ നിലനിൽക്കുന്നതായി ശാസ്ത്രം പറയുന്നു. ആദ്യമായാണ് ഇത്തരം ചിന്ന​ഗ്രഹം കണ്ടെത്തിയിരിക്കുന്നത്.

 

ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച