Flipkart- Amazon: സെയിൽ സമയത്ത് ഫോണുകൾക്ക് ആമസോണിലോ ഫ്ലിപ്കാർട്ടിലോ വിലക്കുറവ്; താരതമ്യം ഇങ്ങനെ

Big Billion Days And Great Indian Festival: ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്ല്യൺ ഡെയ്സ് സെയിലിലാണോ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണോ മൊബൈൽ ഫോണുകൾക്ക് കൂടുതൽ വിലക്കുറവ്? പരിശോധിക്കാം.

Flipkart- Amazon: സെയിൽ സമയത്ത് ഫോണുകൾക്ക് ആമസോണിലോ ഫ്ലിപ്കാർട്ടിലോ വിലക്കുറവ്; താരതമ്യം ഇങ്ങനെ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ബിഗ് ബില്ല്യൺ ഡേയ്സ്

Published: 

20 Sep 2025 14:54 PM

ഫ്ലിപ്കാർട്ടിലും ആമസോണിലും വിലക്കുറവിൻ്റെ സെയിൽ ആരംഭിക്കാനിരിക്കുകയാണ്. സെപ്തംബർ 23നാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ആരംഭിക്കുക. ഫ്ലിപ്കാർട്ടിൽ പ്ലസ് മെമ്പേഴ്സിനും ആമസോണിൽ പ്രൈം മെമ്പേഴ്സിനും ഒരു ദിവസം മുൻപ് സെയിൽ ലഭ്യമാവും.

എല്ലാ സാധനങ്ങൾക്കും വിലക്കുറവ് ഉണ്ടാവുമെങ്കിലും ഇലക്ട്രോണിക്സുകളും ഗാഡ്ജറ്റുകളുമാണ് ചൂടപ്പം പോലെ വിറ്റുപോകുന്നത്. ഇതിൽ തന്നെ സ്മാർട്ട് ഫോണുകൾക്കാണ് ഏറ്റവും ഡിമാൻഡ്. പ്രത്യേക വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെ വമ്പൻ ഡിസ്കൗണ്ടാണ് ഫോണുകൾക്ക് ലഭിക്കുക. ഈ രണ്ട് സെയിലുകളിലും വിലക്കുറവുണ്ട്. ഏറെക്കുറെ ബാലൻസ്ഡ് ആണ് രണ്ട് സെയിലും.

Also Read: Google Gemini AI : ട്രംപിനൊപ്പം ഒരു സെൽഫി എടുത്താലോ? പ്രോംപ്റ്റ് ഇവിടുണ്ട്

ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരുപോലെ സെയിൽ ഉള്ള ഫോണുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാവും. ഓപ്പോ റെനോ 14 ഫോണിന് ഫ്ലിപ്കാർട്ടിലെ വില 34,999 രൂപയാണ്. ഇത് ക്രെഡിറ്റ് കാർഡ് ഓഫർ ഉൾപ്പെടെയാണോ എന്ന് വ്യക്തമല്ല. ആമസോണിലും ഇതേ വില തന്നെയാണ്. ആമസോണിൽ കാർഡ് ഓഫറുകൾ ഉൾപ്പെടെയുള്ള വിലയാണിത്. വിവോ വി60യുടെ വില ആമസോണിൽ 36,999 രൂപയാണ്. ഫ്ലിപ്കാർട്ടിലും ഇതേ വില തന്നെ. വിവോ എക്സ് 200 എഫ്ഇയ്ക്ക് രണ്ട് സൈറ്റിലും വില 54,999 രൂപ.

ഇതിൽ പ്രധാനപ്പെട്ടത്, ഫ്ലിപ്കാർട്ടിൽ അധിക ബാങ്ക് ഓഫറുകൾ ഉണ്ടാവുമോ എന്നതാണ്. കാരണം കഴിഞ്ഞ വർഷങ്ങളിൽ ഫ്ലിപ്കാർട്ട് സെയിൽ ബാനറിലെ വില ബേസ് പ്രൈസ് ആയിരുന്നു. ഇതിനൊപ്പം ക്രെഡിറ്റ് കാർഡ് ഓഫറുകൾ ലഭിച്ചിരുന്നു. ആമസോണിൽ ക്രെഡിറ്റ് കാർഡ് ഓഫറുകൾ ഉൾപ്പെടെ എന്ന് പറയുമ്പോൾ ഫ്ലിപ്കാർട്ടിൽ അത് പറയുന്നില്ല എന്നത് വളരെ നിർണായകമാണ്. ഏർളി ഡീലുകളിൽ ക്രെഡിറ്റ് കാർഡ് ഓഫറുകൾ പരിഗണിക്കുമ്പോൾ സെയിൽ വിലയെക്കാൾ കുറയുന്നുണ്ടെന്നതും പരിഗണിക്കേണ്ടതാണ്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും