Flipkart Republic Day Sale 2026: പുതിയ ഫോൺ എടുക്കാൻ വരട്ടെ! ഫ്ലിപ്പ്കാർട്ടിൻ്റെ റിപ്പബ്ലിക്ക് സെയിൽ വരുന്നു; ഐഫോണിനും പിക്സലിനും വമ്പൻ വിലക്കുറവ്
Flipkart Republic Day Sale 2026 Offers And Price Details : ജനുവരി 17നാണ് ഫ്ലിപ്പ്കാർട്ടിൻ്റെ റിപ്പബ്ലിക്ക് ഡേ സെയിലിന് തുടക്കമാകുക. സ്മാർട്ട്ഫോൺ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് സാധനങ്ങൾക്കാണ് ഇ-കൊമോഴ്സ് പ്ലാറ്റ്ഫോം വിലക്കുറവ് അറിയിച്ചിരിക്കുന്നത്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ റിപ്പബ്ലിക്ക് ഡേ സെയിലിനായി കാത്തിരിക്കുകയാണ് നിരവധി പേർ. ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക്ക് സെയിലുമായി എത്തുമ്പോൾ എതിരാളിയായ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ എന്ന പേരിലാണ് വിപണിയൊരുക്കുന്നത്. വമ്പൻ ഓഫറിൽ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള നിരവധി ഇലക്ട്രോണിക് ഉത്പനങ്ങൾ വമ്പൻ ഓഫറുകളുമായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളെത്തുന്നത്. ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റിപ്പബ്ലിക്ക് ഡേ സെയിലുമായി ബന്ധപ്പെട്ടുള്ള ഓഫറുകളുടെ വിവരങ്ങ പങ്കുവെച്ചിരിക്കുകയാണ്. ജനുവരി 17-ാം തീയതി മുതലാണ് ഫ്ലിപ്പ്കാർട്ടിൻ്റെ റിപ്പബ്ലിക്ക് ഡേ സെയിലിനെ തുടക്കമാകുക.
സ്മാർട്ട്ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, റെഫ്രിജറേറ്റുകൾ, വാഷിൻ മെഷിനുകൾ, ടാബുകൾ തുടങ്ങിയ നിരവധി ഉത്പനങ്ങൾക്കാണ് റിപ്പബ്ലിക്ക് ഡേ സെയിൽ ബന്ധപ്പെട്ട് ഫ്ലിപ്പ്കാർട്ട് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ആപ്പിൾ, മോട്ടോറോള, റിയൽമീ, വിവോ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉത്പനങ്ങളാണ് ഇവയിൽ പ്രധാനമായയിട്ടുമുള്ളത്.
ഐഫോണിന് 13,000 രൂപയിലേറെ വിലക്കുറവ്
ഐഫോൺ 16 സ്മാർട്ട്ഫോണാണ് ഫ്ലിപ്പ്കാർട്ട് വമ്പൻ വിലക്കുറവിൽ നൽകാൻ പോകുന്നത്. 69,999 രൂപ വില വരുന്ന ഐഫോൺ 16 ഇനി 13,000 രൂപ വിലക്കുറവിൽ 56,999 രൂപയ്ക്ക് ലഭിക്കും. മോട്ടോറോളയുടെ എഡ്ജ് 60 ഫ്യൂഷൻ ഫോൺ 19,999 രൂപയ്ക്കാണ് വിൽക്കുക. ഫോണിൻ്റെ മാർക്കറ്റ് വില 22,999 രൂപയാണ്. കൂടാതെ 15,499 രൂപയുള്ള വിവോ T4x 14,249 രൂപയ്ക്കും മറ്റ് ടി4 സീരീസുകളായ വിവോ ടി4 ലൈറ്റ്, വിവോ ടി4, വിവോ ടി4ആർ എന്നീ ഫോണുകൾ യഥാക്രമം 9,999 രൂപ, 20,499 രൂപ, 18,999 രൂപയ്ക്കാകും ലഭിക്കുക.
ഗൂഗിൾ പിക്സലിന് 14,000 രൂപയുടെ വിലക്കുറവ്
ഇവയ്ക്ക് പുറമെ അടുത്തിടെ ലോഞ്ച് ചെയ്ത് ഗൂഗിൾ പിക്സൽ 10 60,999 രൂപയ്ക്കാണ് ഓഫറായി ലഭിക്കുക. 74,999 രൂപയാണ് ഫോണിൻ്റെ യഥാർഥ വില. നത്തിങ്ങിൻ്റെ ഫോൺ 3ഓ പ്രോ (33,999 രൂപ) 26,999 രൂപയ്ക്ക് ലഭിക്കും. നത്തിങ്ങിൻ്റെ തന്നെ സിഎംഎഫ് ഫോൺ 2 പ്രോ (18,999 രൂപ) 16,499 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറുകൾക്ക് പുറമെ ബാങ്കുകളുടെ പ്രത്യേക സിഡ്കൗണ്ടുകളും ക്യാഷ്ബാക്കുകളും എക്സ്ചേഞ്ച് ബോണസുകളും ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ടിൻ്റെ ബ്ലാക്ക് , പ്ലസ് സബ്സ്ക്രൈബേഴ്സിന് ഒരു ദിവസം മുമ്പ് സെയിൽ ആരംഭിക്കുന്നതാണ്. ഇവർക്ക് എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്നും പത്ത് ശതമാനം അധികം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.