Smartphone Overheating: ഫോൺ ഡിസ്പ്ലേയിലെ ബ്രൈറ്റ്നസ് പോലും ചൂട് കൂട്ടും?
കമ്പനി നൽകുന്ന ഒറിജനൽ ചാർജറിൽ തന്നെ ഫോൺ ചാർജ്ജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വിലകുറഞ്ഞതോ, തേർഡ് പാർട്ടികളുടെയോ ആയ വ്യാജ ചാർജറുകൾ ഒഴിവാക്കുക. മാത്രമല്ല ഫോൺ ഡിസ്പ്ലേയിലെ ബ്രൈറ്റ്നസ് പോലും നിങ്ങളുടെ ഫോണിൻ്റെ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം എന്ന് എത്ര പേർക്കറിയാം. ചിലപ്പോൾ ഫോൺ കാറിൽ മറന്നു വെക്കുന്നത് പോലും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം.
ഫോൺ ചൂടാകുന്നു, ഒന്നും ചെയ്യാൻ പറ്റുന്നില്ല, ബുൾസൈ വരെ ഇതിൽ ഉണ്ടാക്കാം. മിക്കവാറും പേരുടെ പ്രധാന പരാതികളിൽ ഒന്നാണിത്. ഒന്നിലധികം കാരണങ്ങൾ മൂലമാണ് ഫോണുകളിലെ താപനില വർധിക്കുന്നത്. കൃത്യമായി ഇത് പരിഹരിച്ചില്ലെങ്കിൽ ചിലപ്പോൾ ഫോൺ പൊട്ടിത്തെറിച്ച് അത് ദുരന്തമാകാൻ പോലും കാരണമായേക്കാം. അതിനെ പറ്റിയൈാണ് ഇവിടെ പരിശോധിക്കുന്നത്. വേനൽക്കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ അധികം വർധിച്ചേക്കാം.
ചൂടാകുന്നതിൻ്റെ കാരണങ്ങൾ
സ്മാർട്ട്ഫോണുകളിലെ ചൂടിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഫോണിൻ്റെ ഉപയോഗമാണ്. ഗെയിമിംഗ്, വീഡിയോ ഷൂട്ടിംഗ് തുടങ്ങിയവക്കെല്ലാം ഫോണിൻ്റെ ഇൻ്റേണൽ പാർട്സുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും ഇത് ഫോണിനെ ചൂടാക്കാൻ കാരണമാകും. എന്നാൽ ഇത് മാത്രമാണ് കാരണങ്ങൾ എന്ന് കരുതരുത്, വേറെയും ചില പ്രശ്നങ്ങളുണ്ട്.
ഫോൺ വെയിലിൽ നിന്ന് അകറ്റാം
തമാശയാണെന്ന് കരുതരുത്, ഒരു പരിധി വരെ ഫോണിന് സൂര്യപ്രകാശം ശത്രുവാണ്. വെയിലുള്ളപ്പോൾ നിങ്ങൾ പുറത്ത് ഫോൺ ഉപയോഗിക്കുകയോ കാറിൻ്റെ ഡാഷ്‌ബോർഡിൽ മറന്നുപോവുകയോ പാടില്ല, വേഗത്തിൽ തന്നെ താപനില ഉയരും. പരമാവധി നിങ്ങളുടെ ഫോൺ തണലിൽ വെയ്ക്കാൻ ശ്രദ്ധിക്കുക. ഒപ്പം ചൂടുള്ളപ്പോൾ കാറിനകത്തോ അല്ലാതെ ചൂടുള്ള പ്രതലങ്ങളിലോ ഫോൺ വെയ്ക്കാൻ പാടില്ല.
ALSO READ : Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ
വെള്ളം ഉപയോഗിച്ച് ഫോൺ തണുപ്പിക്കാൻ ശ്രമിക്കരുത്
ചൂട് കൂടുമ്പോൾ ഫോൺ ഫ്രിഡ്ജിൽ പോലും വെക്കുന്നവരുണ്ട്, ചിലർ തണുത്ത വെള്ളത്തിൽ തുടക്കുകയും ചെയ്യും.ഇത് ഒരു മോശം രീതിയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഈർപ്പം ഇറങ്ങാൻ പാടില്ല. നിങ്ങളുടെ ഉപകരണം സ്പർശിക്കുമ്പോൾ ചൂടായി തോന്നുകയാണെങ്കിൽ, അത് ഓഫ് ചെയ്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നത് ചൂട് കുറഞ്ഞ എവിടെയെങ്കിലും വയ്ക്കുക എന്നതാണ് നല്ലത്.
ഫോണിന് വിശ്രമം
ഗെയിമിംഗ്, ഫോട്ടോ, അല്ലെങ്കിൽ നീണ്ട സ്ട്രീമിംഗ് സെഷനുകൾ എന്നിവയ്ക്കായി നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നത് അത് ചൂടാകാൻ കാരണമാകും – പ്രത്യേകിച്ച് വേനൽക്കാലത്ത്. അതിന് ഒരു ഇടവേള നൽകുക. പ്രോസസ്സർ കേടാകും മുൻപ് അത് തണുപ്പിക്കുക.
സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.
നിങ്ങളുടെ സ്‌ക്രീൻ തെളിച്ചം കൂട്ടുന്നത് അധിക ബാറ്ററി ലോഡുണ്ടാക്കും, ഒപ്പം ഫോണിനുള്ളിൽ താപനിലയും ഉയർത്തും. നിങ്ങളുടെ ഫോൺ എയർ കണ്ടീഷൻ ചെയ്തതോ കാറ്റുള്ളതോ ആയ എവിടെയെങ്കിലും ഉപയോഗിക്കുക. നാവശ്യ ആപ്പുകൾ ഷട്ട് ഡൗൺ ചെയ്യുന്നത് നിങ്ങളുടെ പ്രോസസർ ഓവർടൈം പ്രവർത്തിക്കുന്നത് തടയാൻ സഹായിക്കും.
ഒറിജിനൽ ചാർജറിൽ
കമ്പനി നൽകുന്ന ഒറിജനൽ ചാർജറിൽ തന്നെ ഫോൺ ചാർജ്ജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വിലകുറഞ്ഞതോ, തേർഡ് പാർട്ടികളുടെയോ ആയ വ്യജ ചാർജറുകൾ ഒഴിവാക്കുക.ചിലത് വോൾട്ടേജ് ശരിയായി നിയന്ത്രിക്കില്ല,ഇവ കാലക്രമേണ അമിതമായി ചൂടാകുകയും ബാറ്ററിയെ നശിപ്പിക്കുകയും ചെയ്യും. എല്ലായ്പ്പോഴും ഫോൺ കമ്പനി അംഗീകരിച്ച ചാർജർ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം ചാർജ് ചെയ്യുക.
English Summary
Reason behind smartphone’s Over heating ? this is not because of gaming. many reasons here Prevent Explosions & Boost Life! Fix Your Smartphone Heat Issues through simple tips. Know what are the Main Reasons behind the Smartphone heating.