AI minister Albania: ജോലിയ്ക്ക് മാത്രമല്ല ഇനി ഭരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോകത്തിലെ ആദ്യ എഐ മന്ത്രി സ്ഥാനമേറ്റു
Albania appoints the world's first AI minister : അൽബേനിയയുടെ പ്രധാനമന്ത്രി എഡി രാമയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ നീക്കം അൽബേനിയയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്.
ടിറാന: ഇന്ന് എല്ലാ മേഖലകളിലും എഐ കയ്യടക്കുകയാണ്. തൊഴിൽ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടിയ്ക്ക് കാരണമായത് എഐയുടെ വരവാണ്. ഇതിനിടെ എത്തിയ ഏറ്റവും രസകരമായ എന്നാൽ ഗൗരവകരമായ വാർത്തയാണ് എഐ മന്ത്രിയെ നിയമിച്ചു എന്നത്. ഇത്തരം ഒരു പരീക്ഷണത്തിനു മുതിർന്നത് അൽബേനിയയാണ്.
പബ്ലിക് പർച്ചേസിങ് കാര്യങ്ങൾക്കായി ഡയല്ല (Diella) എന്ന പേരിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനത്തെ മന്ത്രിയായി നിയമിച്ചതായുള്ള സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് എത്തിയത്. അഴിമതി തടയാനും സുതാര്യത ഉറപ്പാക്കാനുമാണ് ഡയല്ലയെ നിയമിച്ചത്. പ്രധാന ലക്ഷ്യം അഴിമതി വരുദ്ധമാക്കുക എന്നതു തന്നെ. സർക്കാരിന്റെ ടെൻഡർ നടപടികളടക്കം പൊതുവായ എല്ലാ സാമ്പത്തിക ഇടപാടുകളും ഡയല്ലയുടെ മേൽനോട്ടത്തിലായിരിക്കും ഇനി നടക്കുക.
അൽബേനിയയുടെ പ്രധാനമന്ത്രി എഡി രാമയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ നീക്കം അൽബേനിയയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്. നേരത്തെ, ഇ-അൽബേനിയ പ്ലാറ്റ്ഫോമിലെ ഒരു വെർച്വൽ അസിസ്റ്റന്റായി പ്രവർത്തിച്ച ഡയല്ല, 36,000-ത്തിലധികം രേഖകൾ കൈകാര്യം ചെയ്യുകയും ആയിരത്തോളം സേവനങ്ങൾ പൗരന്മാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
അഴിമതിക്ക് കുപ്രസിദ്ധമായ അൽബേനിയയിൽ ഈ പുതിയ നീക്കം ഒരു വലിയ മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്.