AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gemini 2.5 Flash: മൾട്ടി-ഇമേജ് ബ്ലെൻഡിംഗ് ഇനി എളുപ്പത്തിൽ ചെയ്യാം, ജെമിനി 2.5 ഫ്ലാഷ് ഇനി എല്ലാവരിലേക്കും…

Gemini 2.5 Flash : സിനിമ സ്‌ക്രീനിലെ പോലെ വീതിയേറിയ ചിത്രങ്ങൾ, മൊബൈലിൽ കാണുന്ന നീളത്തിലുള്ള ചിത്രങ്ങൾ, സാധാരണ ചതുരത്തിലുള്ള ചിത്രങ്ങൾ എന്നിങ്ങനെ പല വലുപ്പങ്ങളിൽ ഇനി ചിത്രങ്ങൾ ഉണ്ടാക്കാം.

Gemini 2.5 Flash: മൾട്ടി-ഇമേജ് ബ്ലെൻഡിംഗ് ഇനി എളുപ്പത്തിൽ ചെയ്യാം, ജെമിനി 2.5 ഫ്ലാഷ് ഇനി എല്ലാവരിലേക്കും…
Gemini 2.5 Flash Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 04 Oct 2025 16:25 PM

ന്യൂഡൽഹി: ഗൂഗിളിൻ്റെ ഏറ്റവും പുതിയതും വേഗതയേറിയതുമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലായ ജെമിനി 2.5 ഫ്ലാഷ് (Gemini 2.5 Flash) ലോകമെമ്പാടുമുള്ള ഡെവലപ്പർമാർക്കായി പുറത്തിറക്കി.

സോഷ്യൽ മീഡിയയിൽ തരംഗമായ ‘നാനോ ബനാന’ (Nano Banana) ചിത്രങ്ങൾ ഉണ്ടാക്കിയ AI മോഡൽ ഇതാണ്. ഇനി ഇത് ഉപയോഗിച്ച് ആർക്കും ക്രിയാത്മകമായ ചിത്രങ്ങളും മറ്റും ഉണ്ടാക്കാം. വളരെ മികച്ച ത്രീഡി രൂപങ്ങളും, നല്ല വ്യക്തതയുള്ള 4K ചിത്രങ്ങളും എളുപ്പത്തിൽ ഉണ്ടാക്കാൻ ഈ പുതിയ AI-ക്ക് കഴിയും.

ഈ പ്രഖ്യാപനം വന്നപ്പോൾ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തൻ്റെ സന്തോഷം ട്വിറ്ററിൽ പങ്കുവെച്ചു. “ഈ പുതിയ മോഡലുമായി മുന്നോട്ട് പോകൂ (GO WITH BANANAS) എന്ന് പറഞ്ഞ അദ്ദേഹം, തമാശയായി മൂന്ന് ബനാന ഇമോജികളും അതിനൊപ്പം ചേർത്തു.

 

പ്രധാന സവിശേഷതകൾ

 

ചിത്രങ്ങൾ കൂട്ടിച്ചേർക്കാം: ജെമിനി 2.5 ഫ്ലാഷ് ഉപയോഗിച്ച് പല ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് പുതിയ ചിത്രങ്ങളുണ്ടാക്കാം.

കൂടുതൽ വലുപ്പത്തിൽ ചിത്രങ്ങൾ: സിനിമ സ്‌ക്രീനിലെ പോലെ വീതിയേറിയ ചിത്രങ്ങൾ, മൊബൈലിൽ കാണുന്ന നീളത്തിലുള്ള ചിത്രങ്ങൾ, സാധാരണ ചതുരത്തിലുള്ള ചിത്രങ്ങൾ എന്നിങ്ങനെ പല വലുപ്പങ്ങളിൽ ഇനി ചിത്രങ്ങൾ ഉണ്ടാക്കാം.

GIF ഉണ്ടാക്കാം: സാധാരണ ചിത്രങ്ങളെ ചലിക്കുന്ന GIF രൂപത്തിലേക്ക് മാറ്റാൻ കഴിയും.

എത്ര വേണമെങ്കിലും സൂം ചെയ്യാം: ഉണ്ടാക്കിയ ചിത്രങ്ങളിൽ AI സഹായത്തോടെ എത്ര സൂം ചെയ്താലും വ്യക്തത നഷ്ടപ്പെടില്ല.

ആർക്കൊക്കെ ഉപയോഗിക്കാം?

 

AI ഉപയോഗിച്ച് ആപ്പുകളും മറ്റും ഉണ്ടാക്കുന്നവർക്ക് Google AI Studio, Gemini API പോലുള്ള ടൂളുകൾ വഴി ഈ പുതിയ AI മോഡൽ ഉപയോഗിച്ചു തുടങ്ങാം.