Iphone 16 Pro: വിൽപ്പന തുടങ്ങിയപ്പോഴെ പുതിയ മോഡലിന് കംപ്ലയിൻ്റ്, ഐ ഫോണിന് എന്ത് പറ്റി? കലിപ്പിൽ ഉപഭോക്താക്കൾ
Iphone 16 Pro Touch Complaint: സ്‌ക്രീനിൽ ടാപ്പുചെയ്യുകയോ സ്വൈപ്പ് ചെയ്യുകയോ ചെയ്യുമ്പോൾ പിന്നെ അനക്കമില്ലാത്ത അവസ്ഥയാണെന്ന് ആളുകൾ പറയുന്നു.
വിൽപ്പന ആരംഭിച്ചതിന് പിന്നാലെ അത്ര ശുഭ വാർത്തകളല്ല ഐഫോൺ 16-നെ പറ്റി പുറത്തു വരുന്നത്. പല ഉപയോക്താക്കളും ഇതിനോടകം ആദ്യത്തെ റിവ്യൂ വ്യക്തമാക്കി കഴിഞ്ഞു. ചില ഉപയോക്താക്കൾക്ക് ടച്ച് സ്ക്രീൻ കംപ്ലയിൻ്റാണ് അനുഭവപ്പെടുന്നത്. സ്‌ക്രീനിൽ ടാപ്പുചെയ്യുകയോ സ്വൈപ്പ് ചെയ്യുകയോ ചെയ്യുമ്പോൾ പിന്നെ അനക്കമില്ലാത്ത അവസ്ഥയാണെന്ന് ആളുകൾ പറയുന്നു. 9To5Mac-ൻ്റെ റിപ്പോർട്ട് പ്രകാരം ഫോണിൻ്റെ ഡിസ്‌പ്ലേയുടെ പ്രശ്നം ചൂണ്ടിക്കാട്ടി നിരവധി iPhone 16 Pro ഉപയോക്താക്കൾ ഓൺലൈനിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നമാകാം ഇതെന്നാണ് റിപ്പോർട്ട്.
ആപ്പിളിൽ നിന്ന് പ്രതികരണമില്ല
നിലവിൽ, ഐഫോൺ 16 പ്രോയിൽ റിപ്പോർട്ട് ചെയ്ത ടച്ച്‌സ്‌ക്രീൻ പ്രശ്‌നങ്ങളിൽ ആപ്പിൾ പ്രതികരിച്ചിട്ടില്ല. ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളും iOS 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇതൊരു സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട തകരാറാണെങ്കിൽ, വരാനിരിക്കുന്ന iOS 18.1 അപ്‌ഡേറ്റിൽ പ്രശ്‌നം പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അതേസമയം മറ്റ് ചില ഉപഭോക്താക്കൾ പങ്കുവെച്ച വിവരങ്ങൾ പ്രകാരം സ്ക്രീനിൻ്റെ ഒരു ചെറിയ ഭാഗത്ത് മാത്രമാണ് പ്രശ്നമുള്ളത്. ചിലർക്ക് കീ പാഡിൻ്റെ ഭാഗത്താണെങ്കിൽ ചിലർക്ക് സ്ക്രീൻ എഡ്ജിലുമാണ് ടച്ചിന് പ്രശ്നം കാണിക്കുന്നത്.
I’m experiencing touch issues with my iPhone 16 Pro screen especially around the portion marked in red. Thought it was my screen protector but with or without, it still has an issue. Haptics feed back registers but the characters don’t. pic.twitter.com/n68kT2f8iP
— Ben Manzi (@HalfManHalfTech) September 23, 2024
സവിശേഷതകൾ
1,19,900 രൂപയാണ് ഐഫോൺ 16 പ്രോയുടെ ഇന്ത്യയിലെ പ്രാരംഭ വില. 48 എംപി പ്രൈമറി ക്യാമറ, 48 എംപി സെക്കൻഡറി ക്യാമറ, 12 എംപി തേർഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന 6.3 ഇഞ്ച് ഡിസ്‌പ്ലേയും പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ട്. കൂടാതെ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
10 മിനിറ്റിനുള്ളിൽ ഐഫോൺ 16
ഓൺലൈൻ ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് ടാറ്റ ക്രോമയുമായി ചേർന്ന് ഐഫോൺ 16 ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഗ്ബാസ്‌ക്കറ്റ് വെബ്‌സൈറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗം സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പുതിയ ഐഫോൺ സീരീസ് വാങ്ങാം. വെറും 10 മിനിറ്റിനുള്ളിൽ ഐഫോൺ 16 ഡെലിവറി ചെയ്യുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഈ സേവനം നിലവിൽ ഡൽഹി-എൻസിആർ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.