Cheap Gadgets: വെറും 100 രൂപക്കും വാങ്ങാം, കിടിലൻ ഗാഡ്ജറ്റുകൾ വീടിന് ആവശ്യം

പവർ കട്ടുകളുടെ കാലമാണിത്. അത്തരം സാഹചര്യങ്ങൾക്ക് പറ്റിയ ഒന്നാണ് പോർട്ടബിൾ യുഎസ്ബി എൽഇഡി ലൈറ്റുകൾ. നിങ്ങളുടെ ലാപ്‌ടോപ്പിലോ പവർ ബാങ്കിലോ ഒരു യുഎസ്ബി എൽഇഡി ലൈറ്റ് പ്ലഗ് ചെയ്ത് അതിൻ്റെ ചാർജ് വഴി പ്രകാശം ലഭിക്കും. പോക്കറ്റിലോ ബാഗിലോ ഇയർഫോണുകൾ ഇട്ടു കൊണ്ടുപോകുന്നത് മിക്കവാറും എല്ലായ്‌പ്പോഴും ഇയർഫോണുകളുടെ വയറുകൾ കുരുങ്ങാനോ ഏതെങ്കിലും വിധത്തുലുള്ള കേടുപാടുകൾ ഉണ്ടാവാനോ കാരണമാകും.

Cheap Gadgets: വെറും 100 രൂപക്കും വാങ്ങാം, കിടിലൻ ഗാഡ്ജറ്റുകൾ വീടിന് ആവശ്യം

Cheap Gadgets In Rs 100

Published: 

21 May 2026 | 04:37 PM

ആപ്പിൾ ഐഫോൺ അല്ല, കുറഞ്ഞ ചിലവിൽ നിങ്ങളുടെ സുഹൃത്തിന് വാങ്ങി നൽകാവുന്ന ഒരു സമ്മാനം, കുറഞ്ഞ ചിലവെന്ന് പറഞ്ഞാൽ 1000 ഉം, 2000 ഉം അല്ല ഒരു 100 രൂപക്കും വാങ്ങാവുന്ന ചില കിടിലൻ ഗാഡ്ജറ്റുകൾ നിങ്ങൾക്ക് വാങ്ങാം. കുട്ടികൾക്കും, പ്രൊഫഷണലുകൾക്കും, അല്ലെങ്കിൽ വീട്ടുകാർക്കോ പങ്കാളികൾക്കോ പോലും ഇത് വാങ്ങി നൽകാൻ കഴിയും എന്നതാണ് പ്രത്യേകത.

1. മൊബൈൽ കേബിൾ പ്രൊട്ടക്ടറുകൾ

നിങ്ങളുടെ ചാർജിംഗ് കേബിളുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അവക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും ചാർജിംഗ് കേബിളുകളെ സംരക്ഷിക്കുന്നത് മൊബൈൽ കേബിൾ പ്രൊട്ടക്ടറുകളാണ്. കേബിൾ പ്രൊട്ടക്ടറുകൾ ചാർജിംഗ് വയറുകളെ സംരക്ഷിക്കും. ഇതും നിങ്ങൾക്ക് സുഹൃത്തുക്കൾക്ക് സമ്മാനിക്കും.

2. മൊബൈൽ സ്റ്റാൻഡ്

ഒരു വ്ലോഗറാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അധികം പൈസ മുടക്കാതെ വാങ്ങാവുന്നതും, വാങ്ങേണ്ടതുമായൊരു സാധനം മൊബൈൽ സ്റ്റാൻഡാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ, YouTube പാചകം, ഒരു വീഡിയോ പെർഫോമൻസ് എന്നിവക്കെല്ലാം പറ്റിയ ഒന്നാണിത്. നിങ്ങളുടെ ഫോൺ സ്റ്റാൻഡിൽ വെച്ചാൽ മാത്രം മതി, നിങ്ങൾക്ക് ഇത്തരത്തിൽ ഏത് കാര്യത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാം.

