Honda EV Scooters: ആക്ടീവ E മുതൽ QC3 വരെ, ഹോണ്ടയുടെ ഇന്ത്യയിലെ ഇ.വി സ്കൂട്ടറുകൾ ഇതാ…
ഒരുകാലത്ത് ഗിയർലെസ് സ്കൂട്ടറുകൾക്ക് പര്യായമായിരുന്നു ഹോണ്ടയുടെ ആക്റ്റീവ. വിപണിയിലെത്തി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആക്റ്റീവ ഇന്നും വിപണിയിൽ ശക്തമായ സാന്നിധ്യമായി ഉണ്ട്. എന്നാൽ ഈ ഇലക്ട്രിക് യുഗത്തിലേക്കുള്ള ട്രാൻസസിഷൻ പിരിയഡിൽ ഹോണ്ടയും ഒന്നിലധികം ഇലക്ട്രിക് വാഹനങ്ങളെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ മോഡലുകൾ ഏതൊക്കെയെന്ന് വിശദമായി നോക്കാം.

Honda Ev Scooters
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ സാന്ദ്രത അനുദിനം വർദ്ധിച്ചു വരികയാണ്. ഇരുചക്രവാഹന മേഖലയിൽ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന നടക്കുന്നത്. ഇന്ന് ഒരാൾ ഇരുചക്രവാഹനം വാങ്ങാൻ ആലോചിക്കുമ്പോൾ തന്നെ പരിഗണലിലേക്ക് വരുന്ന മോഡലുകളിൽ കുറഞ്ഞത് അഞ്ച് ഇ.വി സ്കൂട്ടർ എങ്കിലും ഉണ്ടാകും. വിപണിയിലെ ഈ മാറ്റത്തിന് അനുസൃതമായി ഒരു വാഹന നിർമ്മാതാക്കളും തങ്ങളുടെ സ്ട്രാറ്റജിയും പുതുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്കൂട്ടർ വിപണിയെ മുന്നിൽ നിന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി നയിച്ചുവരുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട.
ഒരുകാലത്ത് ഗിയർലെസ് സ്കൂട്ടറുകൾക്ക് പര്യായമായിരുന്നു ഹോണ്ടയുടെ ആക്റ്റീവ. വിപണിയിലെത്തി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആക്റ്റീവ ഇന്നും വിപണിയിൽ ശക്തമായ സാന്നിധ്യമായി ഉണ്ട്. എന്നാൽ ഈ ഇലക്ട്രിക് യുഗത്തിലേക്കുള്ള ട്രാൻസസിഷൻ പിരിയഡിൽ ഹോണ്ടയും ഒന്നിലധികം ഇലക്ട്രിക് വാഹനങ്ങളെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ മോഡലുകൾ ഏതൊക്കെയെന്ന് വിശദമായി നോക്കാം.
Also Read: ലോക്കൽ ഓട്ടത്തിന് ആള് ബെസ്റ്റാ… കൈയ്യിലൊതൊങ്ങുന്ന വിലയിൽ ടിവിഎസ് ഓർബിറ്റർ V1
ഹോണ്ട QC3
ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാത്തെ ഇവി സ്കൂട്ടറാണ് QC3. ആരെയും ആകർഷിക്കുന്ന വ്യത്യസ്തമായ രൂപ ശൈലിയാണ് പുതിയ മോഡലിന് ഹോണ്ട നൽകിയിരിക്കുന്നത്. 1.35 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഫുൾ ചാർജിൽ 145 കിലോ മീറ്റർ റേഞ്ചാണ് വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. ആദ്യം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങൽ മാത്രമാണ് വാഹനം ലഭ്യമാവുക. ഡൽഹി, ആഗ്ര, കട്ടക്, കൊല്ലം, സൂറത്ത് എന്നീ നഗരങ്ങളിലാണ് പ്രീ ബുക്കിംഗ് തുടങ്ങിയത്.
ആകിടീവ e
ഹോണ്ടയുടെ നിലവിൽ ഇന്ത്യൻ വിപണിയിലുള്ള മോഡലാണ് Active e. ഈ ഇലക്ട്രിക് സ്കൂട്ടറിന് 102 കിലോ മീറ്ററാണ് കമ്പനി ഐ.ഡി.സി റേഞ്ച് പറയുന്നത്. 6 കിലോ വാട്ടാണ് വാഹനത്തിൻ്റെ മോട്ടറിന്റെ പീക് പവർ വരുന്നത്. പരമാവധി മണിക്കൂറിൽ 80 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 120133 രൂപമുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ഹോണ്ട QC1
ഹോണ്ടയുടെ ബജറ്റ് ഇ.വി സ്കൂട്ടറാണ് ഹോണ്ട QC1. ബജ്റ്റ് സെഗ്മെന്റിൽ വരുന്ന ഈ മോഡലിന് 80 കിലോ മീറ്ററാണ് IDC റേഞ്ച് വരുന്നത്. 1.8 കിലോ വാട്ട് ആണ് വാഹനത്തിന്റെ മോട്ടറിന്റെ പീക് പവർ. മണിക്കൂറിൽ 50 km ആണ് പരമാവധി വേഗത. 90708 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
English Summary
At one time, Honda’s Activa was synonymous with gearless scooters. Even decades after its market debut, the Activa remains a strong presence in the market today. However, during this transition period toward the electric era, Honda has also introduced several electric vehicles to the market. Let’s take a detailed look at these models.