KSEB Mobile Number Registration : വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ എസ്എംഎസ് ലഭിക്കുന്നില്ലേ? ഓൺലൈനായി ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം

Mobile Number Registration For KSEB Updates : വൈദ്യുതി തടസ്സം നേരിടുമെന്ന് മുൻകൂട്ടി അറിയിപ്പ് എസ്എംഎസ് വഴി ലഭിക്കുന്നതിനായി ഉപയോക്താവിൻ്റെ മൊബൈൽ നമ്പർ കെഎസ്ഇബിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം

KSEB Mobile Number Registration : വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ എസ്എംഎസ് ലഭിക്കുന്നില്ലേ? ഓൺലൈനായി ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം

Representational Image

Updated On: 

30 Aug 2025 | 10:47 PM

വൈദ്യുതി തടസ്സം നേരിടുന്നത് മുൻകൂട്ടി അറിയിക്കുന്നതിനായി കെഎസ്ഇബി എസ്എംഎസ് സേവനം ഒരുക്കിട്ടുണ്ട്. വൈദ്യുതി തടസ്സം മുന്നറിയിപ്പ് നൽകുന്നതിന് പുറമെ വൈദ്യുതി ബില്ലിൻ്റെ വിവരങ്ങളും കെഎസ്ഇബി എസ്എംഎസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. എന്നാൽ ചില ഉപയോക്താക്കൾക്ക് ഈ വിവരങ്ങൾ ഒന്നും മെസേജായി ലഭിക്കാറില്ല, കാരണം ആ കൺസ്യൂമർ നമ്പറിലുള്ള ഉപയോക്താവിൻ്റെ ഫോൺനമ്പർ കെഎസ്ഇബിയുടെ ഡാറ്റയിൽ ലഭ്യമല്ല. അതുകൊണ്ടാണ് ചിലർക്ക് എസ്എംഎസ് മുന്നറിയിപ്പുകളും ബില്ലും ലഭിക്കാത്തത്.

കെഎസ്ഇബിയുടെ “ബിൽ അലെർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം” വഴിയാണ് ഉപയോക്താക്കൾക്ക് ഈ മുന്നറിയിപ്പുകൾ ലഭിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ വിവരങ്ങളും SMS ആയി ഉപഭോക്താക്കളെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണിത്. കൺസ്യൂമർ നമ്പറും ഉപയോക്താവിൻ്റെ ഫോൺനമ്പരും തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമെ ഈ എസ്എംഎസ് അറിയിപ്പുകൾ ലഭിക്കൂ.

ALSO READ : New UPI: ഗൂഗിൾപേ പൊട്ടും? യുപിഐയുമായി ആരും പ്രതീക്ഷിക്കാത്തൊരു കമ്പനി

നേരത്തെ മൊബൈൽ നമ്പറുകൾ നേരിട്ട് കെഎസ്ഇബിയുടെ ഓഫീസിലെത്തിയായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

മൊബൈൽ നമ്പറുകൾ എങ്ങനെ രജിസ്റ്റർ ചെയ്യാം?

  1. കെഎസ്ഇബിയുടെ വെബ് സെൽഫ് സർവീസ് വെബ്സൈറ്റായ https://wss.kseb.in/selfservices പ്രവേശിക്കുക
  2. ശേഷം ഹോം പേജിൽ തന്നെ ലഭ്യമായിട്ടുള്ള Register Mobile/Email എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  3. തുടർന്ന് തുറന്ന് വരുന്ന പേജിൽ നിശ്ചിത കോളങ്ങിൽ കൺസ്യൂമർ നമ്പർ, ബിൽ നമ്പർ, ക്യാപ്ച്ചയും രേഖപ്പെടുത്തിയതിന് ശേഷം വാലിഡേറ്റ് ചെയ്താൽ നിങ്ങളുടെ ഫോൺമ്പർ രജിസ്റ്റർ ആകുന്നതാണ്.
Follow Us
Related Stories
ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം