iQOO Neo 10 Pro+: ഇനി കാത്തിരിക്കേണ്ട; ഐകൂ നിയോ 10 പ്രോ+ ഉടൻ പുറത്തിറങ്ങും

iQOO Neo 10 Pro+ To Be Launched Soon: ഐകൂവിൻ്റെ ഏറ്റവും പുതിയ മോഡലായ ഐകൂ നിയോ 10 പ്രോ+ ചൈനീസ് മാർക്കറ്റിൽ ഉടൻ പുറത്തിറങ്ങും. ഈ മാസം തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന.

iQOO Neo 10 Pro+: ഇനി കാത്തിരിക്കേണ്ട; ഐകൂ നിയോ 10 പ്രോ+ ഉടൻ പുറത്തിറങ്ങും

ഐകൂ നിയോ 10 പ്രോ+

Published: 

09 May 2025 14:19 PM

ഐകൂവിൻ്റെ ഏറ്റവും പുതിയ മോഡൽ ഐകൂ നിയോ 10 പ്രോ+ ഉടൻ പുറത്തിറങ്ങും. ചൈനീസ് മാർക്കറ്റിലാവും ആദ്യം ഫോൺ പുറത്തിറങ്ങുക. കമ്പനി തന്നെ പുതിയ മോഡലിൻ്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഫോൺ പുറത്തിറങ്ങുന്ന കൃത്യമായ തീയതി വ്യക്തമല്ല. എന്നാൽ, ഈ മാസം തന്നെ ഫോൺ ചൈനീസ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലൂടെ ഐകൂ നിയോ 10 പ്രോ+ൻ്റെ പ്രീ ഓർഡറുകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ചൈനയിൽ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ചില ഇ- കൊമേഴ്സ് വെബ്സൈറ്റുകൾ വഴിയും പ്രീ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ഡ്യുവൽ റിയർ കാമറ മോഡ്യൂളാണ് ഫോണിലുള്ളത്. ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷനും ക്യാമറയ്ക്കുണ്ട്. നിലവിൽ വിപണിയിലുള്ള ഐകൂ നിയോ 10 സീരീസ് ഫോണുകൾക്ക് സമാനമാണ് ഡിസൈൻ. വലതുവശത്താണ് പവർ ബട്ടൺ.

6.82 ഇഞ്ച് ഒഎൽഇഡി സ്ക്രീനാണ് ഫോണിലുണ്ടാവുക. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാവും പ്രവർത്തനം. റിയർ എൻഡിലെ രണ്ട് ക്യാമറകളും 50 മെഗാപിക്സലാണ്. 7000 എംഎഎച്ച് ബാറ്ററിയും 120 വാട്ടിൻ്റെ ചാർജിംഗും ഫോണിൻ്റെ പ്രത്യേകതകളാണ്. ഇക്കാര്യങ്ങളൊന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