AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oneplus Smartphone Offer: വമ്പൻ വിലക്കുറവിൽ വൺപ്ലസിൻ്റെ പ്രീമീയം ഫോൺ, ഒറ്റ കാരണം

പ്രീമിയം സെഗ്‌മെന്റിൽ OnePlus 13 ഒരു കിടിലൻ ഫോൺ തന്നെയാണ്. 120Hz റീ ഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് അക്വാ ടച്ച് 2.0 OLED പാനലും 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള കട്ടിംഗ് എഡ്ജ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമാണ് ഫോണിന് കരുത്തേകുന്നത്

Oneplus Smartphone Offer: വമ്പൻ വിലക്കുറവിൽ വൺപ്ലസിൻ്റെ പ്രീമീയം ഫോൺ, ഒറ്റ കാരണം
One Plus 13Image Credit source: TV9 Network
Arun Nair
Arun Nair | Published: 13 Jan 2026 | 08:55 PM

ന്യൂഡൽഹി: ഏറ്റവും വലിയ വിലക്കുറവിൽ ഇപ്പോൾ നിങ്ങൾക്ക് വൺപ്ലസ് 13 വാങ്ങാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഫോൺ വിൽപ്പനക്ക് വിപണിയിൽ എത്തിയതിനേക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ നിങ്ങൾക്ക് ലഭിക്കും. വൺപ്ലസ് ഫ്രീഡം സെയിലിൻ്റെ ഭാഗമായാണിത്. എപ്പോഴാണ് ഫ്രീഡം സെയിൽ ഫോൺ എങ്ങനെ വാങ്ങാം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. 2026 ജനുവരി 16-നാണ് വൺപ്ലസ് ഫ്രീഡം സെയിയിൽ ആരംഭിക്കുന്നത്.

ഇതിൽ വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഓഡിയോ ഗാഡ്ജറ്റുകൾ/ ഡിവൈസുകൾക്കെല്ലാം വലിയ വിലക്കുറവ് ലഭിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ ആയി വിൽപ്പന നടക്കും. എന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ ഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കുറവിലാണ് ലഭിക്കുന്നത്.

എത്ര രൂപ കിഴിവ് പ്രതീക്ഷിക്കാം

OnePlus 13-ന് പ്രതീക്ഷിക്കുന്നത് 8,000 രൂപയുടെ വരെ വിലക്കിഴിവാണ്. 69,999 രൂപയായിരുന്നു ലോഞ്ചിംഗിലെ ഫോണിൻ്റെ വില. നിലവിൽ ഇതിന് 61,999 രൂപയാണ് വില. ഈ ഡീലിൽ പഭോക്താക്കൾക്ക് 4,000 രൂപയുടെ അധിക ബാങ്ക് കിഴിവ് ലഭിക്കും. ഇതോടെ വൺപ്ലസ് ഫ്രീഡം സെയിലിൽ, വെറും 57,999 രൂപ എന്ന പ്രാരംഭ വിലയ്ക്ക് വൺപ്ലസ് 13 സ്വന്തമാക്കാം. എന്തൊക്കെയാണ് ഫോണിൻ്റെ സവിശേഷതകൾ എന്ന് നോക്കാം.

പ്രീമിയം സെഗ്‌മെന്റിൽ OnePlus 13 ഒരു കിടിലൻ ഫോൺ തന്നെയാണ്. 120Hz റീ ഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് അക്വാ ടച്ച് 2.0 OLED പാനലും 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള കട്ടിംഗ് എഡ്ജ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമാണ് ഫോണിന് കരുത്തേകുന്നത്. 6,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും സപ്പോർട്ടു ചെയ്യുന്നു. 50MP മെയിൻ അൾട്രാ-വൈഡ് സെൻസർ, 50MP വൈഡ്-ആംഗിൾ സെൻസർ, 50MP ടെലിഫോട്ടോ ലെൻസ്, ഉയർന്ന നിലവാരമുള്ള വീഡിയോ കോളുകൾക്കും സെൽഫികൾക്കും, 32MP ഫ്രണ്ട് ക്യാമറ എന്നിവയെല്ലാം ഫോണിലുണ്ട്. ആൻഡ്രോയിഡ് 15-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. 5.5G, 5G, Wi-Fi 7 പോലുള്ള കണക്ടിവിറ്റിയും ഫോണിനുണ്ട്.