ഗെയിമിങ് ഫോണാ, കരുത്ത് കൂടും! ഇൻഫിനിക്സ് GT 50 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Infinix GT 50 Pro launched in India: ഇൻഫിനിക്സ് തങ്ങളുടെ GT സീരീസിന്റെ ഭാഗമായി ഇൻഫിനിക്സ് GT 50 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇൻഫിനിക്സ് GT 50 പ്രോയുടെ 12GB + 256GB മോഡലിന് 69,999 രൂപയാണ് വില. ബ്ലാക്ക് അബിസ്, 'റെഡ് ബ്ലേസ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. ഒക്ടോബർ 30 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.

ഗെയിമിങ് ഫോണാ, കരുത്ത് കൂടും! ഇൻഫിനിക്സ് GT 50 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Infinix Gt 50 Pro Launched In India

Published: 

27 Oct 2026 | 02:03 PM

ഇൻഫിനിക്സ് തങ്ങളുടെ GT സീരീസിന്റെ ഭാഗമായി ഇൻഫിനിക്സ് GT 50 പ്രോ 5ജി (Infinix GT 50 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗെയിമിങ് പ്രേമികളെക്കൂടി ലക്ഷ്യമിട്ടുകൊണ്ട് മൊബൈൽ ഗെയിമിംഗ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഫിസിക്കൽ കൺട്രോൾ, അഡ്വാൻസ്ഡ് തെർമൽ മാനേജ്‌മെന്റ്, സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷൻ എന്നിവ സംയോജിപ്പിച്ചാണ് ഇൻഫിനിക്സ് ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ഗെയിമിങ്ങിനിടെ ലേറ്റൻസി കുറയ്ക്കുന്നതിനും സിഗ്നൽ ശക്തി സ്ഥിരപ്പെടുത്തുന്നതിനും രൂപകൽപ്പന ചെയ്ത ഇൻ-ഹൗസ് N1 നെറ്റ്‌വർക്ക് ചിപ്പും ഈ ഇൻഫിനിക്സ് ജിടി സ്മാർട്ട്ഫോണിൽ ഉണ്ട്.

പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് (1208 x 2644 പിക്സൽ) 1.5K AMOLED സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 330Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2800Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

Also Read: അ‌ന്ന് 25999 രൂപ, ഇപ്പോൾ 18999 രൂപ; മോട്ടോ G77 Power 5G പുതിയ വേരിയന്റ് ഫ്ലിപ്പ്കാർട്ടിലെത്തി

3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്ടിമേറ്റ് 4nm പ്രോസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ഒപ്പം Mali-G720 MC6 GPU, 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമായുള്ള XOS 16 -ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ലെൻസ് (f/2.2 അപ്പേർച്ചർ), ഡ്യുവൽ LED ഫ്ലാഷ്, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 60fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IR ബ്ലാസ്റ്റർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 6500mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ഇൻഫിനിക്സ് GT 50 പ്രോയുടെ 12GB + 256GB മോഡലിന് 69,999 രൂപയാണ് വില. ബ്ലാക്ക് അബിസ്, ‘റെഡ് ബ്ലേസ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. ഒക്ടോബർ 30 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാകും. കൂടാതെ 24,999 രൂപ മൂല്യമുള്ള ‘GT 50 പ്രോ ഗെയിമിംഗ് ഇക്കോസിസ്റ്റം ബണ്ടിൽ’ ഇതിനൊപ്പം സൗജന്യമായി ലഭിക്കും. GT NX സ്റ്റേഷൻ, GT NX കൺട്രോളർ, GT കൂളിംഗ് ഫാൻ കം ചാർജർ, GT 50 പ്രോ മാഗ്‌സേഫ് കവർ എന്നിവ ഈ ബണ്ടിലിൽ ഉൾപ്പെടുന്നു.

English Summary

Infinix has launched the Infinix GT 50 Pro 5G in India as part of its GT series. The 12GB + 256GB model of the Infinix GT 50 Pro is priced at Rs. 69,999. It is available in two color options: Black Abyss and Red Blaze. Pre-orders are now open via Flipkart and the Infinix India online store. The phone will go on sale starting October 30.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്