KSEB Mobile Number Registration : വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ എസ്എംഎസ് ലഭിക്കുന്നില്ലേ? ഓൺലൈനായി ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം
Mobile Number Registration For KSEB Updates : വൈദ്യുതി തടസ്സം നേരിടുമെന്ന് മുൻകൂട്ടി അറിയിപ്പ് എസ്എംഎസ് വഴി ലഭിക്കുന്നതിനായി ഉപയോക്താവിൻ്റെ മൊബൈൽ നമ്പർ കെഎസ്ഇബിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം
വൈദ്യുതി തടസ്സം നേരിടുന്നത് മുൻകൂട്ടി അറിയിക്കുന്നതിനായി കെഎസ്ഇബി എസ്എംഎസ് സേവനം ഒരുക്കിട്ടുണ്ട്. വൈദ്യുതി തടസ്സം മുന്നറിയിപ്പ് നൽകുന്നതിന് പുറമെ വൈദ്യുതി ബില്ലിൻ്റെ വിവരങ്ങളും കെഎസ്ഇബി എസ്എംഎസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. എന്നാൽ ചില ഉപയോക്താക്കൾക്ക് ഈ വിവരങ്ങൾ ഒന്നും മെസേജായി ലഭിക്കാറില്ല, കാരണം ആ കൺസ്യൂമർ നമ്പറിലുള്ള ഉപയോക്താവിൻ്റെ ഫോൺനമ്പർ കെഎസ്ഇബിയുടെ ഡാറ്റയിൽ ലഭ്യമല്ല. അതുകൊണ്ടാണ് ചിലർക്ക് എസ്എംഎസ് മുന്നറിയിപ്പുകളും ബില്ലും ലഭിക്കാത്തത്.
കെഎസ്ഇബിയുടെ “ബിൽ അലെർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം” വഴിയാണ് ഉപയോക്താക്കൾക്ക് ഈ മുന്നറിയിപ്പുകൾ ലഭിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ വിവരങ്ങളും SMS ആയി ഉപഭോക്താക്കളെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണിത്. കൺസ്യൂമർ നമ്പറും ഉപയോക്താവിൻ്റെ ഫോൺനമ്പരും തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമെ ഈ എസ്എംഎസ് അറിയിപ്പുകൾ ലഭിക്കൂ.
ALSO READ : New UPI: ഗൂഗിൾപേ പൊട്ടും? യുപിഐയുമായി ആരും പ്രതീക്ഷിക്കാത്തൊരു കമ്പനി
നേരത്തെ മൊബൈൽ നമ്പറുകൾ നേരിട്ട് കെഎസ്ഇബിയുടെ ഓഫീസിലെത്തിയായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.
മൊബൈൽ നമ്പറുകൾ എങ്ങനെ രജിസ്റ്റർ ചെയ്യാം?
- കെഎസ്ഇബിയുടെ വെബ് സെൽഫ് സർവീസ് വെബ്സൈറ്റായ https://wss.kseb.in/selfservices പ്രവേശിക്കുക
- ശേഷം ഹോം പേജിൽ തന്നെ ലഭ്യമായിട്ടുള്ള Register Mobile/Email എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- തുടർന്ന് തുറന്ന് വരുന്ന പേജിൽ നിശ്ചിത കോളങ്ങിൽ കൺസ്യൂമർ നമ്പർ, ബിൽ നമ്പർ, ക്യാപ്ച്ചയും രേഖപ്പെടുത്തിയതിന് ശേഷം വാലിഡേറ്റ് ചെയ്താൽ നിങ്ങളുടെ ഫോൺമ്പർ രജിസ്റ്റർ ആകുന്നതാണ്.