ഡ്യുവൽ 200MP ക്യാമറയുള്ള ഓപ്പോ കോംപാക്ട് ഫോൺ വൺപ്ലസ് 16T മോഡലായി എത്തും; വെളിപ്പെടുത്തൽ

OnePlus 16T with dual 200MP camera: പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) ഓപ്പോയുടെ ​വൈഡ് കോംപാക്ട് മോഡലിനെപ്പറ്റി ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്, വൺപ്ലസ് 16ടി എന്ന പേരിൽ ഈ ഓപ്പോ ഫോൺ അ‌വതരിപ്പിക്കപ്പെട്ടേക്കാം എന്നാണ് ഡിസിഎസ് അ‌വകാശപ്പെടുന്നത്. റെനോ എക്സ് എന്ന പേരിൽ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെടും എന്നാണ് മുൻപ് പ്രതീക്ഷിച്ചിരുന്നത്.

ഡ്യുവൽ 200MP ക്യാമറയുള്ള ഓപ്പോ കോംപാക്ട് ഫോൺ വൺപ്ലസ് 16T മോഡലായി എത്തും; വെളിപ്പെടുത്തൽ

Oppo Compact Phone Might Arrive As Oneplus 16t

Published: 

02 Nov 2026 | 06:53 PM

ഇപ്പോൾ കൂടുതൽ സ്മാർട്ട്ഫോൺ മോഡലുകളും നീളം കൂടിയും വീതി കുറച്ചുമാണ് അ‌വതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഓപ്പോ അ‌ൽപ്പം വീതിയുള്ള ഒരു കോംപാക്ട് സ്മാർട്ട്ഫോൺ (OPPO’s wide, compact phone) അ‌വതരിപ്പിക്കാൻ നീക്കം നടത്തുന്നതായി സൂചനയുണ്ട്. എന്നാൽ ഏത് സീരീസിലാണ് ഈ ​വൈഡ് കോംപാക്ട് ഫോൺ ഓപ്പോ അ‌വതരിപ്പിക്കുക എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. റെനോ എക്സ് എന്ന പേരിൽ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെടും എന്നാണ് മുൻപ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഓപ്പോയുടെ ​ഫൈൻഡ് സീരീസ് അ‌ല്ലെങ്കിൽ വൺപ്ലസ് ബ്രാൻഡിങ്ങിൽ ഈ ​വൈഡ് കോംപാക്ട് മോഡൽ അ‌വതരിപ്പിക്കപ്പെട്ടേക്കാം എന്ന് ടിപ്‌സ്റ്റർ ദേബായൻ റോയ് (Gadgetsdata) വെളിപ്പെടുത്തിയിരിക്കുന്നു.

അ‌തേസമയം പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനും (DCS) ഈ മോഡലിനെപ്പറ്റി ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്, വൺപ്ലസ് 16ടി (OnePlus 16T) എന്ന പേരിൽ ഈ ഓപ്പോ ഫോൺ അ‌വതരിപ്പിക്കപ്പെട്ടേക്കാം എന്നാണ് ഡിസിഎസ് അ‌വകാശപ്പെടുന്നത്. ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള ചില വിവരങ്ങളും ഡിസിഎസ് ഇപ്പോൾ ലീക്ക് ചെയ്തിട്ടുണ്ട്.

Also Read: 64MP ക്യാമറ, 6,000mAh ബാറ്ററി; കാർബൺ റെബൽ പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

6.35 ഇഞ്ച് വലിപ്പമുള്ള 1.5K ഫ്ലാറ്റ് LTPO OLED ഡിസ്‌പ്ലേയാണ് ഈ കോംപാക്ട് ഫോണിനായി ഒരുങ്ങുന്നത് എന്നാണ് ഡിസിഎസ് പറയുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 16:9-16:10 ആസ്പെക്റ്റ് റേഷ്യോയും ഉണ്ടായിരിക്കും. മീഡിയടെക് 3nm ഡൈമെൻസിറ്റി 9600M പ്രോസസർ ആയിരിക്കും ഈ ഫോണിന് കരുത്ത് പകരുക.

ഈ ​​വൈഡ് കോംപാക്ട് ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് ക്യാമറ സജ്ജീകരണമായിരിക്കാം എന്നാണ് വിവരം. OIS (Optical Image Stabilization) പിന്തുണയുള്ള 200MP പ്രൈമറി ക്യാമറയും, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. നേരത്തെ ‘റെനോ എക്സ്’ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ ലീക്കായപ്പോൾ അ‌തിൽ 50MP അൾട്രാ വൈഡ് ക്യാമറയെക്കുറിച്ചും പരാമർശമുണ്ടായിരുന്നു, എന്നാൽ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ നൽകിയ പുതിയ വെളിപ്പെടുത്തലിൽ ഇതിനെക്കുറിച്ച് പറയുന്നില്ല.

അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ, IP69 റേറ്റിംഗ്, ഏകദേശം 7,000mAh അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ബാറ്ററി, 80W ചാർജിംഗ് പിന്തുണ, മെറ്റൽ ഫ്രെയിം എന്നിവയും ഈ ഫോണിൽ ഇടംപിടിച്ചേക്കാം. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനം. ഡിസിഎസ് വെളിപ്പെടുത്തിയതുപോലെ വൺപ്ലസ് 16T മോഡലായിട്ടാണ് ഇത് ഇറങ്ങുകയെങ്കിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നകാര്യം ഇപ്പോൾ വ്യക്തമല്ല.

English Summary

There have been reports that Oppo is preparing to introduce a compact smartphone. Now, prominent tipster Digital Chat Station (DCS) has revealed some details about this model, claiming that the device might be launched under the name ‘OnePlus 16T’.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം