മൊത്തം നാല് 50MP ക്യാമറകൾ! മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Motorola Edge 70 Pro Plus launched in India- മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പ്രീമിയം ഓൾറൗണ്ടറായി എത്തിയിരിക്കുന്ന ഈ മോട്ടറോള ഫോണിൽ ഫ്രണ്ട് ക്യാമറയടക്കം നാല് 50MP ക്യാമറകൾ ഉണ്ട്. ജൂൺ 11 മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി എഡ്ജ് 70 പ്രോ പ്ലസ് 5ജിയുടെ വിൽപ്പന ആരംഭിക്കും.
മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിന്റെ ഭാഗമായി ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എഡ്ജ് 70 സീരീസിലെ നാലാമത്തെ മോഡലായി മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് (motorola edge 70 Pro Plus) 5G ആണ് എത്തിയിരിക്കുന്നത്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ എന്നിവയാണ് സീരീസിലെ മറ്റ് മൂന്ന് മോഡലുകൾ. നവീകരിച്ച ക്വാഡ്-ക്യാമറ സിസ്റ്റം, എഐ ഫീച്ചറുകൾ, വലിയ സിലിക്കൺ-കാർബൺ ബാറ്ററി, കർവ്ഡ് സ്ലിം ഡിസൈൻ, മിലിട്ടറി ഗ്രേഡ് ഈട് എന്നിവ സഹിതം ഒരു പ്രീമിയം ഓൾറൗണ്ടറായിട്ടാണ് ഇത് എത്തിയിരിക്കുന്നത്.
കോർണിങ് ഗൊറില്ല ഗ്ലാസ് 7i, സ്മാർട്ട് വാട്ടർ ടച്ച് ടെക്നോളജി എന്നിവയുടെ പിന്തുണയോടെ, 144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് സൂപ്പർ HD+ എക്‌സ്ട്രീം AMOLED 1.5K ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ട് ക്യാമറയും 50MP ക്യാമറകളുമായി എത്തിയിരിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം ചിപ്‌സെറ്റാണ് എഡ്ജ് 70 പ്രോ പ്ലസിന്റെ കരുത്ത്. മുൻഗാമിയെ അപേക്ഷിച്ച് ഗ്രാഫിക്സ് പെർഫോമൻസിൽ 40% മെച്ചപ്പെടുത്തൽ ഈ പുതിയ ചിപ്സെറ്റിനുണ്ട് എന്ന് മോട്ടറോള വ്യക്തമാക്കിയിട്ടുണ്ട്. 4600mm² വേപ്പർ ചേമ്പർ കൂളിങ്, 17 5G ബാൻഡുകളുടെ പിന്തുണ എന്നിവയും ഈ എഡ്ജ് സീരീസ് ഫോണിനുണ്ട്.
ALSO READ: 5G ഫോൺ ആണ്, 6000mAh ബാറ്ററിയുമുണ്ട്! ലാവ ബോൾഡ് N2-5G ഇന്ത്യയിൽ
പ്രധാന ഫീച്ചറുകൾ
6.8 ഇഞ്ച് (2772 x 1272 പിക്സൽസ്) 1.5K 10- ബിറ്റ് എക്സ്ട്രീം AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500 എക്സ്ട്രീം 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി G720 MC8 GPU, 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 70 പ്രോ പ്ലസിലുള്ളത്. അതിൽ LYTIA-710 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 122º അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, മൾട്ടിസ്പെക്ട്രൽ സെൻസർ), 4K 60fps വീഡിയോ റെക്കോർഡിങ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/1.9 അപ്പേർച്ചർ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്ങും മികച്ച ഈടിനായി മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും (MIL-STD-810H) ഉറപ്പാക്കിയിരിക്കുന്നു. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (17 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11be (2.4GHz/5GHz/6GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C 2.0, NFC എന്നീ ഫീച്ചറുകളും എഡ്ജ് 70 പ്രോ പ്ലസിലുണ്ട്. 90W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണകളോടെ 6500mAh ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
ശക്തമായ എഐ ഫീച്ചറുകളും മോട്ടറോള ഈ എഡ്ജ് സീരീസ് ഫോണിൽ ഒരുക്കിയിരിക്കുന്നു. പാന്റോൺ സ്റ്റോമി സീ (ഗ്രീൻ), പാന്റോൺ സിൻഫാൻഡെൽ (റെഡ്), പാന്റോൺ ചിക്കറി കോഫി (വുഡ്) എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് എത്തിയിരിക്കുന്നത്. 190 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.
വിലയും ലഭ്യതയും
മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസിന്റെ 12GB + 256GB മോഡലിന് 47,999 രൂപയാണ് വില. എന്നാൽ, ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 3000 രൂപ ഡിസ്കൗണ്ട് നേടാം. ജൂൺ 11 മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.
English Summary
Motorola Edge 70 Pro Plus launched in India. This premium all-rounder from Motorola has four 50MP cameras, including a front camera. The phone is powered by an octa-core Dimensity 8500 Extreme 4nm processor. The Edge 70 Pro Plus 5G will go on sale from June 11 via Flipkart, Motorola’s official website, and offline stores.