Vivo X500: ഇനി ഇതാണ് മാസ്റ്റർ പീസ്! ഒന്നിനൊന്ന് മുന്നിൽ ബാറ്ററി, ക്യാമറ മികവുമായി വിവോ X500
ഇതുവരെ പുറത്തു വന്നിട്ടുള്ള വിവരങ്ങൾ പ്രകാരം വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സീരീസിൽ മറ്റു ചില തന്ത്രങ്ങൾ നടപ്പാക്കിയേക്കാം എന്നാണ് വിവരം. കൂടുതൽ പ്രയോജനകരമായതും, എല്ലാവർക്കും പറ്റുന്നതുമായൊരു മറ്റൊരു വിലയും, ഒപ്പം വേറെയും ചില രഹസ്യങ്ങളും കമ്പനി സൂക്ഷിക്കും എന്നാണ് വിവരം. കൊടുക്കുന്ന പൈസക്ക് മുതലാകുന്ന ഫീച്ചറുകളുള്ളൊരു ഫോണിന് കാത്തിരിക്കുന്നവർക്ക് പറ്റിയ മോഡലായിരിക്കും ഇത്.
2026 എന്നത് ആഗോള തലത്തിൽ തന്നെ സ്മാർട്ട് ഫോൺ മാർക്കറ്റ് മൊത്തത്തിൽ പൊളിച്ചെഴുതിയ വർഷങ്ങളിൽ ഒന്നാണ് അതിലൊന്ന് വിവോയുടെ ടെലി ഫോട്ടോ ക്യാമറയും, അനുബന്ധ മോഡലുകളുമായിരുന്നു. അത്തരത്തിൽ മറ്റൊരു പുതിയ മോഡലിൻ്റെ സൂചന നൽകിയിരിക്കുകയാണ് വിവോ. കമ്പനിയുടെ X300 ലൈനപ്പിൻ്റെ പിൻഗാമിയായി X500 ആണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതുവരെ പുറത്തിറങ്ങാത്ത കമ്പനിയുടെ ഏറ്റവും പുതിയ പ്രോസ്സസറായ ഡൈമെൻസിറ്റി 9500 ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നതാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. വിവിധ ടെക് സൈറ്റുകൾ ഇതിനോടകം തന്നെ ഫോണിൻ്റെ ചോർന്ന സവിശേഷതകളും പങ്കുവെച്ചിട്ടുണ്ട്.
സവിശേഷത പലത്
ഫോണിൽ 6.59 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം . 1/1.28 ഇഞ്ച് സെൻസറും ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉള്ള 50MP പ്രൈമറി ക്യാമറയും ഫോണിലുണ്ടാവാം. 64MP പെരിസ്‌കോപ്പ് ലെൻസും ഇതിലുണ്ടെന്നാണ് സൂചന. ഫോണിൻ്റെ മുൻ മോഡലായ X300-നേക്കാൾ ഒരു പടി മുൻപിൽ തന്നെ X500-ൻ്റെ ഫീച്ചറുകളും ഉണ്ടാവും. വിവോ എക്സ് 500-ൻ്റെ പ്രോസ്സർ ഡൈമെൻസിറ്റി 9500 ആയിരിക്കുമെന്നാണ് സൂചന. ഫോണിൻ്റെ വിലയിലും ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
Also Read: നോട്ടമിട്ട് വച്ചോ… 8000mAh ബാറ്ററിയൊക്കെയുണ്ട്! റിയൽമി P4R 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ബാറ്ററി എങ്ങനെ
വിവോ X500-ൽ ബാറ്ററിയിൽ പോലും കമ്പനി വമ്പൻ അപ്ഗ്രേഡേഷനാണ് നൽകിയത്. 7,500mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുമെന്ന് സൂചന, X300-ൽ 6,040 mAh ബാറ്ററി മാത്രമാണ് നൽകിയിരുന്നത്. X500 ലൈനപ്പിലെ എല്ലാ ഫോണുകളും 7,000mAh+ ബാറ്ററികളുമായി പുറത്തിറങ്ങുമെന്ന് സൂചനയുണ്ട്. X300 പ്രോയ്ക്ക് 6,510mAh ബാറ്ററിയായിരുന്നു, അതിനാൽ വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ X-500-ൽ ഇതൊരു പ്രധാന അപ്ഗ്രേഡായിരിക്കും.
വില കുറയുമോ കൂടുമോ
ഇതുവരെ പുറത്തു വന്നിട്ടുള്ള വിവരങ്ങൾ പ്രകാരം വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സീരീസിൽ മറ്റു ചില തന്ത്രങ്ങൾ നടപ്പാക്കിയേക്കാം എന്നാണ് വിവരം. കൂടുതൽ പ്രയോജനകരമായതും, എല്ലാവർക്കും പറ്റുന്നതുമായൊരു മറ്റൊരു വിലയിലേക്ക് മാറിയേക്കാം എന്നാണ് വിവരം. ഇത് 50000-നും 60000-നും ഇടയിൽ ആയേക്കുമെന്നാണ് സൂചന. ഇതിനോടൊപ്പം ഫ്ലാഗ്ഷിപ്പ് സീരീസിൻ്റെ ഭാഗമായി കമ്പനി വിവോയുടെ ഒരു പ്രോ മിനി മോഡലും വാഗ്ദാനം ചെയ്യുന്നുണ്ട്. കൊടുക്കുന്ന പൈസക്ക് മുതലാകുന്ന ഫീച്ചറുകളുള്ളൊരു ഫോണിന് കാത്തിരിക്കുന്നവർക്ക് പറ്റിയ മോഡലായിരിക്കും X500. ഒരു ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് വിവോ ഫോണിനായി നിങ്ങൾ തിരയുകയാണെങ്കിൽ വിവോ എക്സ് 500 എല്ലാം കൊണ്ടും നേട്ടമായിരിക്കും.
ലോഞ്ചിംഗ് തീയ്യതി
വിവോ എക്സ് 500 സീരീസ് ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ചൈനീസ് വിപണിയിൽ എത്തുമെന്നാണ് സൂചന. ശേഷം ഡിസംബറിൽ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്യുമെന്നും തങ്ങളുടെ സോഴസ്കുകളെ ഉദ്ധരിച്ച് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
English Summary
Vivo X500 Leaks: Dimensity 9500, 7500mAh Battery 50MP Camera Specs Revealed. Chinese Smartphone giant likely to launch this flagship phone on December. X500 Series will bring new battery capacity probably 7,500mAh. Company Planning to avail this model on a better price. Read what kind of features are waiting on this Model.