AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Flash Sale : വമ്പന്മാരുടെ കിളി പോകും! വെറും 400 രൂപയ്ക്ക് 400 ജിബിയുമായി ബിഎസ്എൻഎൽ

BSNL Flash Sale 400GB For 400 Rupees Offer : ബിഎസ്എൻഎല്ലിൻ്റെ ഫ്ലാഷ് സെയിലുമായി അനുബന്ധിച്ചാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

BSNL Flash Sale : വമ്പന്മാരുടെ കിളി പോകും! വെറും 400 രൂപയ്ക്ക് 400 ജിബിയുമായി ബിഎസ്എൻഎൽ
Bsnl 400 Gb DataImage Credit source: Social Media/ BSNL X
Jenish Thomas
Jenish Thomas | Published: 28 Jun 2025 | 04:54 PM

ടെലികോം മേഖലയിലെ വമ്പന്മാരുടെ കിളി പറത്തുന്ന വിധത്തിലുള്ള ഓഫർ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. വെറും 400 രൂപയ്ക്ക് 400 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 40 ദിവസമാണ് ഈ ഓഫറിൻ്റെ വാലിഡിറ്റി. രാജ്യത്തുടനീളമായി 90,000 4ജി ടവറുകൾ സ്ഥാപിച്ചതിൻ്റെ ഭാഗമായിട്ട് ബിഎസ്എൻഎൽ സംഘടിപ്പിച്ച ഫ്ലാഷ് സെയിലിനോട് അനുബന്ധിച്ചാണ് ഈ വമ്പൻ ഓഫർ ഒരുക്കിയിരിക്കുന്നത്. അതേസമയം അടുത്തിടെയാണ് ബിഎസ്എൻഎൽ തങ്ങളുടെ 5ജി സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്.

കുറഞ്ഞ സമയത്തേക്ക് മാത്രമുള്ള ലിമിറ്റഡ് ഓഫറാണിത്. ഇന്ന് ജുൺ 28-ാം തീയതി മുതൽ ജൂലൈ ഒന്നാം തീയതി വരെ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കു. സാധാരണ മറ്റ് ടെലികോം കമ്പനികൾ 350 രൂപയ്ക്ക് ഒരു മാസത്തേക്ക് 28 മുതൽ 30 ജിബിയാണ് സൗജന്യ ഫോൺകോൾ, എസ്എംഎസ് എന്നിവയ്ക്കൊപ്പം നൽകുന്നത്. ഒരു  ദിവസം പത്ത് ജിബി ഡാറ്റ എന്ന കണക്കിലാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭിക്കുക. അതേസമയം ഈ ഓഫറിനോടൊപ്പം സൗജന്യ ഫോൺ കോളോ എസ്എംഎസോ തുടങ്ങിയ മറ്റ് സേവനങ്ങൾ ലഭ്യമല്ല.

ബിഎസ്എൻഎല്ലിൻ്റെ വമ്പൻ ഓഫർ പ്രഖ്യാപനം


ALSO READ : Vodafone Idea Satellite: ഇനി ബ്രോഡ്ബാൻ്റല്ല, സാറ്റലൈറ്റ് മതി; സാറ്റലൈറ്റ് മൊബൈൽ ബ്രോഡ്ബാൻ്റ് ഉടൻ

സബ്സ്ക്രൈബേഴ്സിൻ്റെ കൊഴിഞ്ഞു പോക്കിന് തടയിടാനാണ് ബിഎസ്എൻഎൽ ഇത്തരത്തിൽ ഒരു ഫ്ലാഷ് സെയിലുമായി രംഗത്തെത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഏപ്രിൽ മാസത്തിൽ ബിഎസ്എൻഎൽ നേരിട്ടത് രണ്ട് ലക്ഷം സബ്സ്ക്രൈബേഴ്സിൻ്റെ നഷ്ടമാണ്. ആക്ടീവ് സബ്സ്ക്രൈബേഴ്സിൻ്റെ കണക്കിൽ 18 ലക്ഷത്തോളമാണ് ഇടിവുള്ളത്.

കുറഞ്ഞ നിരക്കിൽ ഓഫറുകൾ ഒരുക്കുന്നതിന് പുറമെ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കളെ നിലനിർത്താൻ മറ്റ് ചില നടപടികൾക്കും ശ്രമിക്കുന്നുണ്ട്. ഈ മാസം (ജൂൺ) ആദ്യമാണ് ബിഎസ്എൻഎൽ തങ്ങളുടെ 5ജി സേവനം പ്രഖ്യാപിച്ചത്. ഉപയോക്താക്കൾക്ക് തങ്ങളുടെ 5ജി നേരിട്ട് വീട്ടിലെത്തിച്ച് നൽകാനാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്.