Aadhaar Card via WhatsApp: ആധാർ കാർഡ് വാട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യണോ? സിംപിൾ സ്റ്റെപ്പുകൾ ഇതാ…
How to download Aadhaar Card via WhatsApp: കേന്ദ്ര സർക്കാരിന്റെ MyGov ഹെൽപ്‌ഡെസ്‌ക് എന്ന ഔദ്യോഗിക ചാറ്റ്‌ബോട്ടിലാണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി; ഇന്ത്യയിലെ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർ മാറിയിരിക്കുന്നു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പുതിയ മൊബൈൽ സിം എടുക്കുന്നത് വരെ എല്ലാ ആവശ്യങ്ങൾക്കും ഇത് നിർബന്ധമാണ്. ആധാറിന്റെ പ്രാധാന്യം വർധിക്കുന്നതിനനുസരിച്ച്, യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), വാട്ട്‌സ്ആപ്പ് വഴി ആധാർ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനുള്ള പുതിയതും സുരക്ഷിതവുമായ ഒരു മാർഗ്ഗം അവതരിപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ MyGov ഹെൽപ്‌ഡെസ്‌ക് എന്ന ഔദ്യോഗിക ചാറ്റ്‌ബോട്ടിലാണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനം വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ പാസ്‌വേർഡ് ഉപയോഗിച്ച് സംരക്ഷിച്ച ആധാറിന്റെ ഡിജിറ്റൽ കോപ്പി സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാം. ഡിജിറ്റൽ ലോക്കർ വഴിയാണ് ഈ സേവനം പ്രവർത്തിക്കുന്നത്, അതിനാൽ നിങ്ങളുടെ ഡിജിറ്റൽ ആധാർ എൻക്രിപ്റ്റ് ചെയ്യപ്പെട്ടതും ശരിയായ ഉടമയ്ക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമായിരിക്കും.
വാട്ട്‌സ്ആപ്പ് വഴി ആധാർ ഡൗൺലോഡ് ചെയ്യാൻ വേണ്ട കാര്യങ്ങൾ
- ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ.
- ഒരു ആക്ടീവായ ഡിജിറ്റൽ ലോക്കർ അക്കൗണ്ട്.
- MyGov ഹെൽപ്‌ഡെസ്‌ക് വാട്ട്‌സ്ആപ്പ് നമ്പർ സേവ് ചെയ്തത്: +91-9013151515
- വാട്ട്‌സ്ആപ്പ് വഴി ആധാർ ഡൗൺലോഡ് ചെയ്യുന്ന വിധം
- +91-9013151515 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ “MyGov Helpdesk” എന്ന പേരിൽ സേവ് ചെയ്യുക.
- വാട്ട്‌സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ഒരു Hi (ഹായ്) എന്ന സന്ദേശം അയക്കുക.
- മറുപടി വരുമ്പോൾ DigiLocker Services (ഡിജിലോക്കർ സേവനങ്ങൾ) തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് ഡിജിറ്റൽ ലോക്കർ അക്കൗണ്ട് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
- നിങ്ങളുടെ ആധാർ നമ്പർ നൽകുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് അത് സ്ഥിരീകരിക്കുക
- സ്ഥിരീകരണം കഴിഞ്ഞാൽ, നിങ്ങളുടെ ഡിജിറ്റൽ ലോക്കറുമായി ബന്ധിപ്പിച്ച രേഖകളുടെ ഒരു ലിസ്റ്റ് ചാറ്റ്‌ബോട്ട് കാണിക്കും.
- ആ ലിസ്റ്റിൽ നിന്ന് “Aadhaar” (ആധാർ) തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഡിജിറ്റൽ ആധാർ PDF ഫോർമാറ്റിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഒരു സമയം ഒരു രേഖ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.
- നിങ്ങളുടെ ഡിജിറ്റൽ ലോക്കർ അക്കൗണ്ടിൽ ലഭ്യമായ രേഖകൾ മാത്രമേ ഈ സേവനം വഴി ആക്‌സസ് ചെയ്യാൻ കഴിയൂ.
- ആധാറോ മറ്റ് രേഖകളോ ഡിജിറ്റൽ ലോക്കറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് സേവനം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഡിജിറ്റൽ ലോക്കർ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ അവ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.