AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Microsoft: ടെക് ഭീമന്മാര്‍ക്ക് വെല്ലുവിളി, എഐ ‘തുറുപ്പുചീട്ടു’മായി മൈക്രോസോഫ്റ്റ്‌

Microsoft AI: പുതിയ എഐ മോഡലുകളുമായി മൈക്രോസോഫ്റ്റ്. ഓപ്പൺഎഐ പോലുള്ളവയെ ഇനി ആശ്രയിക്കാതെ ആശ്രയിക്കാതെ, സ്വന്തം എഐ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയത്

Microsoft: ടെക് ഭീമന്മാര്‍ക്ക് വെല്ലുവിളി, എഐ ‘തുറുപ്പുചീട്ടു’മായി മൈക്രോസോഫ്റ്റ്‌
MicrosoftImage Credit source: facebook.com/Microsoft365
jayadevan-am
Jayadevan AM | Published: 31 Aug 2025 20:19 PM

ചാറ്റ്ജിപിടി, ജെമിനി അടക്കമുള്ളവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ എഐ മോഡലുകളുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ‘MAI-Voice-1’, ‘MAI-1-preview’ എന്നീ സ്വന്തം എഐ മോഡലുകളാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഓപ്പൺഎഐ പോലുള്ളവയെ ഇനി ആശ്രയിക്കാതെ ആശ്രയിക്കാതെ, സ്വന്തം എഐ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയത്. ഒരു ജിപിയു ഉപയോഗിച്ച് ഒരു സെക്കൻഡിനുള്ളിൽ ഒരു മിനിറ്റ് ഓഡിയോ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സ്പീച്ച് മോഡലാണ് ‘MAI-Voice-1’.

‘കോപൈലറ്റ് ഡെയ്‌ലി’ ഉൾപ്പെടെയുള്ളവ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ എഐയിലെ പ്രധാന ഇന്റര്‍ഫേസായി വോയ്‌സ് മാറുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

Also Read: META: കൗമാരക്കാരോട് ഇനി അമ്മാതിരി വര്‍ത്തമാനം വേണ്ട കേട്ടോ ! എഐ കൂടുതല്‍ സുരക്ഷിതമാക്കാന്‍ മെറ്റ

15,000 എന്‍വീഡിയ എച്ച്‌100 ജിപിയുകളിൽ പരിശീലനം നേടിയ MAI-1-preview ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന ഒരു എഐ മോഡലായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. എഐ സേവനം തേടുന്ന ഉപയോക്താക്കള്‍ക്കായാണ് ഈ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. കോപൈലറ്റ് എഐ അസിസ്റ്റന്റിലെ ടെക്സ്റ്റ് ഉപയോഗങ്ങള്‍ക്കായി ‘പ്രിവ്യൂ’ മോഡല്‍ പുറത്തിറക്കാനാണ് നീക്കം. നിലവില്‍ ഇത് ഓപ്പണ്‍ എഐയെയാണ് ആശ്രയിച്ചിരുന്നത്.