200MP ക്യാമറകളുടെ സംസ്ഥാന സമ്മേളനം! ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് എത്തി; 8000mAh ബാറ്ററിയും ഉണ്ട്

Oppo Find X10 Pro Max launched: ​ഓപ്പോ ഫൈൻഡ് സീരീസിന് കരുത്തായി ഇനി പ്രോ മാക്സ് മോഡലും. ഓപ്പോ ​ഫൈൻഡ് X10 സീരീസിന്റെ ഭാഗമായി ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് ചൈനയിൽ ലോഞ്ച് ചെയ്തു. ട്രിപ്പിൾ 200MP റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ പ്രീമിയം മോഡൽ എത്തിയിരിക്കുന്നത്. ഇതിന്റെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 6799 യുവാൻ (ഏകദേശം 97,075 രൂപ) ആണ് വില.

200MP ക്യാമറകളുടെ സംസ്ഥാന സമ്മേളനം! ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് എത്തി; 8000mAh ബാറ്ററിയും ഉണ്ട്

Oppo Find X10 Pro Max Launched With Triple 200mp Camera

Published: 

22 Sep 2026 | 11:14 PM

ഓപ്പോയുടെ ​പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന ​ഫൈൻഡ് സീരീസിന് കരുത്തായി ഇനി പ്രോ മാക്സ് മോഡലും. ഓപ്പോ ​ഫൈൻഡ് X10 സീരീസിന്റെ ഭാഗമായി ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് (OPPO Find X10 Pro Max) ​ചൈനയിൽ ലോഞ്ച് ചെയ്തു. ഓപ്പോയുടെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ഇനി ഇതായിരിക്കും. വിപണിയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത വിവോയുടെ X500 പ്രോ മാക്സ്, ഇതിനകം ലോഞ്ച് ചെയ്ത ഐഫോൺ 18 പ്രോ സീരീസ് എന്നിവയൊക്കെയാണ് ഈ പ്രോ മാക്സ് മോഡലിന്റെ മുഖ്യ എതിരാളികൾ. അ‌ധികം ​വൈകാതെ ​ഫൈൻഡ് X10 സീരീസ് ഓപ്പോ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

പ്രീമിയം മോഡൽ എന്ന നിലയിൽ മികച്ച ക്യാമറ ഹാർഡ്‌വെയർ, കസ്റ്റം കളർ-സയൻസ് സാങ്കേതികവിദ്യ, ഉയർന്ന ശേഷിയുള്ള ബാറ്ററി, അത്യാധുനിക പ്രോസസർ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ഓപ്പോ ഈ പ്രോ മാക്സ് മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് കരുത്തുറ്റതാണെങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധേയം മൂന്ന് 200MP ക്യാമറകൾ ഉണ്ട് എന്നതാണ്.

Also Raed: വൺപ്ലസിന്റെ ‘പച്ച’ വിപ്ലവം! ഒറ്റച്ചാർജിൽ മൂന്ന് ദിവസം ഉപയോഗം; വൺപ്ലസ് N6 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

200MP ക്യാമറകളുടെ സംസ്ഥാന സമ്മേളനമോ എന്ന് അ‌തിശയിപ്പിക്കും വിധത്തിൽ മൂന്ന് 200MP ക്യാമറകൾ അ‌ണിനിരക്കുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഹാസൽബ്ലാഡ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. ചിത്രങ്ങൾ പകർത്തുന്നതിനായി പുതിയ ‘LUMO കളർ ചേംബർ’, കൈയ്യിൽ പിടിച്ചുള്ള വീഡിയോ ചിത്രീകരണത്തിനായി ഹാർഡ്‌വെയർ-തലത്തിലുള്ള ‘ഹൊറൈസൺ സ്റ്റെബിലൈസേഷൻ’ എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.

പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് (2772×1272 പിക്സൽ) 1~120Hz LTPO AMOLED ഡിസ്‌പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, HDR10+, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ ​ഡൈമെൻസിറ്റി 9600 പ്രോ 2nm പ്രോസസർ ആണ് ഈ ഓപ്പോ ഫോണിന്റെ പെർഫോമൻസിന്റെ ശക്തികേന്ദ്രം.

മാലി-G2-അ‌ൾട്ര-NX GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 17-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉണ്ട്.

200MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 200MP 124° അൾട്രാ-വൈഡ് ക്യാമറ, 200MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.1 അപ്പേർച്ചർ, OIS, ടെലിഫോട്ടോ മാക്രോ, 120x വരെ ഡിജിറ്റൽ സൂം, Hasselblad പോർട്രെയ്റ്റ്) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ 200MP റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ), 4K 60fps Dolby Vision വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

അൾട്രാ-വൈഡ്, സ്റ്റാൻഡേർഡ്, ടെലിഫോട്ടോ ഫോക്കൽ ലെങ്തുകളിൽ ഒരേപോലെ 200-മെഗാപിക്സൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന, ഏകോപിപ്പിച്ച ട്രിപ്പിൾ 200MP ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. ​ഫൈൻഡ് X10 പ്രോ മാക്സ് എല്ലാ ഫോക്കൽ ലെങ്തുകളിലും 8K Log റെക്കോർഡിംഗിനെയും, Dolby Vision-നൊപ്പം 120fps-ൽ 4K ക്യാപ്‌ചറിനെയും പിന്തുണയ്ക്കുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 8000mAh ബാറ്ററ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്. മൂൺ വൈറ്റ്, വാം ഓറഞ്ച്, ലൈറ്റ് ടൈറ്റാനിയം കളർ ഓപ്ഷനുകളിലാണ് ഈ ഓപ്പോ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 161.32×76.57×8.4mm വലിപ്പവും 235 ഗ്രാം ഭാരവും ഇതിനുണ്ട്.

വില

ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് 12GB+256GB – 6799 യുവാൻ (ഏകദേശം 97,075 രൂപ), 12GB+512GB – 7499 യുവാൻ (ഏകദേശം 1,07,070 രൂപ), 16GB + 512GB – 7999 യുവാൻ (ഏകദേശം 1,14,210 രൂപ), 16GB+1TB – 8999 യുവാൻ (ഏകദേശം 1,28,490 രൂപ) വിലകളിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിലും എത്തും.

English Summary

The Oppo Find series has gained a new powerhouse with the addition of the Pro Max model. The Oppo Find X10 Pro Max has been launched in China as part of the Oppo Find X10 series. This premium model features a triple 200MP rear camera setup. The base variant, offering 12GB of RAM and 256GB of storage, is priced at 6,799 Yuan (approximately Rs. 97,075).

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി