Google Pixel Watch 4: വയർലസ് ചാർജിംഗ്, പുതിയ ഡിസൈൻ; ഗൂഗിൾ പിക്സൽ വാച്ച് 4 ഫീച്ചറുകൾ ഇങ്ങനെ

Google Pixel Watch 4 Specs And Features: ഗൂഗിൾ പിക്സൽ വാച്ച് 4ൻ്റെ ഫീച്ചറുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഡിസൈനിൽ ഉൾപ്പെടെ മാറ്റങ്ങളുമായാണ് നാലാം തലമുറ ഫോൺ എത്തുക.

Google Pixel Watch 4: വയർലസ് ചാർജിംഗ്, പുതിയ ഡിസൈൻ; ഗൂഗിൾ പിക്സൽ വാച്ച് 4 ഫീച്ചറുകൾ ഇങ്ങനെ

ഗൂഗിൾ പിക്സൽ വാച്ച്

Published: 

14 Apr 2025 10:16 AM

ഗൂഗിൾ പിക്സൽ വാച്ച് പരമ്പരയിലെ ഗൂഗിൾ പിക്സൽ വാച്ച് 4ൻ്റെ ഫീച്ചറുകൾ പ്രചരിക്കുന്നു. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾക്കൊപ്പം ഈ വർഷം അവസാനത്തിൽ ഗൂഗിൾ പിക്സൽ വാച്ച് 4 പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. ഗൂഗിൾ പിക്സൽ വാച്ച് 3യിൽ നിന്നും ഡിസൈനിലടക്കം മാറ്റങ്ങളുമായാണ് ഗൂഗിൾ പിക്സൽ വാച്ച് 4 പുറത്തിറങ്ങുക എന്നാണ് വിവരം.

സ്റ്റീവ് ഹെമ്മെർസ്റ്റോഫർ എന്ന ടിപ്സ്റ്ററാണ് ഗൂഗിൾ പിക്സൽ വാച്ച് 4ൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്. മുൻ വാച്ചുകൾക്ക് സമാനമായ ഔട്ടർ ഡിസൈനാണ് ഗൂഗിൾ പിക്സൽ വാച്ച് 4നും ഉള്ളത്. പക്ഷേ, കനം കുറഞ്ഞ ബെസൽ ആണ് പിക്സൽ വാച്ച് 4നുള്ളത്. മുൻ പിക്സൽ വാച്ചുകളെപ്പോലെ ഈ വാച്ചിന് വയേർഡ് ചാർജിങ് ഉണ്ടാവില്ല. പകരം വയർലസ് ചാർജിങ് മാത്രമേ ഗൂഗിൾ പിക്സൽ വാച്ച് 4ൽ ഉണ്ടാവൂ എന്നാണ് സൂചന.

മുൻ വാച്ചുകളെക്കാൾ ഗൂഗിൾ പിക്സൽ വാച്ച് 4ന് കനം കൂടും. 14.3 മില്ലിമീറ്റർ കനമാവും ഗൂഗിൾ പിക്സൽ വാച്ച് 4നുണ്ടാവുക. ഗൂഗിൾ പിക്സൽ 3 വാച്ചിൻ്റെ കനം 12.3 മില്ലിമീറ്ററായിരുന്നു. വലിപ്പം കൂടിയ ബാറ്ററിയ്ക്ക് വേണ്ടിയാണ് വാച്ചിൻ്റെ കനം കൂട്ടിയത്. 41 മില്ലിമീറ്റർ, 45 മില്ലിമീറ്റർ വലിപ്പത്തിലാവും ഫോൺ ലഭ്യമാവുക. ഗൂഗിൾ പിക്സൽ വാച്ച് 3 പോലെ സ്പീക്കറിൻ്റെ രണ്ട് വശത്തും ഓരോ ബട്ടൺ വീതം ഉണ്ടാവും.

Also Read: Google Layoff: ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോയത് ആൻഡ്രോയ്ഡ്, പിക്സൽ ജീവനക്കാർക്ക്

ഗൂഗിൾ പിക്സൽ വാച്ച് 3 കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. വൈഫൈ കണക്റ്റിവിറ്റിയുള്ള 41 മില്ലിമീറ്റർ മോഡലിന് ഇന്ത്യയിൽ 39,900 രൂപയായിരുന്നു വില. വൈഫൈ കണക്റ്റിവിറ്റിയുള്ള 45 മില്ലിമീറ്റർ മോഡലിന് 43,900 രൂപയും നൽകേണ്ടിയിരുന്നു. 41 മില്ലിമീറ്റർ മോഡലിൽ 307 എംഎഎച്ച് ബാറ്ററിയും 45 മില്ലിമീറ്റർ മോഡലിൽ 420 എംഎഎച്ച് ബാറ്ററിയുമാണ് ഉണ്ടായിരുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും