7600mAh ബാറ്ററി, സോണി ക്യാമറ, സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്ത്; 4000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ 15R 5G
iQoo Flagship Days Sale: iQoo 15R 5G discount- ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഐക്യൂ 15R 5ജി ഇപ്പോൾ 4000 രൂപ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. സ്മാർട്ട്ഫോൺ വിലവർധനയുടെ ഭാരം ഒഴിവാക്കി ഈ മികച്ച പെർഫോമൻസുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇത് ഒരു മികച്ച അവസരമാണ്. ഐക്യൂ വെബ്സൈറ്റിലും ആമസോണിലും ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

Iquoo Smartphone Launch
പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഐക്യൂ ഇന്ത്യയിൽ ഫ്ലാഗ്ഷിപ്പ് ഡേയ്സ് (iQoo Flagship Days) സെയിൽ ആരംഭിച്ചു. നിലവിലെ പ്രീമിയം മോഡലുകളായ ഐക്യൂ 15, ഐക്യൂ 15R എന്നിവയും ഐക്യൂ നിയോ 10 5ജിയും ഈ ഓഫർ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഇതിൽ മികച്ച പെർഫോമൻസും ബാറ്ററി ശേഷിയും സഹിതം മാന്യമായ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഐക്യൂ 15R 5ജി. ഈ വർഷം ഫെബ്രുവരിയിലാണ് 15R 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ലോഞ്ചിന് ശേഷം, സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടായ പൊതുവില വർധനവിനെ തുടർന്ന് ഈ മോഡലിന്റെ വിലയിലും ചെറിയ വർധന ഉണ്ടായി.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ 15R 5ജിയുടെ 8GB + 256GB മോഡലിന് 44,999 രൂപയും, 12GB + 256GB മോഡലിന് 47,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB മോഡലിന് 52,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ യഥാക്രമം 46999 രൂപ, 50999 രൂപ, 57999 രൂപ എന്നീങ്ങനെയാണ് ഈ വേരിയന്റുകളുടെ വില.
ഫ്ലാഗ്ഷിപ്പ് ഡേയ്സ് ഡിസ്കൗണ്ട്
ഇപ്പോൾ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഐക്യൂ 15R 5ജിക്ക് 4000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 42999 രൂപ വിലയിൽ സ്വന്തമാക്കാം. വിലവർധനയുടെ ഭാരം ഒഴിവാക്കി ഈ മികച്ച പെർഫോമൻസുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇത് ഒരു മികച്ച അവസരമാണ്. ജൂൺ 8 മുതൽ 11 വരെ ഐക്യൂ വെബ്സൈറ്റിലും ആമസോണിലും ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
ALSO READ : നന്ദി വൺപ്ലസേ… നന്ദി! പുത്തൻ നോർഡ് 6, നോർഡ് CE6, നോർഡ് CE6 ലൈറ്റ് 5G ഫോണുകൾക്ക് ഡിസ്കൗണ്ട്
പ്രധാന ഫീച്ചറുകൾ
ശക്തമായ ഫീച്ചറുകൾ അണിനിരക്കുന്ന പ്രീമിയം ലെവൽ സ്മാർട്ട്ഫോണാണ് ഐക്യൂ 15R 5ജി. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. കൂടാതെ 100W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ, 7600mAh ബാറ്ററിയും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 15R 5ജിയിൽ ഉള്ളത്. അതിൽ 1/1.56″ സോണി LYT-700V സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിങ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 60fps വീഡിയോ റെക്കോർഡിങ്) ഉണ്ട്.
144Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2750×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 300Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഷോട്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, അഡ്രിനോ 840 GPU, 12GB / 16GB LPDDR5x അൾട്രാ 9600Mbps റാം, 256GB/512GB/1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.
6500mm ഐസ്‌കോർ VC കൂളിങ്, ഡ്യുവൽ-ലെയർ ഗ്രാഫൈറ്റ് ഷീറ്റ്, 2000 W/m.K തെർമൽ കണ്ടക്ടിവിറ്റി, 14000 mm²-ൽ കൂടുതൽ തെർമൽ കണ്ടക്ടിവിറ്റി ഏരിയ എന്നിവയും ഐക്യൂ 15R ന്റെ ഫീച്ചറുകളിൽപ്പെടുന്നു. കൂടാതെ മികച്ച സിഗ്നൽ ശേഷിക്കായി നെറ്റ്‌വർക്ക് എൻഹാൻസ്‌മെന്റ് ചിപ്പും ഉണ്ട്. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ഡാർക്ക് നൈറ്റ്, പിന്നിൽ പാറ്റേണുകളുള്ള വെള്ള നിറത്തിലുള്ള ട്രയംഫ് സിൽവർ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
English Summary
The iQoo 15R 5G is now available for purchase with a discount of Rs 4000 during the iQoo Flagship Days Sale. By taking advantage of this discount, you can get the iQoo 15R base model at a starting price of Rs 42,999. This is a great opportunity to get this high-performance smartphone without the burden of smartphone price hikes. The Flagship Days discount is available on the iQoo website and Amazon.