Gemini AI Trends : സ്വന്തമായി സാരി ഉണ്ടായിട്ടും എന്തിന് എഐയുടെ സഹായം തേടുന്നു? ജെമിനി സാരി ട്രെൻഡിനെ പരിഹസിച്ച് ശാന്തനു നായിഡു

Shantanu Naidu Gemini AI Saree Trend : നിങ്ങൾ അമേരിക്കയിൽ അല്ല സാരികളുടെ നാടായ ഇന്ത്യയിലാണ്. സാരി ധരിച്ച് പുറത്തിറങ്ങി നല്ലൊരു ചിത്രമെടുക്കൂ എന്നാണ് ശാന്തനു നായിഡു തൻ്റെ വീഡിയോയിൽ പറഞ്ഞത്.

Gemini AI Trends : സ്വന്തമായി സാരി ഉണ്ടായിട്ടും എന്തിന് എഐയുടെ സഹായം തേടുന്നു? ജെമിനി സാരി ട്രെൻഡിനെ പരിഹസിച്ച് ശാന്തനു നായിഡു

Gemini Saree Trend, Shatanu Naidu

Published: 

16 Sep 2025 22:36 PM

സോഷ്യൽ മീഡിയയിൽ ആകെ തരംഗമായിരിക്കുകയാണ് ഗൂഗിളിൻ്റെ ജെമിനി എഐയുടെ സാരി ട്രെൻഡ്. റെട്രോ സിനിമ സ്റ്റൈലിൽ സാരി ധിരച്ചെത്തുന്ന താരറാണിമാരെ പോലെ നിർമിത ബുദ്ധിയുടെ സാങ്കേതിക മികവോടെ സ്വയം അതിസുന്ദരിമാരാക്കുന്ന ജാലവിദ്യ. ഗൂഗിളിൻ്റെ ജെമിനി ഐഐയും ഫോട്ടോ എഡിറ്റിങ് ടൂളായ നാനോ ബനാനയും ചേർന്നാണ് ഈ സാരി തരംഗം സൃഷ്ടിച്ചിരിക്കുന്നത്. എഐ ഉപയോഗിച്ച് മിനിയേച്ചർ മോഡൽ സൃഷ്ടിച്ച് തരംഗം സൃഷ്ടിച്ച നാനോ ബെനാനാ ഏറ്റവും ഒടുവിൽ 90കളിലെ ബോളിവുഡ് സ്റ്റൈലിൽ റെട്രോ സാരി ട്രെൻഡുമായിട്ടാണ് കത്തി നിൽക്കുന്നത്.

ഇൻഫ്ലുവെൻസർമാരുൾപ്പെടെ ട്രെൻഡ് ഏറ്റുപിടിച്ചതോടെ പലരുടെ സോഷ്യൽ മീഡിയ വാളുകളിൽ സാരി കൊണ്ട് നിറഞ്ഞു. എന്നാൽ എഐ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ട്രെൻഡ് സെറ്റുകൾ മനുഷ്യരെ കൂടുതൽ മടിയന്‍മാരാക്കുകയാണെന്നാണ് രത്തൻ ടാറ്റയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ശാന്തനു നായിഡു അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ അലമാരയിൽ നിന്നും ഒരു സാരിയെടുത്ത പുറത്ത് പോയി ചിത്രമെടുക്കൂ എന്നാണ് ശാന്തിനും ഈ ട്രെൻഡിന് പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡയയിൽ വീഡിയോ പങ്കുവെച്ചത്.

ALSO READ : Best Gemini Couple Prompts : സാരി മുതൽ ഷാരൂഖ് സെൽഫി വരെ: ജെമിനിയിലെ റെട്രോ കപ്പിൾ ഷോട്ടുകൾക്കായുള്ള പ്രോംപ്റ്റ് ഇതാ

“നിങ്ങൾ ഇന്ത്യയിലാണ്, അമേരിക്കയിൽ അല്ല. ഇന്ത്യ, സാരികളുടെ നാട്. നിങ്ങളുടെ അലമാരയിൽ കുറഞ്ഞത് ഒരു 15 സാരിയെങ്കിലും കണ്ടേക്കാം. നിങ്ങൾ ഒരുപാട് മടിയന്‍മാരായി… നിങ്ങളുടെ പക്കൽ ഉള്ള വസ്ത്രം കൊണ്ടുള്ള ഒരു ചിത്രം നിർമിക്കാൻ നിങ്ങൾ എഐയോട് ആവശ്യപ്പെടുകയാണ്” ശാന്തനു തൻ്റെ വീഡിയോയിൽ പറഞ്ഞു. ഈ എഐ സാരികൾ ഉപേക്ഷിച്ച് സ്വന്തം സാരികൾ ധരിക്കൂ. എന്നിട്ട് യഥാർഥമായ ചിത്രങ്ങളെടുക്കൂ. ഒറിജിനൽ സാരിയിൽ നിങ്ങൾ ഒരുപാട് സുന്ദരിയായിരിക്കും ശാന്തു കൂട്ടിച്ചേർത്തു.

ഒരു വെള്ള ഗൗൺ ധരിച്ചുള്ള ചിത്രം എഐ ഉപയോഗിച്ച് നിർമിക്കുന്നതിനെ ഒരിക്കലും തെറ്റ് പറയില്ല. കാരണം നമ്മുടെ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർ വളരെ കുറവാണ്. നിങ്ങൾക്ക് ഒരു വളർത്തുനായയുണ്ടെങ്കിൽ അതിനോടൊപ്പം ചിത്രമെടുക്കാതെ എഐയിലൂടെ ചിത്രമെടുക്കുന്നത് പോലെയാകും ഇത് എന്ന് ശാന്തനു തൻ്റെ വീഡിയയോൽ വ്യക്തമാക്കി.

വീഡിയോ കാണാം:

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും