AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ChatGPT: ഇക്കാര്യങ്ങള്‍ എഐ ചാറ്റ്‌ബോട്ടുകളോട് പറയല്ലേ…പണി പാളും

Important Things You Should Never Share with AI Chatbots: നിങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യവും എ.ഐ.യുമായി പങ്കുവെക്കരുത്.

ChatGPT: ഇക്കാര്യങ്ങള്‍ എഐ ചാറ്റ്‌ബോട്ടുകളോട് പറയല്ലേ…പണി പാളും
Don't Share This Details With AiImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 03 Sep 2025 14:55 PM

എ.ഐ. ചാറ്റ്ബോട്ടുകളായ ചാറ്റ് ജിപിടി, ഗൂഗിള്‍ ജെമിനി, മറ്റ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്ലാത്തെ പറ്റില്ലെന്നായി ഇപ്പോള്‍ പലര്‍ക്കും. ഇമെയിലുകള്‍ എഴുതുന്നതിനും സംശയം ചോദിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും കൂട്ടായി ഇരിക്കുന്നതിനും വരെ ഇത് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. മനുഷ്യര്‍ക്ക് സമാനമായ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ അവയ്ക്ക് കഴിവുണ്ട്, ഇത് ഒരുതരം വിശ്വാസ്യതയും ആശ്രയത്വവും സൃഷ്ടിക്കാന്‍ സഹായിക്കും.

എന്നാല്‍, വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, എ.ഐ.യുമായി അമിതമായി വിവരങ്ങള്‍ പങ്കുവെക്കുന്നത് അപകടകരമാണ്. ഇത് സ്വകാര്യതയുടെ ലംഘനങ്ങള്‍ക്കും, വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനും, കാരണമാകാം. മനുഷ്യരുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, എ.ഐ.യുമായുള്ള ഇടപെടലുകള്‍ ഒരിക്കലും പൂര്‍ണ്ണമായി സ്വകാര്യമായിരിക്കില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശേഖരിച്ച്, വിശകലനം ചെയ്യപ്പെടാനും, ഒരുപക്ഷേ കൃത്രിമമായി മാറ്റം വരുത്താനും അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്.

സുരക്ഷിതരായിരിക്കാന്‍, എ.ഐ. ചാറ്റ്ബോട്ടുകളുമായി ഒരിക്കലും പങ്കുവെക്കാന്‍ പാടില്ലാത്ത 10 കാര്യങ്ങള്‍ ഇതാ:

 

വ്യക്തിഗത വിവരങ്ങള്‍

നിങ്ങളുടെ മുഴുവന്‍ പേര്, വീട്ടുപേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവപോലുള്ള ചെറിയ വിവരങ്ങള്‍ പലപ്പോഴും പങ്കു വെയ്ക്കുന്നത് അപകടകരമായി തോന്നില്ല. എന്നാല്‍ ഇവയെല്ലാം ചേര്‍ത്തുവെച്ച് നിങ്ങളുടെ ഓണ്‍ലൈന്‍ വ്യക്തിത്വം ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഹാക്കര്‍മാര്‍ക്ക് ഇത് വ്യക്തിത്വ മോഷണത്തിനും, ഫിഷിങ്ങിനും, മറ്റ് ദുരുപയോഗങ്ങള്‍ക്കും ഉപയോഗിക്കാം.

 

സാമ്പത്തിക വിവരങ്ങള്‍

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ (ഉദാഹരണത്തിന്, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍) എന്നിവ നല്‍കരുത്. ഈ വിവരങ്ങള്‍ തട്ടിപ്പുകള്‍ക്ക് എളുപ്പം വിധേയമാകുന്നവയാണ്.

 

പാസ്വേഡുകള്‍

നിങ്ങളുടെ ഇമെയില്‍, ബാങ്ക് അക്കൗണ്ട്, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുടെ ലോഗിന്‍ വിവരങ്ങള്‍ ചാറ്റ്ബോട്ടുകളുമായി പങ്കുവെക്കരുത്.

 

രഹസ്യങ്ങളും കുറ്റസമ്മതങ്ങളും

എ.ഐ. നിങ്ങളുടെ തെറാപ്പിസ്റ്റ് അല്ല. കുറ്റസമ്മതങ്ങള്‍, മാനസികാവസ്ഥ, സ്വകാര്യമായ കഥകള്‍ എന്നിവ പോലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടാനും പിന്നീട് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

 

ആരോഗ്യപരമോ വൈദ്യപരമോ ആയ വിവരങ്ങള്‍

ചാറ്റ്ബോട്ടുകള്‍ പൊതുവായ ആരോഗ്യപരമായ വിവരങ്ങള്‍ നല്‍കാറുണ്ടെങ്കിലും, അവര്‍ ലൈസന്‍സുള്ള ഡോക്ടര്‍മാരല്ല. മെഡിക്കല്‍ രേഖകള്‍, മരുന്നുകള്‍, ഇന്‍ഷുറന്‍സ് നമ്പറുകള്‍ എന്നിവ പങ്കുവെക്കുന്നത് വിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള അപകടം ഉണ്ടാക്കുന്നു. ആരോഗ്യപരമായ ആശങ്കകള്‍ ഉണ്ടെങ്കില്‍ ഒരു ലൈസന്‍സുള്ള ആരോഗ്യവിദഗ്ദ്ധനെ നേരിട്ട് സമീപിക്കുക.

 

ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം

ചില എ.ഐ. പ്ലാറ്റ്ഫോമുകള്‍ അതില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ലൈംഗികത, അധിക്ഷേപം, നിയമവിരുദ്ധം തുടങ്ങിയ ഉള്ളടക്കങ്ങള്‍ പലപ്പോഴും റെന്‍ഡര്‍ ചെയ്യപ്പെടുകയോ ലേബല്‍ ചെയ്യപ്പെടുകയോ ചെയ്യും.

 

ജോലിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍

 

പല കമ്പനികളും ജീവനക്കാരോട് ആഭ്യന്തര റിപ്പോര്‍ട്ടുകള്‍, തന്ത്രങ്ങള്‍, അല്ലെങ്കില്‍ വ്യാപാര രഹസ്യങ്ങള്‍ എന്നിവ എ.ഐ. ടൂളുകളില്‍ പേസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

നിയമപരമായ വിഷയങ്ങള്‍

ചാറ്റ്ബോട്ടുകള്‍ അഭിഭാഷകരല്ല. വ്യവഹാരങ്ങള്‍, കരാറുകള്‍, അല്ലെങ്കില്‍ സമാനമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിങ്ങളുടെ സ്വകാര്യ നിയമപരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കാരണമാകും .

സെന്‍സിറ്റീവ് ചിത്രങ്ങളും രേഖകളും

 

നിങ്ങളുടെ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, അല്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ എന്നിവ ഒരിക്കലും പോസ്റ്റ് ചെയ്യരുത്. വിവരങ്ങള്‍ ഡിലീറ്റ് ചെയ്താലും, അത് ഇന്റര്‍നെറ്റില്‍ അവശേഷിക്കാം, ഇത് ആളുകളെ മോഷണത്തിനും തട്ടിപ്പിനും ഇരയാക്കാന്‍ സാധ്യതയുണ്ട്.

 

ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യവും

 

നിങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യവും എ.ഐ.യുമായി പങ്കുവെക്കരുത്. നിരുപദ്രവകരമായ പരാമര്‍ശങ്ങളോ വ്യക്തിപരമായ കുറിപ്പുകളോ റെക്കോര്‍ഡ് ചെയ്യപ്പെടാനും, നിലനിര്‍ത്താനും, പിന്നീട് ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.