iPhone 18 Pro: ഫോൾഡബിളിന് മുൻപേ ഐഫോണിൻ്റെ മറ്റൊരു മോഡലെത്തും, പുതിയ റിപ്പോർട്ട്
ഐഫോൺ 18 പ്രോ മാക്‌സിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഫോണിൻ്റെ ബാറ്ററി ലൈഫ് എന്നാണ് സൂചന. ഐഫോൺ 17 പ്രോ മാക്‌സിനുള്ളിൽ 4,823mAh ബാറ്ററിയായിരുന്നെങ്കിൽ, വരാനിരിക്കുന്ന മോഡലിൽ ഒരു ഐഫോണിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നായിരിക്കും ഇത്. പോരായ്മ എന്തെന്ന് വെച്ചാൽ, ഫോണിൻ്റെ ഭാരം 240 ഗ്രാമിൽ കൂടുതൽ ഭാരമുള്ളതായിരിക്കാം, ആപ്പിൾ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ഭാരമേറിയ ഐഫോണായിരുക്കും ഇതെന്നാണ് സൂചന.

I Phone Launches
മിക്കവാറും എല്ലാ ഐഫോൺ പ്രേമികളും കാത്തിരിക്കുന്നത് ഐഫോണിൻ്റെ ഫോൾഡബിൾ മോഡലിൻ്റെ ലോഞ്ചിനായാണ്. എന്നാൽ കേൾക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഇതിന് മുൻപ് മറ്റൊരു മോഡൽ കൂടി വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. കമ്പനിയുടെ ഐഫോൺ 18 പ്രോയാണ് ഇത്തരത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. എന്നാൽ സെപ്റ്റംബറിൽ നടക്കുന്ന ലോഞ്ച് ഇവൻ്റിൽ കമ്പനി രണ്ട് മോഡലുകൾ മാത്രമായിരിക്കും അവതരിപ്പിക്കു എന്നതാണ് സൂചന. ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
എന്തു കൊണ്ട് ആദ്യം പ്രോ മോഡലുകൾ
വിൽപ്പന കൂട്ടി വരുമാനം വർധിപ്പിക്കുക മാത്രമാണ് ഐഫോണിൻ്റെ പ്രോ മോഡലുകൾ ആദ്യം ലോഞ്ച് ചെയ്യുന്നതിലെ ഉദ്ദേശം. പ്രോ മോഡലുകളിലെ ഫീച്ചറുകളും സ്പെക്കും കൊണ്ടാണ് കൂടുതൽ പേരും ഇതിലേക്ക് എത്തുന്നത്. പ്രോ മാക്‌സ് മോഡലിൽ ആപ്പിൾ നിരവധി ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ കഴിയുമെന്നാണ് ടെക് ലോകത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. മെച്ചപ്പെട്ട ബാറ്ററി ലൈഫ് മുതൽ പുതിയ 2nm ചിപ്‌സെറ്റും അപ്‌ഗ്രേഡ് ചെയ്‌ത ക്യാമറയും വരെ, ഐഫോൺ 18 പ്രോ മാക്‌സിൽ ഉണ്ടായേക്കാം എന്നാണ് വിവരം.]
ALSO READ : Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ
ഫ്രണ്ട് ഡിസ്പ്ലേ
ഫോണിൻ്റെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ഫ്രണ്ട് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടതാണ്. നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ സ്ക്രീനിനടിയിൽ ഫേസ് ഐഡി സിസ്റ്റം മാറ്റിയേക്കാം എന്നാണ് സൂചന, ഒരു ചെറിയ ക്യാമറ കട്ടൗട്ട് മാത്രമേ ഡിസ്പ്ലേയുടെ പുറത്ത് ദൃശ്യമാകൂ. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം ആപ്പിൾ ഇപ്പോൾ ഡിസ്പ്ലേയ്ക്ക് കീഴിൽ ഒരു ഫേസ് ഐഡി മാത്രമേ നീക്കുകയുള്ളൂ എന്നാണ്.
ഡിസ്പ്ലേ വലുപ്പം മാറാൻ സാധ്യതയില്ല. പ്രോ മാക്സ് വേരിയന്റിൽ 6.9 ഇഞ്ച് പാനലും ചെറിയ പ്രോ മോഡലിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും ആപ്പിൾ തുടരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കമ്പനി പുതിയ LTPO+ ഡിസ്പ്ലേ സാങ്കേതികവിദ്യസ ഫോണിൽ കൊണ്ടു വരുമെന്നാണ് വിവരം, ഇത് ബാറ്ററി ആയുസ്സ് കൂടുതൽ വർദ്ധിപ്പിക്കും.
ബാറ്ററി ലൈഫ്
ഐഫോൺ 18 പ്രോ മാക്‌സിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഫോണിൻ്റെ ബാറ്ററി ലൈഫ് എന്നാണ് സൂചന. ഐഫോൺ 17 പ്രോ മാക്‌സിനുള്ളിൽ 4,823mAh ബാറ്ററിയായിരുന്നെങ്കിൽ, വരാനിരിക്കുന്ന മോഡലിൽ 5,100mAh ബാറ്ററിയുണ്ടാകുമെന്ന് സൂചന. ഒരു ഐഫോണിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നായിരിക്കും ഇത്.
മറ്റൊരു പോരായ്മ എന്തെന്ന് വെച്ചാൽ, ഫോണിൻ്റെ ഭാരം 240 ഗ്രാമിൽ കൂടുതൽ ഭാരമുള്ളതായിരിക്കാം, ആപ്പിൾ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ഭാരമേറിയ ഐഫോണായിരുക്കും ഇതെന്നാണ് സൂചന. ആപ്പിളിന്റെ അടുത്ത തലമുറ A20 പ്രോ ചിപ്‌സെറ്റായിരിക്കും എന്നാണ് സൂചന. താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 17 പ്രോ ലൈനപ്പിനുള്ളിലെ A19 പ്രോ ചിപ്പ് 3nm പ്രോസസ്സറിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന.
English Summary
iPhone 18 Pro likely to launch before iPhone foldable ultra model here is what you need to know. This model is coming with a bigger battery and best features, comparing to previous models. 18 Pro Pro max models launch on September and Apple’s much awaiting foldable model will launch on November.