Maruti Zen : ‘സെന്‍’, പഴകുന്തോറും പ്രിയമേറുന്ന മാരുതിയുടെ ‘ക്യൂട്ട് കുഞ്ഞന്‍’
Maruti Zen hatchback car: ഇന്നും മോഹ വിലയില്‍ കൊത്തിക്കൊണ്ട് പോകാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന ഒരു ക്യൂട്ട് കുഞ്ഞന്‍ കാറാണ് മാരുതിയുടെ 'സെന്‍'. ജെന്‍ സി എന്ന് വിളിക്കുന്ന പുതിയ തലമുറയിലെ പിള്ളേര് വരെ നല്ല സെന്‍ തിരഞ്ഞ് നടക്കുന്നുണ്ട് ഇപ്പോള്‍. കാണാനുള്ള ആ ക്യൂട്ട് ലുക്കാണ് വണ്ടിയുടെ പ്രധാന ആകര്‍ഷണം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1993 ലാണ് ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ഇന്നും മോഹ വിലയില്‍ കൊത്തിക്കൊണ്ട് പോകാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന ഒരു ക്യൂട്ട് കുഞ്ഞന്‍ കാറാണ് മാരുതിയുടെ ‘സെന്‍’. ജെന്‍ സി എന്ന് വിളിക്കുന്ന പുതിയ തലമുറയിലെ പിള്ളേര് വരെ നല്ല സെന്‍ തിരഞ്ഞ് നടക്കുന്നുണ്ട് ഇപ്പോള്‍. കാണാനുള്ള ആ ക്യൂട്ട് ലുക്കാണ് വണ്ടിയുടെ പ്രധാന ആകര്‍ഷണം. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയും പോലെ, ഒറ്റ നോട്ടത്തില്‍ ആർക്കും തന്നെ വണ്ടി ഇഷ്ടപ്പെടും. ചെറിയ രീതിയില്‍ ഒന്ന് മോഡിഫൈ കൂടി ചെയ്താല്‍ പിന്നെ വണ്ടി വേറെ ലെവലാകും. ടയര്‍ സൈസ് ഒന്ന് കൂട്ടുകയോ, ബോഡി സ്‌കേര്‍ട്ട് അഡ് ചെയ്യുകയോ ചെയ്താല്‍ തന്നെ, ഇന്നത്തെ ഏത് പുതിയ വാഹനങ്ങളോടും ലുക്കില്‍ ഇവന്‍ ഇടിച്ച് നില്‍ക്കും.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1993 ലാണ് ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അതുവരെ കണ്ട് ശീലിച്ച് വന്ന ബോക്‌സി രൂപത്തിന് വിരാരമിട്ടുകൊണ്ട് എത്തിയ ഈ കാര്‍ 2006 വരെ തല ഉയര്‍ത്തി ഇന്ത്യന്‍ റോഡുകളില്‍ നിലനിന്നു. ഇന്ത്യല്‍ വാഹന വിപണിയിയെ ആദ്യ സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്നാണ് ഈ വാഹനം അറിയപ്പെട്ടിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പൂര്‍ണ്ണമായും ഇവിടെ തന്നെ നിര്‍മ്മിച്ച വാഹനമാണിതെന്നും പറയാം.സുസൂക്കിയുടെ സെര്‍വോ എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് വാഹനം രൂപം കൊണ്ടത്. ആദ്യം കാര്‍ബറേറ്ററിലും പിന്നീട് എം.പി.എഫ്.ഐ എഞ്ചിനിലുമാണ് സെന്‍ ഇറങ്ങിയത്. 993 സി.സിയില്‍ പുറത്തിറങ്ങിയ വാഹനത്തിന് 2.81 ലക്ഷമായിരുന്നു അന്നത്തെ വില.
Also Read : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
പേരിന് പിന്നിലെ ചരിത്രം
കേള്‍ക്കുമ്പോള്‍ നമ്മള്‍ വിഹാചരിക്കും ഇത് ജാപ്പനീസില്‍ നിന്ന് ഉണ്ടായ പേരാണോ എന്ന്. എന്നാല്‍ വണ്ടിയെപ്പോലെ തന്നെ പേരും ഉണ്ടായത് ഇന്ത്യയില്‍ നിന്ന് തന്നെയാണ്. അന്ന് മാരുതി സുസുക്കിയില്‍ ജൂനിയര്‍ ഓഫിസറായി ജോലി ചെയ്തിരുന്ന അവിക് ചതോപാധ്യായ എന്ന യുവാവാണ് ഈ മനോഹരമായ പേര് വാഹനത്തിന് നിര്‍ദേശിക്കുന്നത്. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം ആകെ 50 എന്‍ട്രികളാണ് പുതിയ വാഹനത്തിന്റെ പേരിനായി ലഭിക്കുന്നത്. അതില്‍ നിന്നാണ് സെന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കമ്പനി പറയുന്നത് സീറോ എഞ്ചിന്‍ നോയ്‌സ് എന്ന അര്‍ത്ഥത്തമാണ് പേരുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്. എന്നാല്‍ പേര് നല്‍കിയ അവിക്ക് പിന്നീട് വ്യക്തമാക്കിയത് ബുദ്ധിസ്റ്റുകളുമായി ബന്ധപ്പെട്ട സെന്‍ സന്യാസികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് നിര്‍ദേശിച്ചത് എന്നാണ്.
വിറ്റഴിച്ചത് 8.8 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍
അടിസ്ഥാന രൂപത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് മാരുതി 2006 വരെ ഈ മോഡല്‍ തുടര്‍ന്നത്. എങ്കിലും ആകെ 8.8 ലക്ഷം യൂണിറ്റ് സെന്നുകള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങി. 1997 ല്‍ ആദ്യ ഫേസ് ലിഫ്റ്റ് വാഹനത്തില്‍ വരുത്തി. പിന്നീട് രണ്ട് തവണ കൂടി ഫേസ് ലിഫ്റ്റ് ആവര്‍ത്തിച്ചു. രണ്ട് ലിമിറ്റഡ് എഡിഷന്‍ മോഡലുകളും കമ്പനി ഇറക്കി, കാര്‍ബണും സ്റ്റീലും. ആകെ 300 വീതം യൂണിറ്റുകളാണ് ഇവ വിറ്റഴിക്കപ്പെട്ടത്. രണ്ട് ഡോറുകള്‍ മാത്രമുള്ള ഈ മോഡലിന് ഇന്നും പൊന്നും വില നല്‍കി വാങ്ങാന്‍ ആളുണ്ട്. ഏകദേശം നാല് ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഈ മോഡലുകള്‍ക്ക് വിപണിയില്‍ വില. ഫ്രണ്ട് ഗ്രില്ലില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി ഇറക്കിയ ക്ലാസ്‌ക് ഫേസ് ലിഫ്റ്റും, ഡീസല്‍ എഞ്ചിനില്‍ ഇറങ്ങിയ വാഹനവും അധികമാരും ഏറ്റെടുത്തില്ല. 2006 ല്‍ മോഡല്‍ നിര്‍ത്തിയതിനു ശേഷം വന്ന സെന്‍ എസ്റ്റിലോ എന്ന മോഡലും ജനം ഏറ്റെടുത്തില്ല.
English Summary
Maruti’s ‘Zen’ is a cute little car that people are still queuing up to buy at a bargain price. Even the new generation of kids called Gen C are now looking for a good Zen. The main attraction of the car is its cute look. This car was introduced in India thirty years ago in 1993.