AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NISAR Mission: അഭിമാനം മാനത്തോളം; നിസാര്‍ കുതിച്ചുയര്‍ന്നു; ഐഎസ്ആര്‍ഒയുടെയും നാസയുടെയും സംയുക്തനേട്ടം

NISAR Mission Launch: ഓരോ 97 മിനിറ്റിലും നിസാര്‍ ഭൂമിയെ ചുറ്റും. ഓരോ 12 ദിവസത്തിലും ഭൂമിയിലെ കരഭാഗം, സമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയുടെ ചിത്രം അയയ്ക്കും. പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാനും മുന്നറിയിപ്പുകൾ നൽകാനും സാധിക്കും

NISAR Mission: അഭിമാനം മാനത്തോളം; നിസാര്‍ കുതിച്ചുയര്‍ന്നു; ഐഎസ്ആര്‍ഒയുടെയും നാസയുടെയും സംയുക്തനേട്ടം
നിസാര്‍ വിക്ഷേപണം Image Credit source: youtube.com/@isroofficial5866
jayadevan-am
Jayadevan AM | Published: 30 Jul 2025 19:08 PM

എസ്ആര്‍ഒയുടെയും നാസയുടെയും ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാറി’ന്റെ വിക്ഷേപണം വിജയം. ജിഎസ്എൽവി എഫ് 16 ആയിരുന്നു വിക്ഷേപണ വാഹനം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ്‌ നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ സാറ്റലൈറ്റ് വിക്ഷേപിച്ചത്. ഇന്ന് വൈകിട്ട് 5.40നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയും നാസയും ഇതാദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് സഹകരിക്കുന്നത്. ഏകദേശം 1.5 ബില്യണ്‍ ഡോളറാണ് നിസാര്‍ സാറ്റലൈറ്റിന്റെ ചെലവ്.

ഉപഗ്രഹ സാങ്കേതികവിദ്യയിൽ ഇന്ത്യ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുന്നതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ഇതെന്ന്‌ ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു. ഉപഗ്രഹ സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലം മാറി. ഇന്ന് ഇന്ത്യ ലീഡര്‍ഷിപ്പ് റോളിലേക്ക് കടക്കുകയാണ്. ഇന്ന് മഹത്തായ രണ്ട് രാജ്യങ്ങള്‍ (ഇന്ത്യയും യുഎസും) ഒരുമിച്ച് ഒരു പ്രധാന ഉപഗ്രഹം നിര്‍മിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇത് വിക്ഷേപിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: JioPC: ഇനി ടിവിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കാം; ജിയോപിസി അവതരിപ്പിച്ചു, ആദ്യ ഘട്ടത്തിൽ സൗജന്യം

2,392 കിലോഗ്രാം ഭാരമുള്ള നിസാർ പോളാർ ഓർബിറ്റിലേക്ക് ( Sun Synchronous Polar Orbit) കടത്തിവിടും. അഞ്ച് വര്‍ഷത്തേക്കുള്ളതാണ് ഈ ദൗത്യം. ഓരോ 97 മിനിറ്റിലും നിസാര്‍ ഭൂമിയെ ചുറ്റും. ഓരോ 12 ദിവസത്തിലും ഭൂമിയിലെ കരഭാഗം, സമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയുടെ ചിത്രം അയയ്ക്കും. പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാനും മുന്നറിയിപ്പുകൾ നൽകാനും സാധിക്കുമെന്നതാണ് പ്രത്യേകത.