3. യുഎസ്ബി എൽഇഡി ലൈറ്റ്

പവർ കട്ടുകളുടെ കാലമാണിത്. അത്തരം സാഹചര്യങ്ങൾക്ക് പറ്റിയ ഒന്നാണ് പോർട്ടബിൾ യുഎസ്ബി എൽഇഡി ലൈറ്റുകൾ. നിങ്ങളുടെ ലാപ്‌ടോപ്പിലോ പവർ ബാങ്കിലോ ഒരു യുഎസ്ബി എൽഇഡി ലൈറ്റ് പ്ലഗ് ചെയ്ത് അതിൻ്റെ ചാർജ് വഴി പ്രകാശം ലഭിക്കും. . വിദ്യാർത്ഥികൾ, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർ, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർ എന്നിവർക്കെല്ലാം ഈ ഗാഡ്‌ജെറ്റ് ഇഷ്ടപ്പെടും.

ALSO READ : Virus Alert: ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! പുതിയ വൈറസ്; സർക്കാർ മുന്നറിയിപ്പ് ഇങ്ങനെ

4. സ്ക്രീൻ ക്ലീനിംഗ് കിറ്റ്

മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ് എന്നിവയുടെ സ്ക്രീനുകളിലെ പൊടി, അഴുക്ക്, എണ്ണമയം എന്നിവയെല്ലാം എപ്പോഴും ആശങ്കയുണ്ടാക്കുന്നവയാണ്. ഒരു സ്‌ക്രീൻ-ക്ലീനിംഗ് സ്‌പ്രേ, ഒപ്പം ഒരു മൈക്രോഫൈബർ തുണി എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഡിസ്‌പ്ലേകൾ വൃത്തിയാക്കും. വൃത്തിയുള്ള സ്‌ക്രീനുകൾ മികച്ചതായി കാണപ്പെടുക മാത്രമല്ല; അവ കണ്ണുകൾക്കും ഗുണകരമായിരിക്കും.

5. ഇയർഫോൺ കെയ്‌സിംഗ് കേസ്

പോക്കറ്റിലോ ബാഗിലോ ഇയർഫോണുകൾ ഇട്ടു കൊണ്ടുപോകുന്നത് മിക്കവാറും എല്ലായ്‌പ്പോഴും ഇയർഫോണുകളുടെ വയറുകൾ കുരുങ്ങാനോ ഏതെങ്കിലും വിധത്തുലുള്ള കേടുപാടുകൾ ഉണ്ടാവാനോ കാരണമാകും. ഒരു കാരിയിംഗ് കേസ് ഉണ്ടെങ്കിൽ നിങ്ങളുടെ ഇയർഫോണുകൾ സുരക്ഷിതമായും കുരുക്കില്ലാതെയും സൂക്ഷിക്കാം.

6. പോപ്പ് സോക്കറ്റ് അല്ലെങ്കിൽ മൊബൈൽ ഗ്രിപ്പ്

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ അത് ഒറ്റക്കൈ കൊണ്ട് കൈകാര്യം ചെയ്യാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇതിന് പകരം ഒരു പോപ്‌സോക്കറ്റ് അല്ലെങ്കിൽ ഗ്രിപ്പ് നിങ്ങൾക്ക് ഫോണിനൊരു ഹോൾഡ് നൽകുന്നു, ഇതുവഴി ഫോൺ കൈകാര്യം ചെയ്യുന്നത് എളുപ്പമാകുന്നു. മാത്രമല്ല ഇതിനൊപ്പം നിങ്ങളുടെ ഫോൺ താഴെ വീഴാനുള്ള സാധ്യതയും കുറയും.

7. കേബിൾ ഓർഗനൈസർ

ചാർജറുകളും യുഎസ്ബി കേബിളുകളും എല്ലായിടത്തും വാരി വലിച്ച് കിടക്കുന്നത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ കേബിൾ ഓർഗനൈസറുകൾ എല്ലാം കൃത്യമായി ഒതുക്കി വെക്കാൻ സഹായിക്കും, ഇതുവഴി നിങ്ങൾ നിരന്തരം കുരുക്കുകൾ അഴിച്ചെടുക്കേണ്ടി വരില്ല. ഒന്നിലധികം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ഏതൊരാൾക്കും ഇതൊരു മികച്ച സമ്മാനമാണ്.

English Summary

Few Important gadget that need for home start from Even 100 Rupees. this is also you can gifted to your friends, family members and all. Check how these gadgets working and Features.

Follow Us
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്