Infinix Hot 60: ഇൻഫിനിക്സ് ഹോട്ട് 60 ഈ ആഴ്ച പുറത്തിറങ്ങും; എഐയ്ക്കായി പ്രത്യേക ബട്ടൺ

Infinix Hot 60 5G Plus Coming This Week: ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസ് ഈ ആഴ്ച ഇന്ത്യൻ മാർക്കറ്റിലെത്തും. കസ്റ്റമൈസ്ഡ് എഐ ബട്ടൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ഫോണിലുണ്ട്.

Infinix Hot 60: ഇൻഫിനിക്സ് ഹോട്ട് 60 ഈ ആഴ്ച പുറത്തിറങ്ങും; എഐയ്ക്കായി പ്രത്യേക ബട്ടൺ

ഇൻഫിനിക്സ് ഹോട്ട് 60

Published: 

07 Jul 2025 | 03:08 PM

ഇൻഫിനിക്സിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസ് ഈ ആഴ്ച പുറത്തിറങ്ങും. എഐയ്ക്കായി കസ്റ്റമൈസ്ഡ് ബട്ടൺ ഉൾപ്പെടെയാണ് ഫോൺ പുറത്തിറങ്ങുക. കസ്റ്റമൈസ്ഡ് എഐ ബട്ടണുള്ള ആദ്യ സ്മാർട്ട്ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ഡൈഡിക്കേറ്റഡ് ഗെയിമിങ് മോഡും ഫോണിലുണ്ട്.

ഈ മാസം 11നാവും ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസ് പുറത്തിറങ്ങുകയെന്ന് കമ്പനി തങ്ങളുടെ എക്സ് അക്കൗണ്ടിൽ അറിയിച്ചു. ഫ്ലിപ്കാർട്ടാണ് ഔദ്യോഗിക ഇ കൊമേഴ്സ് പങ്കാളി. ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസിനായി ഫ്ലിപ്കാർട്ടിൽ ലൈവ് മൈക്രോസൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഷാഡോ ബ്ലൂ, സ്ലീക് ബ്ലാക്ക്, തുന്ദ്ര ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

Also Read: Smartphone IP Rating: ഫോണിൽ വെള്ളം കയറിയാൽ പ്രശ്നമില്ല, ഐപി റേറ്റിംഗ് ഉണ്ട്, പക്ഷെ

മീഡിയടെക് ഡിമൻസിറ്റി 7020 എസ്ഒസി ചിപ്സെറ്റിലാണ് ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസ് പ്രവർത്തിക്കുക. ഹൈപ്പർ എഞ്ചിൻ 5.0 ലൈറ്റ് എഞ്ചിൻ ടെക്നോളജിയും ഡെഡിക്കേറ്റഡായ എക്സ്ബൂസ്റ്റ് എഐ ഗെയിം മോഡുമാണ് ഗെയിമർമാർക്കായി ഫോണിലുള്ളത്. ഇവ രണ്ടും ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കസ്റ്റമൈസബിൾ ‘വൺ ടാപ്പ് എഐ ബട്ടൺ’ ഫോണിലുണ്ടാവും. ഡബിൾ പ്രസ്, ലോങ് പ്രസ് ഓപ്ഷനുകൾ ബട്ടണിലുണ്ട്. 30ലധികം ആപ്പുകളിൽ ഈ ബട്ടൺ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. ഫോലാക്സ് എന്ന ബിൽറ്റ് ഇൻ എഐ അസിസ്റ്റൻ്റ് ആക്ടിവേറ്റാക്കാൻ ഈ ബട്ടണിൽ ലോങ് പ്രസ് ചെയ്യാം. വിവിധ ആപ്പുകൾക്കായി ഈ ബട്ടൺ കസ്റ്റമൈസ് ചെയ്യാനാവും. ഗൂഗിളിൻ്റെ സർക്കിൾ ടു സെർച്ച് ഫീച്ചറും ഫോണിൽ സപ്പോർട്ട് ചെയ്യും. 7.8 മില്ലിമീറ്ററാണ് ഫോണിൻ്റെ കനം. 4 ജിബി + 128 ജിബിം 8 ജിബി + 128 ജിബി വേരിയൻ്റുകൾക്ക് യഥാക്രമം 9999 രൂപ, 10999 രൂപ എന്നിങ്ങനെയാണ് വില.

Loading...
Unable to load recommendations.
Follow Us
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു