NHAI Highway Yatra App : ടോൾ കൊടുത്ത് മടുത്തോ? ചിലവ് കുറഞ്ഞ റൂട്ട് എൻഎച്ച്എഐയുടെ ഈ ആപ്പ് കാണിച്ച് തരും
NHAI App To Cut Toll Cost : എൻഎച്ച്എഐയുടെ ഹൈവേ യാത്ര എന്ന ആപ്ലിക്കേഷനാണ് ദേശീയപാതിയിലെ ടോൾ വിവരങ്ങൾ നൽകുന്നത്.
വാഹനവുമായി ദേശീയപാത വഴി സഞ്ചരിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ടോൾ പിരിവ്. എന്നാൽ ഇനി കുറഞ്ഞ ടോൾ നൽകി യാത്ര ചെയ്യാനുള്ള ഒരു മാർഗം ഒരുക്കുകയാണ് ദേശീയപാത അതോറിറ്റി. ഇതിനായി നിലവിലുള്ള ഹൈവേ യാത്ര എന്ന അപ്ലിക്കേഷൻ പുതിയ ഫീച്ചർ സജ്ജമാക്കാൻ ഒരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. അതായത് കുറഞ്ഞ ടോൾ നൽകി പോകാനുള്ള റൂട്ട് ഏതെന്ന് എൻഎച്ച്എഐയുടെ ഈ ആപ്പ് സൂചന നൽകുമെന്ന്
ദേശീയപാത അതോറിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
2023ൽ ദേശീയപാത അതോറിറ്റി ഹൈവേ യാത്ര എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ അവതരിപ്പിച്ചിരുന്നു. ദേശീയപാതയിലൂടെയുള്ള യാത്ര അത്യാവശ്യ സേവനങ്ങളും എല്ലാ വിവരങ്ങളും അടങ്ങിട്ടുള്ള ആപ്പായായിരുന്നു ഹൈവേ യാത്ര. ഇതിലേക്കാണ് ടോൾ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്താൻ പോകുന്നത്. ഇപ്പോൾ ബെംഗൂരുവിൽ നിന്നും കൊച്ചിയിലേക്ക് വരാൻ രണ്ട് റൂട്ട് ഉണ്ടെങ്കിൽ അതിൽ ടോൾ കുറവുള്ള റൂട്ട് ഏതാണെന്നുള്ള സൂചന ഈ ആപ്പ് നൽകും.
ALSO READ : KSRTC Chalo App: കെഎസ്ആർടിസി ചലോ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം?; ഇതാ വിശദമായി
ടൂ വീലറിനും ടോൾ?
കഴിഞ്ഞ ദിവസം ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ പോകുന്നുയെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ജൂലൈ 15-ാം തീയതി മുതൽ ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ട്. ഇത് തള്ളികൊണ്ടാണ് കേന്ദ്രമന്ത്രിയും ദേശീയപാത അതോറിറ്റിയും രംഗത്തെത്തിയത്.