AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphone IP Rating: ഫോണിൽ വെള്ളം കയറിയാൽ പ്രശ്നമില്ല, ഐപി റേറ്റിംഗ് ഉണ്ട്, പക്ഷെ

What is Smartphone IP Rating : ഐപി റേറ്റിംഗ് ഉണ്ടെന്ന് കരുതി ഒരു ഉപകരണവും പൂർണ്ണമായുി വാട്ടർപ്രൂഫ് ആകില്ല. മറിച്ച്, ഇത് ഒരു പരിധി വരെ വാട്ടർ റെസിസ്റ്ററ്റൻ്റ് എന്ന് മാത്രമാണ് അർത്ഥമാക്കുന്നത്. നിശ്ചിത സാഹചര്യങ്ങളിൽ മാത്രം

Smartphone IP Rating: ഫോണിൽ വെള്ളം കയറിയാൽ പ്രശ്നമില്ല, ഐപി റേറ്റിംഗ് ഉണ്ട്, പക്ഷെ
Smartphone Ip Rating ProtectionImage Credit source: TV9 Network
arun-nair
Arun Nair | Published: 07 Jul 2025 11:59 AM

കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ വേണം സ്മാർട്ട്ഫോണുകളുടെ കാര്യവും, പൊടിയും, വെള്ളവും കയറാതെ വേണം ഇവ സൂക്ഷിക്കാൻ. ഇനി അബദ്ധത്തിൽ വെള്ളത്തിൽ പോയാലും ന്യൂജെൻ സ്മാർട്ട്ഫോണുകൾ സംരക്ഷണം നൽകുന്നത് ഐപി റേറ്റിംഗ് ആണ്. ഇൻഗ്രസ് പ്രൊട്ടക്ഷൻ റേറ്റിംഗ് എന്നാണ് ഐപി റേറ്റിംഗിൻ്റെ പൂർണ രൂപം. പൊടി, മഴ കൊള്ളുക, ദ്രാവകങ്ങൾ പറ്റുക, വെള്ളത്തിൽ മുങ്ങുക (ഒരു നിശ്ചിത അളവ് വരെ) തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും സ്മാർട്ട്‌ഫോണിന് സംരക്ഷണം ലഭിക്കാനാണിത്.

ഐപി റേറ്റിംഗ്

ഒരു IP റേറ്റിംഗിൽ സാധാരണയായി രണ്ട് അക്കങ്ങളുണ്ടാകും (ഉദാഹരണത്തിന്, IP67, IP68). ഈ അക്കങ്ങൾക്ക് ഓരോന്നിനും അതിൻ്റേതായ അർത്ഥമുണ്ട്. ഇതിലോരോന്നിനും വ്യത്യസ്തമായ റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. 0 മുതൽ 6 വരെ പൊടി പോലുള്ളവയിൽ നിന്നുള്ള സംരക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമത്തേത് 0 മുതൽ 9 വരെ വെള്ളം, ഭക്ഷ്യയോഗ്യമായ ദ്രാവകങ്ങൾ തുടങ്ങിയിൽ നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. ഉയർന്ന ഐപി റേറ്റിംഗ് എന്നാൽ ഫോണിൻ്റെ സുരക്ഷ കൂടുതലാണെന്നാണ് അർഥം.

സാധാരണയായി കാണപ്പെടുന്ന ചില ഐപി റേറ്റിംഗുകൾ

IP67: 6′ സൂചിപ്പിക്കുന്നത് പൂർണ്ണമായി പൊടിയിൽ നിന്നുള്ള സംരക്ഷണമാണ്, ‘7’ സൂചിപ്പിക്കുന്നത് ഉപകരണം 1 മീറ്റർ വരെ ആഴത്തിൽ, 30 മിനിറ്റ് വരെ വെള്ളത്തിൽ മുങ്ങുന്നതിനെ പ്രതിരോധിക്കും എന്നാണ്.
IP68: 6 എന്നത് പൂർണ്ണമായ പൊടി സംരക്ഷണം നൽകുന്നു, 8′ എന്നത് 1 മീറ്ററിൽ കൂടുതൽ ആഴത്തിൽ വെള്ളത്തിൽ മുങ്ങുന്നതിനെ പ്രതിരോധിക്കും എന്നാണ്. കൃത്യമായ ആഴവും സമയവും ഓരോ നിർമ്മാതാവും അവരുടെ ഫോണിന്റെ സ്പെസിഫിക്കേഷനിൽ രേഖപ്പെടുത്തും. ഉദാഹരണത്തിന്, ചില ഫോണുകൾക്ക് 1.5 മീറ്റർ ആഴത്തിൽ മുങ്ങിയാൽ 30 മിനിറ്റ് വരെ സംരക്ഷണം ഉണ്ടാവാറുണ്ട്
IP69: ഒരു പാട് താഴ്ചയിലേക്ക് പോകുന്ന ഫോണിനും, ഡിവൈസുകൾക്കും സംരക്ഷണം, മർദ്ദത്തെ അതിജീവിക്കാൻ സാധിക്കും.

പൂർണ്ണമായും ‘വാട്ടർപ്രൂഫ്’ അല്ല

IP റേറ്റിംഗുകൾ ഉണ്ടെന്ന് കരുതി ഒരു ഉപകരണവും പൂർണ്ണമായുി ‘വാട്ടർപ്രൂഫ്’ ആകുന്നില്ല. മറിച്ച്, ഇത് ഒരു പരിധി വരെ ‘വാട്ടർ റെസിസ്റ്റന്റ്’ ആണ് എന്ന് മാത്രമാണ് അർത്ഥമാക്കുന്നത്. നിശ്ചിത സാഹചര്യങ്ങളിൽ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളൂ.

പഴകിയ ഫോണുകൾ

കാലക്രമേണ ഫോണുകളിലെ സീലുകൾക്ക് കേടുപാടുകൾ സംഭവിക്കാം. അതിനാൽ, പുതിയ ഫോണിന് ലഭിക്കുന്ന അതേ IP സംരക്ഷണം ഒരുപാട് നാൾ ഉപയോഗിച്ച ഫോണിന് ലഭിക്കണമെന്നില്ല.

ഉപ്പുവെള്ളവും രാസവസ്തുക്കളും

IP റേറ്റിംഗുകൾ ശുദ്ധജലത്തിൽ (freshwater) നിന്നുള്ള സംരക്ഷണമാണ് സാധാരണയായി സൂചിപ്പിക്കുന്നത്. ഉപ്പുവെള്ളം, രാസവസ്തുക്കൾ കലർന്ന വെള്ളം, ചൂടുവെള്ളം എന്നിവ ഉപകരണത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്, കാരണം ഇവ സീലുകളെ നശിപ്പിക്കും.

വാറണ്ടി

വെള്ളം കയറിയാൽ പല കമ്പനികളും വാറണ്ടി നൽകണമെന്നില്ല, IP റേറ്റിംഗ് ഉണ്ടെങ്കിൽ പോലും. അതിനാൽ, ഫോൺ വെള്ളത്തിൽ വീണാൽ കമ്പനിയുടെ വാറണ്ടി നയങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.