Maruti Suzuki Best Mileage Cars: ഏറ്റവും ഇന്ധനക്ഷമതയുള്ള 3 മാരുതി സുസുക്കി കാറുകൾ
മാരുതി സുസുക്കിയുടെ ഇന്ധനക്ഷമതയുള്ള ഒരു കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഇവയൊക്കെയും പരിശോധിക്കാവുന്നതാണ്. മാരുതി സുസുക്കി വിക്ടോറിസിന് ഒരു ലിറ്ററിൽ 28.65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിൻ്റെ വില 10.50 ലക്ഷം (എക്സ്-ഷോറൂം) മുതലാണ് ആരംഭിക്കുന്നത്. ഇത്തരത്തിൽ ഒന്നിലധികം മോഡലുകളെ പറ്റി പറയുന്നുണ്ട്. ഉപഭോക്താവിന് മികച്ച മൈലേജ് ലഭിക്കുന്ന ഹൈബ്രിഡ് മോഡൽ ഏതെന്ന് പരിശോധിക്കാം.

Maruti Suzuki Grand Vitara
ഏത് കാർ വാങ്ങുമ്പോഴും ഉപഭോക്താക്കളുടെ മനസ്സിലെ ആദ്യ ചോദ്യം എത്ര മൈലേജ് ലഭിക്കും എന്നതാണ്. ഇത്തരത്തിൽ ഇന്ന് പരിശോധിക്കുന്നത് ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മാരുതി സുസുക്കിയുടെ മൂന്ന് കാറുകളെക്കുറിച്ചാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച മൈലേജ് നൽകുന്ന ചെറിയ ഹാച്ച്ബാക്കുകൾ മുതൽ എസ്‌യുവി വരെയുമുള്ള മോഡലുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. മാരുതി സുസുക്കിയുടെ ഇന്ധനക്ഷമതയുള്ള ഒരു കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഇവയൊന്ന് പരിശോധിക്കാവുന്നതാണ്.
മാരുതി സുസുക്കി വിക്ടോറിസ്
ഓട്ടോമൊബൈല്‍ വെബ്സൈറ്റായ കാർ ദേക്കോയുടെ റിപ്പോർട്ട് പ്രകാരം, മാരുതി സുസുക്കി വിക്ടോറിസിന് ഒരു ലിറ്ററിൽ 28.65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിൻ്റെ വില 10.50 ലക്ഷം (എക്സ്-ഷോറൂം) മുതലാണ് ആരംഭിക്കുന്നത്, എന്നാൽ സ്ട്രോങ് ഹൈബ്രിഡ് മോഡലിന് 16.42 ലക്ഷം (എക്സ്-ഷോറൂം) വിലയുണ്ട്. ഇലക്ട്രിക് മോട്ടോറും ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും അടങ്ങുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിയുടെ കരുത്ത്, ഇത് 116PS പവറും 144Nm ടോർക്കും ഇതിനുണ്ട്. ശക്തമായ ഹൈബ്രിഡ് ടെക്നോളജിക്ക് പുറമേ, 103PS പവറും 139Nm ടോർക്കും ഉത്പാദിപ്പിക്കുന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഉണ്ട്.
Also Read : 25 കിലോ മീറ്റർ മൈലേജും ഒരു ലോഡ് ഫീച്ചറുകളും, കിയ കാരൻസ് – ക്ലാവിസ് സി.എൻ.ജി എത്തി
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
ഈ മാരുതി സുസുക്കി എസ്‌യുവിയുടെ വില 10.77 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു, എന്നാൽ സ്ട്രോങ് ഹൈബ്രിഡ് മോഡലിന് ₹16.68 ലക്ഷം (എക്സ്-ഷോറൂം) വിലവരും. സ്ട്രോങ് ഹൈബ്രിഡ് മോഡലിന് ഒരു ലിറ്റർ ഇന്ധനത്തിന് 27.97 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയും. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്നതാണ് ഈ കാർ. 116 PS പവറും 144 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ കാറിനു കരുത്തേകുന്നു. കൂടാതെ, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഈ എസ്‌യുവിയിൽ ലഭ്യമാകും.
മാരുതി സുസുക്കി സെലേറിയോ
ഈ ജനപ്രിയ ഹാച്ച്ബാക്കിന്റെ വില 470,000 (എക്സ്-ഷോറൂം) മുതലാണ് ആരംഭിക്കുന്നത്. മാനുവൽ വേരിയൻ്റ് ലിറ്ററിന് 25.24 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 69 PS പവറും 91 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്.