Lava Budget Phone: 15,000 രൂപയിൽ താഴെ, ബജറ്റ് ഫോണെന്നാൽ ഇതാണ്, ലാവ ഞെട്ടിക്കും

പഴയ 4G ഫോൺ ഉപയോഗിക്കുന്നവർക്കും, പോക്കറ്റ് കീറാതെയൊരു ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നവർക്കും. ഇത് പറ്റിയൊരു മോഡലാണ്. ഫീച്ചർ ഫോണുകളിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പരിഗണിക്കാവുന്ന മോഡലായിരിക്കും ഇത്. റെഡ്മി, റിയൽമി, പോക്കോ, സാംസങ് ഫോണുകൾക്കൊരു ഭീക്ഷണിയായിരിക്കും ഇതെന്നാണ് വിവരം. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോണിൻ്റെ ആദ്യ മോഡലിൽ 6.75-ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേ, യൂണിസോക്ക് T7250 ചിപ്പ്, 50MP പിൻ ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗ് എന്നിവ വെറും 6,999-ക്കാണ് ഉപയോക്താക്കളിലേക്ക് എത്തിയത്

Lava Budget Phone: 15,000 രൂപയിൽ താഴെ, ബജറ്റ് ഫോണെന്നാൽ ഇതാണ്, ലാവ ഞെട്ടിക്കും

Lava Shark 2 5g

Published: 

20 May 2026 | 01:05 PM

അങ്ങനെ പോക്കറ്റ് കീറാതെയൊരു ഫോൺ വേണമെന്നുള്ള നാടിൻ്റെ ആവശ്യം പരിഗണിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ലാവ. ഇതിൻ്റെ ഭാഗമായി മെയ് അവസാനത്തോടെ കമ്പനിയുടെ ഒരു കിടിലൻ മോഡൽ വിപണിയിലേക്ക് എത്തും. മെയ് അവസാനത്തോടെയാണ് ലാവയുടെ ഷാർക്ക് സീരിസിലെ ഷാർക്ക് 2- 5G എത്തുന്നത്. താങ്ങാനാവുന്ന വിലയിൽ ഉപയോക്താക്കൾക്കാ വാങ്ങാൻ സാധിക്കും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലാവ ഷാർക്ക് 2 4G-യുടെ മറ്റൊരു പതിപ്പായിരിക്കും ഇത്. ഇതിൻ്റെ വിലയെ പറ്റിയാണ് ഭൂരിഭാഗം പേരും അറിയാൻ കാത്തിരിക്കുന്നത് അതിനെ പറ്റി പരിശോധിക്കാം.

വിലയെ പറ്റി

ഷാർക്ക് 2 5G-ക്ക് 15000 രൂപയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. പഴയ 4G ഫോൺ ഉപയോഗിക്കുന്നവർക്കും, പോക്കറ്റ് കീറാതെയൊരു ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നവർക്കും. ഇത് പറ്റിയൊരു മോഡലാണ്. ഫീച്ചർ ഫോണുകളിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പരിഗണിക്കാവുന്ന മോഡലായിരിക്കും ഇത്. റെഡ്മി, റിയൽമി, പോക്കോ, സാംസങ് ഫോണുകൾക്കൊരു ഭീക്ഷണിയായിരിക്കും ഇതെന്നാണ് വിവരം.

ഡിസ്പ്ലേയെക്കുറിച്ച്

120Hz റിഫ്രഷ് റേറ്റും 6.75 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്, ഇതുവഴി നിങ്ങൾക്ക് സൂപ്പർ-സ്മൂത്ത് സ്‌ക്രോളിംഗും മികച്ച ഗെയിമിംഗ് അനുഭവവും ലഭിക്കും. ഗെയിമിംഗ് മുതൽ മൾട്ടിടാസ്കിംഗ് വരെയുള്ള എല്ലാത്തിനും കൂടുതൽ മികച്ച അനുഭവം നൽകുന്നതിനായി ലാവ ആ ഉയർന്ന റിഫ്രഷ് റേറ്റാണ് നൽകുന്നത്.

ബാറ്ററി

ബാറ്ററി ലൈഫ് നോക്കിയാൽ ഏറ്റവും മികച്ച ബാറ്ററി ബാക്കപ്പാണ് കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. ലാവ ഷാർക്ക് 2 4G-യിൽ കമ്പനി നൽകുന്നത് 5,000mAh ബാറ്ററിയാണ്. ദിവസം മുഴുവൻ ബാറ്ററി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 815 മിനിറ്റ് യൂട്യൂബ് പ്ലേബാക്കും 12 മണിക്കൂർ സ്‌ക്രീൻ ഓൺ സമയവും ഫോണിൽ ഇതേ ബാറ്ററി കപ്പാസിറ്റിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഷാർക്ക് 2 5G IP64 റേറ്റിംഗോടെയാണ് വരുന്നത്, അതിനാൽ മിക്ക എൻട്രി ലെവൽ ഫോണുകളേക്കാളും പൊടിയും അഴുക്കും എല്ലാം താങ്ങുന്ന ഫോണായിരിക്കും ഇത്.

പ്രകടനം

ദൈനംദിന മൾട്ടിടാസ്കിംഗ്, ലൈറ്റ് ഗെയിമിംഗ്, സോഷ്യൽ മീഡിയ സ്ക്രോളിംഗ്, സ്ട്രീമിംഗ് എന്നിവയ്‌ക്ക് എല്ലാം പറ്റിയതാണീ ഫോൺ. ലോഞ്ച് ഇവൻ്റിൽ പൂർണ്ണമായ ഫോണിൻ്റെ സവിശേഷതകൾ, ക്യാമറ വിശദാംശങ്ങൾ, ഡിസൈൻ സവിശേഷതകൾ, ഔദ്യോഗിക വില, ലഭ്യത എന്നിവ വെളിപ്പെടുത്തുമെന്ന് ലാവ പറയുന്നു. ഈ മാസം അവസാനമായിരിക്കും ലോഞ്ചിംഗ് എന്നാണ് സൂചന.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോണിൻ്റെ ആദ്യ മോഡലിൽ 6.75-ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേ, യൂണിസോക്ക് T7250 ചിപ്പ്, 50MP പിൻ ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗ് എന്നിവ വെറും 6,999-ക്കാണ് ഉപയോക്താക്കളിലേക്ക് എത്തിയത്. ഒരു പ്രമീയം ഫീലിൽ വില കുറഞ്ഞൊരു ഫോൺ വേണ്ടവർക്ക്. ഇതാണ് പറ്റിയ മോഡൽ. വിലയും മറ്റ് വിവരങ്ങളും ലോഞ്ചിന് ശേഷം അറിയാം.

English Summary

Lava’s Another Budget Friendly Model Shark 2 5G Launching Soon in this Month. These are the features and Specifications of the Model

Follow Us
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
ചക്ക കഴിച്ചാൽ അസിഡിറ്റി പ്രശ്നമുണ്ടാകുന്നോ? ഇങ്ങനെ ചെയ്താൽ മതി
ഞായറാഴ്ച വൈകുന്നേരങ്ങളെ പേടിയോ? കാരണം ഇതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്