ഒരാഴ്ചത്തേക്ക് ചാർജ് ചെയ്യേണ്ട! 15000mAh ബാറ്ററിയുള്ള ഹോണർ സ്മാർട്ട്ഫോൺ ഒരുങ്ങുന്നതായി റിപ്പോർട്ട്

smartphone with 15000mAh battery testing: അടുത്തിടെ പുറത്തിറങ്ങിയ വിൻ ആർടി 2, വിൻ ടർബോ 2 തുടങ്ങിയ മോഡലുകളിൽ 12,070mAh ശേഷിയുള്ള ബാറ്ററികൾ അ‌വതരിപ്പിച്ചതിലൂടെ കൂറ്റൻ ബാറ്ററി ശേഷിയുള്ള ഫോണുകൾ അവതരിപ്പിക്കുന്നതിൽ തങ്ങളുടെ കഴിവ് ഇതിനകം തന്നെ ഹോണർ തെളിയിച്ചിട്ടുള്ളതാണ്.

ഒരാഴ്ചത്തേക്ക് ചാർജ് ചെയ്യേണ്ട! 15000mAh ബാറ്ററിയുള്ള ഹോണർ സ്മാർട്ട്ഫോൺ ഒരുങ്ങുന്നതായി റിപ്പോർട്ട്

പ്രതീകാത്മക ചിത്രം

Published: 

04 Nov 2026 | 02:34 PM

സ്മാർട്ട്ഫോൺ ബാറ്ററിയിൽ വീണ്ടും ഒരു അ‌ടുത്ത ഘട്ട കുതിപ്പിന് അ‌രങ്ങ് ഒരുങ്ങുന്നു. 14,000mAh മുതൽ 15,000mAh വരെയുള്ള ബാറ്ററികൾ പരീക്ഷണ ഘട്ടത്തിലാണ് എന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഏത് ബ്രാൻഡാണ് പരീക്ഷിക്കുന്നത് എന്ന് വ്യക്തമല്ല. എന്നാൽ ഈ വമ്പൻ ബാറ്ററി കരുത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹോണർ’ (Honor) ആകാൻ സാധ്യതയുണ്ട് എന്നാണ് ​സൂചന. പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) ആണ് വെയ്ബോയിലൂടെ 14,000mAh മുതൽ 15,000mAh വരെ ശേഷിയുള്ള വലിയ ബാറ്ററികൾ പരീക്ഷിച്ചുവരുന്നതായി വെളിപ്പെടുത്തിയത്.

15,000mAh ബാറ്ററിയുമായി എത്തുന്ന ഈ പ്രോട്ടോടൈപ്പ് ഫോണിന് ഒരാഴ്ച മുഴുവൻ ചാർജ് നിലനിർത്താൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഏത് കമ്പനിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് DCS വെളിപ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത് ഇത് ഹോണർ ആകാം എന്ന് സൂചിപ്പിക്കുന്നു. അ‌തേസമയം മറ്റ് ചിലർ ഇത് ഹോണർ അല്ല എന്ന് വാദിക്കുന്നു.

Also Read: ഈ ‘ഐഡിയ’ കൊള്ളാം! ട്രായി പറഞ്ഞു; കുറഞ്ഞ വിലയിൽ മൂന്ന് പുതിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ച് വൊഡാഫോൺ ഐഡിയ

പ്രമുഖ ടെക് മാധ്യമമായ ഗിസ്മോചൈന ഇത് ഹോണർ തന്നെയാകാം എന്ന് സൂചിപ്പിച്ചിട്ടുണ്ട്. അ‌തിനാൽ ഇത് ഹോണർ ഫോൺ ആകാം എന്ന വാദത്തിന് ആണ് കൂടുതൽ മുൻതൂക്കം. വമ്പൻ ബാറ്ററി ഫോണിനായി ഹോണർ തയാറെടുക്കുന്നു എന്ന മുൻ റിപ്പോർട്ടുകളും ടെക് ലോകത്തിന് മുന്നിലുണ്ട്. 14,000mAh ബാറ്ററിയുള്ള ഫോണിനായി ഹോണർ പ്രവർത്തിക്കുന്നുണ്ടെന്ന സൂചന ഈ വർഷത്തിന്റെ തുടക്കത്തിൽ പുറത്തുവന്നിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ വിൻ ആർടി 2, വിൻ ടർബോ 2 തുടങ്ങിയ മോഡലുകളിൽ 12,070mAh ശേഷിയുള്ള ബാറ്ററികൾ അ‌വതരിപ്പിച്ചതിലൂടെ കൂറ്റൻ ബാറ്ററി ശേഷിയുള്ള ഫോണുകൾ അവതരിപ്പിക്കുന്നതിൽ തങ്ങളുടെ കഴിവ് ഇതിനകം തന്നെ ഹോണർ തെളിയിച്ചിട്ടുള്ളതാണ്. ഇതും 15,000mAh ബാറ്ററിയുള്ള ഫോൺ ഹോണർ അ‌വതരിപ്പിച്ചേക്കും എന്ന വാദത്തിന് ബലം പകരുന്നു.

15,000mAh ശേഷിയുള്ള ബാറ്ററി അ‌വതരിപ്പിക്കുമ്പോൾ ഫോണിന് അ‌ൽപ്പം വലിപ്പം കൂടാൻ സാധ്യതയുണ്ട് എന്ന് ആശങ്കയുണ്ട്. എന്നാൽ, ഇത് ‘ഹൈ-ഡെൻസിറ്റി’ ബാറ്ററി ആണെങ്കിലും ഫോണിന്റെ കട്ടി അമിതമായി വർദ്ധിക്കില്ലെന്നാണ് DCS വ്യക്തമാക്കുന്നത്. നിലവിൽ സ്മാർട്ട്ഫോൺ കമ്പനികൾ ‘സിലിക്കൺ-കാർബൺ’ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് വലിയ ശേഷിയുണ്ടെങ്കിലും, ഫോണിന്റെ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈൻ നിലനിർത്താൻ സഹായിക്കുന്നു. ഹോണറും ഈ സാങ്കേതികവിദ്യ തന്നെയാകും ഉപയോഗിക്കുക.

ഒരാഴ്ച ബാറ്ററി നിൽക്കാൻ ശേഷിയുള്ള ഫോൺ വിപണിയിൽ എത്തിയാൽ അ‌തിന് ഗെയിമർമാരെയും മികച്ച ബാറ്ററി ശേഷിയുള്ള ഫോൺ തേടുന്ന മറ്റ് ഉപയോക്താക്കളെയും ആകർഷിക്കാൻ കഴിയും എന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് ചാർജിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദീർഘനേരം പുറത്ത് ചെലവഴിക്കേണ്ടി വരുന്നവർക്ക് ഈ ഉപകരണം വളരെ അനുയോജ്യമായിരിക്കും. ഈ വമ്പൻ ബാറ്ററി ശേഷിയുള്ള ഫോണിനെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അ‌റിയാനാകും.

English Summary

Prominent tipster Digital Chat Station (DCS) revealed via Weibo that large batteries with capacities ranging from 14,000mAh to 15,000mAh are currently being tested. It is believed that a phone using this prototype could hold a charge for an entire week. However, DCS has not disclosed which company is behind this development; there are indications that it could be Honor.

Loading...
Unable to load recommendations.
Follow Us
Related Stories
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു