Honda ADV160 : ആ കുറവും തീർന്നു… ഇന്ത്യയിലെ ആദ്യത്തെ ഫ്ലക്സ് ഫ്യുവൽ സ്കൂട്ടറുമായി ഹോണ്ട!
Honda ADV160 Scooter Review : അങ്ങനെ സ്കൂട്ടറുകളിലും ഫ്ലക്സ് ഫ്യുവൽ വിപ്ലവം സംഭവിക്കുകയാണ്. ഹോണ്ടയാണ് ഇക്കാര്യത്തിൽ വലിയൊരു ചുവടുവെയ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലക്സ് ഫ്യുവൽ സ്കൂട്ടറിനെ അവതരിപ്പിരിക്കുകയാണ് ഹോണ്ട ഇപ്പോൾ. ഇ 85 ഫ്യുവലിൽ വരെ സുഗഗമായി ഓടാൻ കഴിയുന്നു ADV160 എന്ന സ്കൂട്ടറിനെയാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരക്കുന്നത്. കാറുളിലും ബൈക്കുകളിലും ഇതിനോടകം ഇ 85 ഫ്ലക്സ് ഫ്യുവൽ സപ്പോർട്ട് ചെയ്യുന്ന വെർഷനുകൾ ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

Honda Flex Fuel Scooter
അങ്ങനെ സ്കൂട്ടറുകളിലും ഫ്ലക്സ് ഫ്യുവൽ വിപ്ലവം സംഭവിക്കുകയാണ്. ഹോണ്ടയാണ് ഇക്കാര്യത്തിൽ വലിയൊരു ചുവടുവെയ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലക്സ് ഫ്യുവൽ സ്കൂട്ടറിനെ അവതരിപ്പിരിക്കുകയാണ് ഹോണ്ട ഇപ്പോൾ. ഇ 85 ഫ്യുവലിൽ വരെ സുഗഗമായി ഓടാൻ കഴിയുന്നു ADV160 എന്ന സ്കൂട്ടറിനെയാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരക്കുന്നത്. കാറുളിലും ബൈക്കുകളിലും ഇതിനോടകം ഇ 85 ഫ്ലക്സ് ഫ്യുവൽ സപ്പോർട്ട് ചെയ്യുന്ന വെർഷനുകൾ ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തീർത്തും അപ്രതീക്ഷിതം ആയിട്ടാണ് ഹോണ്ട ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത്.
ഭാവിയിലെ ഗതാഗത സംവിധാനങ്ങൾക്കായുള്ള തങ്ങളുടെ സമീപനത്തിൽ, ബാറ്ററി-ഇലക്ട്രിക് വാഹനങ്ങൾക്ക് പകരമായല്ല, മറിച്ച് അവയ്ക്കൊപ്പം തന്നെ പരിഗണിക്കാവുന്ന ഓപ്ഷനായാണ് E85 ഫ്ലക്സ് ഫ്യുവൽ വാഹനങ്ങളെ അവതരിപ്പിക്കുന്നത് എന്ന് കമ്പനി പറയുന്നു. 2009-ൽ ബ്രസീലിൽ ‘CG ടൈറ്റൻ മിക്സ്’ (CG Titan Mix) അവതരിപ്പിച്ചതോടെയാണ് ഹോണ്ടയുടെ ഫ്ലെക്സ്-ഫ്യുവൽ (flex-fuel) യാത്ര ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിൾ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ആ പദ്ധതിയിൽ നിന്ന് ലഭിച്ച അനുഭവസമ്പത്താണ് ഇപ്പോൾ ADV160 പോലുള്ള ഉൽപ്പന്നങ്ങളിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്.
Also Read : വെറുതെ പോയി അങ്ങ് വെള്ളം ഒഴിക്കല്ലെ…. പണി മേടിക്കും! ഇലക്ട്രിക് വാഹനങ്ങൾ ഇങ്ങനെ വേണം കഴുകാൻ
E0 മുതൽ E85 വരെയുള്ള ഏത് അളവിലുള്ള എത്തനോൾ മിശ്രിതത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ‘ADV160’ എന്ന സ്കൂട്ടർ മോഡൽ. ഉപയോഗിക്കുന്ന ഇന്ധന മിശ്രിതത്തിനനുസരിച്ച് ഇതിലെ സംവിധാനം സ്വയം ക്രമീകരിക്കപ്പെടും. ഇന്ത്യയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ സ്കൂട്ടർ കൂടിയാണ് ADV160 എന്നത് ശ്രദ്ധേയമാണ്.16.3hp കരുത്തും 14.9Nm ടോർക്കും നൽകുന്ന 156.9 cc ലിക്വിഡ്- കൂൾഡ് എൻജിനാണ് ADV160-ൽ ഉള്ളത്. ഹീറോ സൂം 160 ( Hero Xoom 160 ), യമഹ എറോക്സ് 155 ( Yamaha Aerox 155) എന്നിവയായിരിക്കും വിപണിയിൽ ഈ സ്കൂട്ടറിന്റെ പ്രധാന എതിരാളികൾ. വാഹത്തിന്റെ രൂപവും ഏവരെയും ആകർഷിക്കുന്നതാണ്.
ADV160-നൊപ്പം ഒരു ഇലക്ട്രിക് സ്കൂട്ടറും റോഡ്‌സ്റ്റർ, ക്രൂയിസർ, അഡ്വഞ്ചർ വിഭാഗങ്ങളിലുള്ള മോട്ടോർസൈക്കിളുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിവിധതരം പവർട്രെയിൻ (എൻജിൻ / മോട്ടോർ) സാങ്കേതികവിദ്യകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പുതിയ സ്കൂട്ടറിന് 1,30,000 മുതൽ 1,60,000 വരെയാകും വാഹനത്തിന്റെ വില വരുക.
English Summary
The flex-fuel revolution is now extending to scooters as well. Honda has taken a major step in this direction by unveiling India’s first flex-fuel scooter. The company has introduced the ADV160, a scooter capable of running smoothly on fuel blends of up to E85. Versions of cars and motorcycles supporting E85 flex-fuel have already been launched in India.