Vivo X Fold 5: വിവോയുടെ ഫോൾഡബിൾ ഫോൺ; ഫീച്ചറുകളിൽ ഞെട്ടിക്കാൻ വിവോ എക്സ് ഫോൾഡ് 5 വിപണിയിൽ
Vivo X Fold Sale Starts In India: വിവോ എക്സ് ഫോൾഡ് 5 ഇന്ത്യയിൽ വില്പന ആരംഭിച്ചു. ഫോൾഡബിൾ ഫോൺ ആയ വിവോ എക്സ് ഫോൾഡ് 5 ഈ മാസം ആദ്യമാണ് അവതരിപ്പിച്ചത്.
വിവോയുടെ ഫോൾഡബിൾ ഫോണായ വിവോ എക്സ് ഫോൾഡ് 5 ഇന്ത്യയിൽ വില്പന ആരംഭിച്ചു. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഫോൺ വാങ്ങാം. ഈ മാസം ആദ്യമാണ് ഫോൺ പ്രഖ്യാപിച്ചത്. തകർപ്പൻ ഫീച്ചറുകളുള്ള പ്രീമിയം ഫോണാണ് വിവോ എക്സ് ഫോൾഡ് 5.
വിവോ എക്സ് ഫോൾഡ് 5ൻ്റെ 16 ജിബി റാം + 512 ജിബി മെമ്മറി വേരിയൻ്റിന് വില 1,49,999 രൂപയാണ്. ടൈറ്റാനിയം ഗ്രേ നിറത്തിലാണ് ഫോൺ ലഭ്യമാവുക. വിവോ ഇന്ത്യ ഇ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ സൈറ്റുകളിലൂടെ ഓൺലൈനായും വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെ ഓഫ്‌ലൈനായും ഫോൺ വാങ്ങാം.
Also Read: JioPC: ഇനി ടിവിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കാം; ജിയോപിസി അവതരിപ്പിച്ചു, ആദ്യ ഘട്ടത്തിൽ സൗജന്യം
വിവിധ ബാങ്കുകളുടെ കാർഡുകൾ കൊണ്ട് ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റൻ്റ് ക്യാഷ്ബാക്ക് ലഭിക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐഡിഎഫ്സി ഫസ്റ്റ്, ഡിബിഎസ്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾക്കാണ് ഓഫർ ലഭിക്കുക. ഇതോടൊപ്പം മാസം 6250 രൂപയുടെ ഇഎംഐ സൗകര്യവും 24 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. ഒരു വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറൻ്റി, 10 ശതമാനം അപ്ഗ്രേഡ് ബോണസ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺട്യ്യച്ച് ഒഎസിലാണ് ഫോണിൻ്റെ പ്രവർത്തനം. 8.03 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേയും 6.53 ഇഞ്ച് അമോഎൽഇഡി കവർ സ്ക്രീനും ഫോണിലുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസി ആണ് ചിപ്സെറ്റ്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സൽ അൾട്ര വൈഡ് ക്യാമറയും ഈ സെറ്റപ്പിലുണ്ട്. കവർ സ്ക്രീനിലും മെയിൻ സ്ക്രീനിലും 20 മെഗാപിക്സലിൻ്റെ ഓരോ ക്യാമറ വീതം.