ഇനി ഒരേസമയം പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി Malayalam news - Malayalam Tv9

Cash recycling ATM: ഇനി ഒരേസമയം പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

Published: 

30 Apr 2024 13:10 PM

രാജ്യത്ത് ആദ്യമായാണ് എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാവുന്ന തരത്തിലുള്ള എടിഎമ്മുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ഹിറ്റാച്ചി പുതിയ എടിഎമ്മുകൾ നിർമ്മിക്കുക.

1 / 6Cash recycling ATM: ഇനി ഒരേസമയം പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

2 / 6

ഒരേസമയം പണം പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാൻ സാധിക്കുന്നതാണ് ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ഹിറ്റാച്ചി പുതിയ എടിഎമ്മുകൾ നിർമ്മിക്കുക.

3 / 6

ആദ്യമായാണ് രാജ്യത്ത് എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാവുന്ന തരത്തിലുള്ള എടിഎമ്മുകൾ സ്ഥാപിക്കുന്നതെന്ന് കമ്പനി പറഞ്ഞു. നിലവിൽ 2,64,000 എടിഎമ്മുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 76,000 എണ്ണവും ഹിറ്റാച്ചി പെയ്മെന്റ് സർവീസസ് തന്നെ നിർമ്മിച്ചതാണ്.

4 / 6

അടുത്ത എട്ടു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ക്യാഷ് റീസൈക്ലിങ് മെഷീനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാങ്കിന്റെ ശാഖകളിൽ എത്തി മാത്രം പണം നിക്ഷേപിക്കുന്ന സംവിധാനം ബാങ്കുകളിൽ തിരക്ക് ഉണ്ടാക്കുന്നുണ്ട്. അതിനാലാണ് ഇങ്ങനൊരു സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.

5 / 6

യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കുന്നതാണ് ഹിറ്റാച്ചിയുടെ പുതിയ ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ.

6 / 6

ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്.

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം