Bsnl Freedom Offer: ആ 1 രൂപ പ്ലാൻ കാലാവധി നീട്ടിയെ; ഞെട്ടാൻ റെഡിയായിക്കോ
ബിഎസ്‌എൻഎല്ലിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉപയോക്താക്കളെ അവരുടെ നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പ്ലാൻ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി ഒരു സന്തോഷ വാർത്ത. കമ്പനിയുടെ ജനപ്രിയ റീചാർജ് പ്ലാനായ 1 രൂപയുടെ ഫ്രീഡം ഓഫറിൻ്റെ കാലാവധി സെപ്റ്റംബർ 15 വരെ നീട്ടി. നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു ഇതിൻ്റെ കാലാവധി. ബിഎസ്എൻഎല്ലിൽ ആദ്യം എത്തുന്ന പുതിയ വരിക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന പ്ലാനുകളിൽ ഒന്നായിരുന്നു ഇത്. നിങ്ങൾ ബിഎസ്എൻഎൽ സ്റ്റോറിലെത്തിയാൽ സൗജന്യ സിം കാർഡിനൊപ്പം ഫ്രീഡം ഓഫറും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ആകർഷകമായ ഒരു എൻട്രി ലെവൽ പ്ലാൻ കൂടിയാണ്.
ബിഎസ്എൻഎൽ 1 രൂപയുടെ ഫ്രീഡം ഓഫർ പ്ലാൻ
ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകൾ, ദിവസേനയുള്ള ഡാറ്റ, എസ്എംഎസ്, പുതിയ സിം ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. എന്തൊക്കെയാണ് ഇതിൻ്റെ സവിശേഷതകൾ എന്ന് നോക്കാം 30 ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കൽ, നാഷണൽ വോയ്‌സ് കോളുകൾ. പ്രതിദിനം 2 ജിബി 4G ഡാറ്റ പ്രതിദിനം 100 എസ്എംഎസ്, റോമിംഗ് ആനുകൂല്യങ്ങൾ എന്നിവയാണ് ആനുകൂല്യങ്ങൾ
ഫ്രീഡം ഓഫർ ലഭിക്കാൻ
ബിഎസ്‌എൻഎല്ലിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉപയോക്താക്കളെ അവരുടെ നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പ്ലാൻ. കെവൈസി രേഖകളുമായി ഉപഭോക്താക്കൾ അടുത്തുള്ള ബിഎസ്‌എൻഎൽ കസ്റ്റമർ സർവീസ് സെൻ്ററിൽ സന്ദർശിക്കാം.
ഒറ്റ നോട്ടത്തിൽ
1.പരിധിയില്ലാത്ത വോയ്‌സ് കോളുകൾ
2. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ
3. പ്രതിദിനം 100 എസ്എംഎസ്
4. 28 ദിവസം വാലിഡിറ്റി
ജിയോയ്ക്ക് 46.4 കോടി
2025 ഓഗസ്റ്റ് വരെ ജിയോയ്ക്ക് 46.4 കോടി ഉപയോക്താക്കളും എയർടെല്ലിന് 38.8 കോടി ഉപയോക്താക്കളുമുണ്ട്. 3.4 കോടി ഉപയോക്താക്കളുമായി ബിഎസ്‌എൻഎൽ ഈ പട്ടികയിൽ പിന്നിലാണ്. എന്നാൽ മികച്ച സാമ്പത്തിക പദ്ധതികളും മികച്ച നെറ്റ്‌വർക്ക് കവറേജും കണക്കിലെടുത്ത് ബിഎസ്‌എൻഎല്ലിന് തീർച്ചയായും വളരെയധികം പുരോഗതി കൈവരിക്കാൻ കഴിയും എന്നാണ് വിവരം.