AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഏത് ജെൻസി പിള്ളേർക്കും വാങ്ങാം! വൺപ്ലസിന്റെ ഇന്ത്യയിലെ ആദ്യ N സീരീസ് സ്മാർട്ട്ഫോണായി വൺപ്ലസ് N6

OnePlus N6 will be launched in India on June 30: വൺപ്ലസ് N സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ വൺപ്ലസ് N6 ജൂൺ 30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ചിന് ശേഷം പതിവ് പോലെ ആമസോൺ വഴിയും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഇത് വാങ്ങാനാകും. ആമസോണിൽ വൺപ്ലസ് N6ന്റെ ​മൈക്രോ ​സൈറ്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഏത് ജെൻസി പിള്ളേർക്കും വാങ്ങാം! വൺപ്ലസിന്റെ ഇന്ത്യയിലെ ആദ്യ N സീരീസ് സ്മാർട്ട്ഫോണായി വൺപ്ലസ് N6
Oneplus N6Image Credit source: OnePlus India website
Prasanth Kumar
Prasanth Kumar | Published: 17 Jun 2026 | 12:24 PM

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ശക്തികളിലൊന്നായ വൺപ്ലസ് ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ സീരീസ് കൂടി രാജ്യത്ത് അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ട് N എന്ന പുതിയ സീരീസ് ആണ് വരാൻ പോകുന്നത്. N സീരീസിന് തുടക്കം കുറിച്ചുകൊണ്ട് വൺപ്ലസ് N6 (OnePlus N6) ഈ മാസം 30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 18,000 രൂപ മുതൽ 25,000 രൂപ വരെയുള്ള സെഗ്മെന്റിനെ ലക്ഷ്യമിട്ടാണ് പുതിയ N സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് എന്ന് വൺപ്ലസ് വെളിപ്പെടുത്തി. തങ്ങളുടെ സ്മാർട്ട്ഫോൺ സീരീസുകൾ അ‌ടിമുടി പരിഷ്കരിക്കാൻ വൺപ്ലസ് നീക്കമുണ്ട്.

വൺപ്ലസ് N6

പുതിയ N സീരീസിലൂടെ വൺപ്ലസ് ലക്ഷ്യം വയ്ക്കുന്നത് ജെൻസി (Gen Z), നിയോ തലമുറകളെയാണ്. താങ്ങാനാകുന്ന വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് ദീർഘമായ ബാറ്ററി ലൈഫ്, മികച്ച പെർഫോമൻസ്, ആക്സസബിലിറ്റി എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് പുതിയ N സീരീസ് ഫോണുകൾ എത്തുക.

Also Read: എതിരാളികൾക്ക് ഇനി വിശ്രമിക്കാം! പുത്തൻ പ്രോസസറും 7540mAh ബാറ്ററിയുമായി റെഡ്മി ടർബോ 5 ഇന്ത്യയിൽ എത്തി

നോർഡ് സീരീസ്

നിലവിൽ വൺപ്ലസിന്റെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോൺ സീരീസ് ആണ് നോർഡ്. 25,000 – 50,000 രൂപ സെഗ്മെന്റിലെ ഫോണുകൾ വാങ്ങാൻ താൽപര്യമുള്ള മിഡ്-റേഞ്ച് ആരാധകർക്കായി ഇനി നോർഡ് സീരീസ് പ്രത്യേകം ശ്രദ്ധ നൽകും. മിഡ്റേഞ്ച് വിലകളിൽ ഫ്ലാഗ്ഷിപ്പ്-പ്രചോദിത ഫീച്ചറുകൾ നൽകാൻ നോർഡ് സീരീസ് ഫോണുകൾ ഇനി ശ്രദ്ധിക്കും.

പ്രീമിയം മോഡലുകൾ

നോർഡ് സീരീസിനപ്പുറമുള്ള വൺപ്ലസ് ഫോണുകൾ തേടുന്നവർക്കായി പ്രീമിയം ഫോണുകൾ അ‌ണിനിരക്കുന്നു. 50,000 അല്ലെങ്കിൽ അതിൽ കൂടുതൽ തുക മുടക്കാൻ ശേഷിയുള്ളവരെ ലക്ഷ്യമിട്ടാണ് വൺപ്ലസിന്റെ പ്രീമിയം നിര ഒരുങ്ങുക. ഏറ്റവും മികച്ച പെർഫോമൻസ് ഹാർഡ്‌വെയർ, പ്രീമിയം ഡിസൈൻ ഉൾപ്പെടെയുള്ളവ പ്രീമിയം മോഡലുകളിൽ ഉണ്ടാകും.

N6 ജൻസി തൂക്കും

പുതിയ N6 ജെൻസി തലമുറ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് വൺപ്ലസ്. ഇന്ത്യയിൽ ഏകദേശം 377 ദശലക്ഷം ജെൻസി പിള്ളേരുണ്ട്. രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ 44 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തലമുറയിലെ ആളുകളാണ് എന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിനാൽ N6 ജെൻസി ഏറ്റെടുക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

“ന്യൂ, നിയോ, നെവർ ഓഫ്”

വൺപ്ലസിന്റെ പുതിയ N സീരീസിലെ “N” എന്നത് “ന്യൂ, നിയോ, നെവർ ഓഫ്” എന്നിവയെ സൂചിപ്പിക്കുന്നു, ഇത് ഉയർന്ന ശേഷിയുള്ള ബാറ്ററി പെർഫോമൻസിലും സ്ഥിരതയുള്ള പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വൺപ്ലസ് വെളിപ്പെടുത്തുന്നു. ജൂൺ 30 ന് ലോഞ്ച് ചെയ്യും എന്നതിനപ്പുറം ഇതിലെ ഫീച്ചറുകൾ വൺപ്ലസ് വെളിപ്പെടുത്താൻ തുടങ്ങിയിട്ടില്ല.

ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനാൽ, വരും ദിവസങ്ങളിൽ വൺപ്ലസ് N6 ഫീച്ചറുകൾ ഒന്നൊന്നായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കും. ലോഞ്ചിന് ശേഷം പതിവ് പോലെ ആമസോൺ വഴിയും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഇത് വാങ്ങാനാകും. ആമസോണിൽ വൺപ്ലസ് N6ന്റെ ​മൈക്രോ ​സൈറ്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

English Summary

The company has officially confirmed that the first smartphone in the OnePlus N series, the OnePlus N6, will be launched in India on June 30. After the launch, it will be available for purchase via Amazon as usual and through OnePlus’ official website. The OnePlus N6 microsite has already been launched on Amazon. OnePlus is targeting the Gen Z and Neo generations with the new N series.

Follow Us