Flipkart Freedom Sale: ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ ആരംഭിച്ചു; മൊബൈൽ ഫോണുകൾക്ക് അതിശയിക്കുന്ന വിലക്കിഴിവ്
Flipkart Freedom Sale Starts With Huge Discounts: വൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ ആരംഭിച്ചു. സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ടാണ് സെയിലിൽ ഉള്ളത്.

ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ
ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ ആരംഭിച്ചു. പ്ലസ്, വിഐപി മെമ്പർമാർക്ക് ഒരു ദിവസം മുൻപ് സെയിൽ ആക്സസ് ലഭിച്ചിരുന്നു. ഇപ്പോൾ എല്ലാ യൂസർമാർക്കുമായാന് ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുന്നത്. എട്ട് ദിവസത്തേക്കാണ് ഫ്രീഡം സെയിൽ നടക്കുക. വിവിധ സ്മാർട്ട്ഫോണുകൾ അതിശയിപ്പിക്കുന്ന വിലക്കിഴിവിൽ ലഭിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.
ക്രെഡിറ്റ് കാർഡ് ഓഫറുകളും അവതരിപ്പിച്ചു. ഐസിഐസിഐ ബാങ്കിൻ്റെയും ബാങ്ക് ഓഫ് ബറോഡയുടെയും കാർഡുകൾക്ക് 10 ശതമാനം വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ഇഎംഐ പർച്ചേസുകൾക്കും വിലക്കിഴിവുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങി മറ്റ് ഓഫറുകളും ലഭിക്കും.
സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക പേജ് തന്നെ ഫ്ലിപ്കാർട്ടിലുണ്ട്. സെയിലിൻ്റെ ഭാഗമായി 79,900 രൂപ വിലയുള്ള ഐഫോൺ 16 ഫോൺ 69,999 രൂപയ്ക്ക് ലഭിക്കും. മോട്ടോ എഡ്ജ് 60യുടെ വില 25,999 രൂപയിൽ നിന്ന് 20,999 രൂപയായി കുറഞ്ഞു. 59,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്സി എസ്24 എഫ്ഇ ഫ്രീഡം സെയിൽ 35,999 രൂപയ്ക്ക് ലഭിക്കും. 74,999 രൂപയിൽ നിന്ന് സാംസങ് ഗ്യാലക്സി എസ്24ൻ്റെ വില 46,999 രൂപയായും കുറഞ്ഞു.
Also Read: Vivo X Fold 5: വിവോയുടെ ഫോൾഡബിൾ ഫോൺ; ഫീച്ചറുകളിൽ ഞെട്ടിക്കാൻ വിവോ എക്സ് ഫോൾഡ് 5 വിപണിയിൽ
ഇതോടൊപ്പം വിവോ ടി4, നതിങ് ഫോൺ 3എ, റിയൽമി ജിടി, പോകോ എഫ്7 തുടങ്ങിയ ഫോണുകൾക്കും വിലക്കുറവുണ്ട്. ഇതോടൊപ്പം ടെലിവിഷൻ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തിനും ഓഫറുകളുണ്ട്.
ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിന് സമാന്തരമായി ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ നടക്കുകയാണ്. ഈ സെയിലിലും വൻ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും. മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, സ്മാർട്ട് ടിവി തുടങ്ങിയവയ്ക്കൊക്കെ വിലകുറയും. 1.35 ലക്ഷം രൂപയുടെ എസ് 24 അൾട്ര ഇപ്പോൾ 79,999 രൂപയ്ക്ക് ലഭിക്കും.