iPhone Republic Day Sale: 2,888 രൂപ മതി, ഐഫോൺ 17 ഉം കിട്ടും, ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ എന്ന്
ഐഫോണുകളുടെ എംആർപിയിൽ 12,000 രൂപ വരെ കിഴിവുകൾ വാങ്ങുന്നവർക്ക് ലഭിക്കും, കൂടാതെ അധിക ബാങ്ക് കിഴിവുകൾ വേറെയും.
എല്ലാവരും വാങ്ങിയിട്ടും ഐഫോൺ നിങ്ങൾക്ക് വാങ്ങാൻ സാധിച്ചിട്ടില്ലെങ്കിൽ ഇതാ അതിനുള്ള സമയം വന്നിരിക്കുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ റിപ്പബ്ലിക് ദിന വിൽപ്പനയിൽ ഐഫോണുകൾക്ക് വൻ കിഴിവുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഡിജിറ്റൽ ഇന്ത്യ സെയിൽ എന്ന പേരിൽ റിലയൻസ് ഡിജിറ്റൽ ഔദ്യോഗികമായി വിൽപ്പന നടത്തുന്നുണ്ട്. ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ വലിയ ലാഭം സെയിലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി 17 മുതൽ ജനുവരി 26 വരെയാണ് റിലയൻസ് ഡിജിറ്റൽ ഡിജിറ്റൽ ഇന്ത്യ സെയിൽ. ഐഫോണുകളുടെ എംആർപിയിൽ 12,000 രൂപ വരെ കിഴിവുകൾ വാങ്ങുന്നവർക്ക് ലഭിക്കും, കൂടാതെ അധിക ബാങ്ക് കിഴിവുകൾ വേറെയും. ഐഫോൺ 17, ഐഫോൺ 16, ഐഫോൺ 15 എന്നിവയ്ക്കാണ് കിഴിവുകൾ ലഭിക്കുക. ഏതൊക്കെയാണ് ആ കിഴിവുകൾ എന്ന് പരിശോധിക്കാം.
വില ഇങ്ങനെ
1. ഐഫോൺ 15 (128GB) 49,990 രൂപയിൽ ആരംഭിക്കുന്നു, 2,888 രൂപ ഇഎംഐ
2. ഐഫോൺ 16 (128GB) 57,990 രൂപ മുതൽ ആരംഭിക്കുന്നു, 3,388 രൂപ ഇഎംഐ
3. ഐഫോൺ 17 (256GB) 78,900 രൂപ മുതൽ ആരംഭിക്കുന്നു, 3,454 രൂപ ഇഎംഐ
പ്രീമിയം വേരിയൻ്റുകളും
ഇനി നിങ്ങൾക്ക് വേണ്ടത് പ്രീമിയം മോഡലുകളാണെങ്കിൽ ഐഫോൺ 17 പ്രോ (256 ജിബി)-യുടെ വില 130,900 രൂപയാണ്. 11,242 രൂപയായിരിക്കും ഇഎംഐ. ഐഫോണുകള്‍ക്കുള്ള കിഴിവുകള്‍ക്ക് പുറമേ, മറ്റ് ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവയിലും റിലയന്‍സ് ഡിജിറ്റല്‍ ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു.
മറ്റ് കിഴിവുകൾ
64,990 രൂപയ്ക്ക് മാക്ബുക്ക് എയർ M2 ഉം സെയിലിൽ ലഭ്യമാണ് ഇതിൽ 4,000 രൂപ ക്യാഷ്ബാക്കും 6,899 രൂപ വിലയുള്ള സൗജന്യ മൈക്രോസോഫ്റ്റ് ഓഫീസും ഉൾപ്പെടുന്നു. തോഷിബ 58 ഇഞ്ച് QLED ടിവി 35,990 രൂപയ്ക്ക് ലഭ്യമാണ്, കൂടാതെ 2 വർഷത്തെ വാറണ്ടിയും . അടുക്കള ഉപകരണങ്ങൾ തിരയുന്ന ഉപഭോക്താക്കൾക്ക് റിപ്പബ്ലിക് ദിന വിൽപ്പന ഓഫറുകളും പ്രയോജനപ്പെടുത്താം. 44,990 രൂപ മുതൽ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾ, 7,500 രൂപ വിലയുള്ള സൗജന്യ ഹാവൽസ് എയർ ഫ്രയർ.18,490 രൂപ മുതൽ ആരംഭിക്കുന്ന ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ എന്നിവ വാങ്ങാം. സൗജന്യ boAt സൗണ്ട്ബാർ അല്ലെങ്കിൽ ഫിലിപ്സ് ഡ്രൈ അയൺ ബോക്സ് എന്നിവയും ഇതിനൊപ്പം ലഭിക്കും.