Oppo Reno 15: ഓപ്പോ റെനോ 15 സീരീസിൽ ഇന്ത്യക്കാർക്ക് ഒരു സർപ്രൈസ്; ഇന്ത്യയിൽ ഒരു അധിക മോഡൽ കൂടി
Oppo Reno 15C: ഓപ്പോ റെനോ 15 സീരീസിൽ ഒരു അധിക മോഡൽ. ചൈനയിൽ മൂന്ന് മോഡൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിൽ നാല് മോഡലുകൾ പുറത്തിറങ്ങുമെന്നാണ് സൂചന.

ഓപ്പോ റെനോ 15
ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ഏറെ വൈകാതെ പുറത്തിറങ്ങും. ചൈനീസ് മാർക്കറ്റിൽ നേരത്തെ തന്നെ ഓപ്പോ റെനോ 15 പുറത്തിറങ്ങിയിരുന്നു. മൂന്ന് മോഡലുകളാണ് ചൈനയിൽ ഈ സീരീസിലുണ്ടായിരുന്നത്. ഓപ്പോ റെനോ 15, ഓപ്പോ റെനോ 15 പ്രോ, ഓപ്പോ റെനോ 15 പ്രോ മിനി എന്നീ മോഡലുകൾ ചൈനയിൽ പുറത്തിറങ്ങി. എന്നാൽ, ഇന്ത്യയിൽ ഒരു അധിക മോഡൽ കൂടി ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ഓപ്പോ റെനോ 15സി എന്ന പേരിൽ ഇന്ത്യൻ മാർക്കറ്റിലേക്ക് മാത്രമായി ഒരു ഫോൺ ഈ മോഡലിൽ ഉണ്ടാവും. ചൈനയിൽ ഇതേ പേരിൽ ഓപ്പോ ഒരു ഫോൺ പുറത്തിറക്കിയിരുന്നു. ഈ മാസം തുടക്കത്തിലായിരുന്നു ലോഞ്ച്. ഈ ഫോൺ തന്നെയാണോ ഇന്ത്യയിൽ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല. എന്നാൽ, റെനോ 15ൻ്റെ മൂന്ന് മോഡലുകൾക്കൊപ്പം ഈ മോഡൽ കൂടി ഇന്ത്യയിൽ പുറത്തിറങ്ങിയേക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ ടിപ്സ്റ്ററുകൾ അവകാശപ്പെടുന്നുണ്ട്. 40,000 രൂപയിൽ താഴെയാവും ഈ ഫോണിൻ്റെ വില എന്നും ടിപ്സ്റ്ററുകൾ പറയുന്നു.
Also Read: Oneplus Turbo: ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബാറ്ററി; വൺപ്ലസ് എന്ത് ഭാവിച്ചാ
ടിപ്സ്റ്ററുകൾ അവകാശപ്പെടുന്ന ഫീച്ചറുകളല്ല ചൈനയിൽ പുറത്തിറങ്ങിയ റെനോ 15സിയിലുള്ളത്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഫോണിൽ 6.57 ഇഞ്ച് ഡിസ്പ്ലേ ആവും ഉണ്ടാവുക. സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റിൽ 12 ജിബി റാമിലാവും പ്രവർത്തനം. 256 ജിബിയുടെ ഒരു ഇൻ്റേണൽ മെമ്മറി ഓപ്ഷൻ മാത്രമേ ഉണ്ടാവൂ.
റിയർ ഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാവും ഉണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രവൈഡ്, 3 മെഗാപിക്സൽ മാക്രോ എന്നിങ്ങനെയാവും ഈ ക്യാമറകൾ. 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയും ഫോണിൽ ഉണ്ടാവുമെന്ന് ടിപ്സ്റ്റർ അവകാശപ്പെടുന്നു. 7000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ചാർജിംഗും ഫോണിലുണ്ടാവും. ചൈനയിൽ പുറത്തിറങ്ങിയ 15സി മോഡൽ ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ്.