ChatGPT 5: നിങ്ങൾ മനസ്സിൽ കണ്ടപോലൊരു ഉത്തരം നൽകും ഇനി ചാറ്റ് ജിപിടി… ചെയ്യേണ്ടത് ഇത്രമാത്രം
OpenAI brought four new personalities to ChatGPT : തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വളരെ ആശങ്കയോടെ നിൽക്കുന്ന ഒരാൾക്ക് പ്രശ്നങ്ങൾ കേട്ടതിനു ശേഷം കൃത്യമായ ഒരു വഴി പറഞ്ഞു കൊടുക്കുന്ന തരത്തിൽ ഒരു ശ്രോതാവായി പ്രവർത്തിക്കുന്ന ലിസണർ എന്ന മുഖം മറ്റൊന്ന്.

Chat Gpt New Personalities
ന്യൂഡൽഹി: നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ പ്രതികരിക്കുന്ന ചാറ്റ് ജിപിടി കൂടെ ഉള്ളത് എത്ര രസകരമായിരിക്കും എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഒരേസമയം ഗൗരവമുള്ള ഒരാളായും ചില സമയത്ത് സൗഹൃദപരമായി സംസാരിക്കുന്ന ഒരാളായും മറ്റു ചിലപ്പോൾ ഉപദേശിക്കുന്ന ആളായും എല്ലാം നിങ്ങളുടെ ഇഷ്ടാനുസൃതം മാറിമാറി നിർദേശങ്ങൾ തരുന്ന തരത്തിൽ മാറ്റിയെടുക്കാം.
ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ ജി പി ടി ഫൈവ് കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകളുടെ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അപ്ഗ്രേഡ് വന്നതോടെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഇതിന്റെ സ്വഭാവവും സംഭാഷണ ശൈലിയും മാറ്റാം. ചാറ്റ് ജിപിടി പ്ലസ്, പ്രൊ, ടീം വരിക്കാർക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുകയുള്ളൂ.
പുതിയ വ്യക്തിത്വങ്ങൾ ഇങ്ങനെയല്ലാം
തമാശ പറയുന്ന നിങ്ങളുടെ ചോദ്യങ്ങൾക്ക് നിരീക്ഷണ പരമായും പ്രായോഗികമായും ഉത്തരങ്ങൾ നൽകുന്ന Cynic വ്യക്തിത്വം ആണ് ആദ്യത്തേത്. വികാര രഹിതമായി എന്നാൽ വേഗത്തിൽ വ്യക്തമായ കൃത്യതയോടെയുള്ള ഉത്തരങ്ങൾ നൽകുന്ന റോബോട്ട് സ്വഭാവം രണ്ടാമത്തേത്.
Also read – വാട്സ്ആപ്പ് പിണങ്ങി… പരാതികൾ കുമിഞ്ഞുകൂടി… ഇന്ത്യയിൽ മാത്രമല്ല ദക്ഷിണേഷ്യയിൽ മുഴുവൻ പ്രശ്നം
തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വളരെ ആശങ്കയോടെ നിൽക്കുന്ന ഒരാൾക്ക് പ്രശ്നങ്ങൾ കേട്ടതിനു ശേഷം കൃത്യമായ ഒരു വഴി പറഞ്ഞു കൊടുക്കുന്ന തരത്തിൽ ഒരു ശ്രോതാവായി പ്രവർത്തിക്കുന്ന ലിസണർ എന്ന മുഖം മറ്റൊന്ന്. ഇനി ഇതിലൊന്നും പെടാതെ കളിച്ചു ചിരിച്ചു സംസാരിക്കുന്നതിനൊപ്പം ചോദിക്കുന്ന ചോദ്യങ്ങൾക്ക് വിശദീകരിച്ച് ഉത്തരം നൽകുകയും കാര്യങ്ങളെ കൃത്യമായി പഠിക്കാൻ സഹായിക്കുകയും ചെയ്യുന്ന nerd എന്നൊരു മുഖം കൂടി ഇതിനുണ്ട്.
എങ്ങനെ തിരഞ്ഞെടുക്കാം
പുതിയ ഫീച്ചറുകൾ ഉപയോഗിക്കാൻ ചാറ്റ് ജിപിടി പ്ലസ്, പ്രോ അല്ലെങ്കിൽ ടീം സബ്സ്ക്രൈബ് ചെയ്യുക. പിന്നീട് പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്ത് കസ്റ്റമൈസ് ചാറ്റ് ജിപിടി എന്ന ഓപ്ഷനിലൂടെ ഇഷ്ടമുള്ള വ്യക്തിത്വം തിരഞ്ഞെടുക്കാം. IOS /android ആപ്പുകളിലും ഇത് ലഭ്യമാണ്. ഇതിനായി സെറ്റിംഗ്സിൽ ചെന്ന് പേഴ്സണലൈസേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക പിന്നീട് കസ്റ്റം ഇൻസ്ട്രക്ഷൻസ് വഴിയും വ്യക്തിത്വം തിരഞ്ഞെടുക്കാവുന്നതാണ്.