AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

iPhone 18 Pro : ഐഫോൺ 18 പ്രോയിൽ രണ്ട് ബാറ്ററി വേരിയൻ്റ്, ചില രഹസ്യങ്ങൾ

ഐഫോൺ 18 പ്രോ ലൈനപ്പിലെ ഏറ്റവും വലിയ മാറ്റം ക്യാമറയിലാണ്. ഇതിൻ്റെ ഭാഗമായി ഫോണിൻ്റെ പ്രധാന ക്യാമറയിൽ (ബാക്ക്) ഒരു വേരിയബിൾ ആപ്പർച്ചർ സിസ്റ്റം ഉണ്ടാവാം എന്നാണ് വിവരം. നിലവിലെ ഐഫോണുകളിൽ കാണപ്പെടുന്ന ഫിക്സഡ് അപ്പർച്ചറിൽ നിന്ന് വ്യത്യസ്തമായിയിരിക്കും എന്നാണ് സൂചന. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫോൺ ലോഞ്ച് ചെയ്യുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്നാണ് വിവരം. ഐഫോൺ 18, ഐഫോൺ എയർ 2, ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നീ വേരിയൻ്റുകളാണ് കമ്പനി പുറത്തിറക്കുന്നത്.

iPhone 18 Pro : ഐഫോൺ 18 പ്രോയിൽ രണ്ട് ബാറ്ററി വേരിയൻ്റ്,  ചില രഹസ്യങ്ങൾ
Iphone 18 ProImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 02 Jun 2026 | 02:16 PM

ഐഫോൺ 18 പ്രോയെ പറ്റി നിരവധി വിവരങ്ങൾ ഇതിനോടകം ടെക് ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഫോണിൻ്റെ ബാറ്ററി വേരിയൻ്റാണ്. ഫോണിൻ്റെ ബാറ്ററിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ഫോണിൻ്റെ ഹാർഡ്വെയറുകളിലടക്കം വലിയ മാറ്റങ്ങൾ ഉണ്ടെന്നാണ് സൂചന. ഇവ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. ബാറ്ററി, ഫോട്ടോഗ്രഫി തുടങ്ങിയവയിൽ എല്ലാം ആപ്പിൾ കൊണ്ടു വരുമെന്നാണ് വിവരം. 2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ മാക്‌സ് എത്തുമെന്നാണ് വിവരം.

ക്യാമറ

ഐഫോൺ 18 പ്രോ ലൈനപ്പിലെ ഏറ്റവും വലിയ മാറ്റം ക്യാമറയിലാണ്. ഇതിൻ്റെ ഭാഗമായി ഫോണിൻ്റെ പ്രധാന ക്യാമറയിൽ (ബാക്ക്) ഒരു വേരിയബിൾ ആപ്പർച്ചർ സിസ്റ്റം ഉണ്ടാവാം എന്നാണ് വിവരം. നിലവിലെ ഐഫോണുകളിൽ കാണപ്പെടുന്ന ഫിക്സഡ് അപ്പർച്ചറിൽ നിന്ന് വ്യത്യസ്തമായിയിരിക്കും എന്നാണ് സൂചന. സെൻസറിലേക്കുള്ള വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ ഇത് സഹായിക്കും. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ തന്നെ ഇതിൽ പ്രതീക്ഷിക്കാം എന്നാണ് സൂചന. ഒപ്പം ചിത്രങ്ങളിലെ നോയിസ് ഒഴിവാക്കാനുള്ള സംവിധാനവും ഇതിലുണ്ടായിരിക്കും. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ എടുക്കാം എന്ന് ചുരുക്കം.

ബാറ്ററി

5,100 എംഎഎച്ച് മുതൽ 5,200 എംഎഎച്ച് വരെയാണ് ഐഫോൺ 18 പ്രോ മാക്സിന്റെ ബാറ്ററി. ഒപ്പം തന്നെ ഫോണിൻ്റെ ബോഡിയുടെ കട്ടി (വലുപ്പം) 8.8 മില്ലീമീറ്ററായിരിക്കും. ഫോണിൻ്റെ ഭാരം 240 ഗ്രാം ഭാരമായിരിക്കും. ഒപ്പം ആപ്പിളിന്റെ എ 20 പ്രോ ചിപ്പും ഫോണിൽ ഉണ്ടായിരിക്കാം. ഇതുവഴി ആപ്പിളിൻ്റെ എഐ ഫെസിലിറ്റിയിൽ വലി മാറ്റങ്ങളും ഉണ്ടായിരിക്കുമെന്നാണ് വിവരം.

ALSO READ : Cheaper Smartphone: റിയൽമിയുടെ 3000 രൂപയുടെ ഫോൺ ഇന്ത്യയിൽ എന്ന്?

ഡിസ്പ്ലേ

6.9 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്, ഫോണിൻ്റെ ആകെയുള്ള പെർഫോമൻസ് മെച്ചെപ്പെടുത്താൻ ആപ്പിൾ തങ്ങളുടെ മികച്ച ചിപ്പ് സാങ്കേതിക വിദ്യ തന്നെയാണ് 18 പ്രോയിൽ ഉപയോഗിക്കുന്നതെന്നാണ് വിവരം.

എന്ന് ലോഞ്ച് ചെയ്യും

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫോൺ ലോഞ്ച് ചെയ്യുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്നാണ് വിവരം. ഐഫോൺ 18, ഐഫോൺ എയർ 2, ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നീ വേരിയൻ്റുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഐഫോൺ 18 ന്റെ വില ഐഫോൺ 17 നെ അപേക്ഷിച്ച് കമ്പനി വർദ്ധിപ്പിക്കുമെന്നാണ് സൂചന.

പ്രോ വേരിയൻ്റ് ആവശ്യം

ഫോബ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഐഫോണിൻ്റെ പ്രോ-വേരിയൻ്റിന് മാർക്കറ്റിൽ വലിയ ഡിമാൻ്റാണുള്ളത്. അതുകൊണ്ട് തന്നെ
2026 അവസാന പാദത്തിൽ കമ്പനിക്ക് ഇതുവഴി അധിക വരുമാനം നേടാനാകും. മെമ്മറി,ചിപ്പ് ക്ഷാമം എന്നിവ മൂലം ലോകമെമ്പാടുമുള്ള മൊബൈൽ ഫോൺ കമ്പനികൾ വിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇത് ആപ്പിളിനും ബാധകമായേക്കാം എന്നാണ് സൂചന.

English Summary

iPhone 18 Pro updates smartphone likely to get two battery variant’s check all the features. Know when this phone will launch in India

Follow Us