AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Motorola Signature Phone : സിനിമ വരെ എടുക്കാവുന്ന മോട്ടറോള ഫോൺ, 186 ഗ്രാം ഭാരം മാത്രം, ഉടൻ

Motorola Signature Phone Launch: വിലയുടെ കാര്യം മാത്രമാണ് അൽപ്പം ആശങ്ക. ഇത് എല്ലാവർക്കും ഒരു പോലെ വാങ്ങാൻ സാധിക്കുന്നതാണോ എന്ന് സംശയമുണ്ട്. വെറും 186 ഗ്രാം ഭാരമാണ് ഫോണിന് ഭാരം

Motorola Signature Phone : സിനിമ വരെ എടുക്കാവുന്ന മോട്ടറോള ഫോൺ,  186 ഗ്രാം ഭാരം മാത്രം, ഉടൻ
Motorola Signature PhoneImage Credit source: Screen Grab
Arun Nair
Arun Nair | Published: 23 Jan 2026 | 11:07 AM

സ്മാർട്ട് ഫോൺ വിപണിയിൽ വമ്പൻ വിപ്ലവത്തിന് ഒരുങ്ങുകയാണ് മോട്ടറോള. ഇനി ഫോണിൽ ഒരു സിനിമ എടുക്കണമെങ്കിൽ പോലും അതിന് ഐഫോൺ ഒന്നും ആവശ്യമില്ല. ഇതിനൊക്കെ ഉതകുന്ന പുത്തൻ ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മോട്ടറോള സിഗ്നേച്ചർ സീരീസിന് കീഴിലുള്ള പുതിയ അൾട്രാ-പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തിയിരിക്കുകയാണ്. കോളുകൾക്കൊ ഫോട്ടോകൾക്കൊ മാത്രമല്ല ഫോൺ എന്ന് പറഞ്ഞിരിക്കുകയാണ് കമ്പനി.ജനുവരി 30 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും എന്നാണ് വിവരം. എന്നാൽ വിലയുടെ കാര്യം മാത്രമാണ് അൽപ്പം ആശങ്ക. അത് എല്ലാവർക്കും ഒരു പോലെ വാങ്ങാൻ സാധിക്കുന്നതാണോ എന്ന് പരിശോധിക്കാം. വെറും 186 ഗ്രാം ഭാരമാണ് ഫോണിന് ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പവുമായിരിക്കും. പച്ച, കാർബൺ,നിറങ്ങളിൽ ഇത് ലഭ്യമാകും എന്നാണ് ഇപ്പോഴുള്ള വിവരം.

സിഗ്നേച്ചർ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ

സിഗ്നേച്ചർ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഫോൺ കസ്റ്റമൈസഡായ ഒരു അനുഭവം സമ്മാനിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ജനുവരി 30 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും, ഒരു ലക്ഷം രൂപയോ അതിൽ കുറവോ വിലയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്.

ALSO READ: മോട്ടറോളയുടെ ഇറങ്ങാനിരിക്കുന്ന മോഡൽ ഞെട്ടിക്കും, വാങ്ങുന്നവർ അറിയാൻ

ഏത് സിനിമക്കാർക്കും ബെസ്റ്റ്

പ്രൊഫഷണൽ ഫിലിം മേക്കർമാർക്കും സാധാരണ ഉപയോക്താക്കൾക്കും ഉയർന്ന നിലവാരമുള്ള സിനിമകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന തരത്തിലാണ് മോട്ടറോള ഈ സ്മാർട്ട്‌ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോട്ടറോള സിഗ്നേച്ചർ സ്മാർട്ട്‌ഫോണിന്റെ ക്യാമറയും ഡിസ്‌പ്ലേയും പോലും ഒരു സിനിമാറ്റിക് സവിശേഷതകളോടെയാണ് വരുന്നത്. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ നേരിട്ട് സിനിമകൾ ഷൂട്ട് ചെയ്യാനും ഒരു മികച്ച കാഴ്ചാനുഭവം സമ്മാനിക്കും സാഹായിക്കും.

ലോഞ്ച് തീയതി

മോട്ടറോള സിഗ്നേച്ചർ പരമ്പരയിലെ പുതിയ അൾട്രാ പ്രീമിയം സ്മാർട്ട്‌ഫോൺ ആണിത്. ഫോൺ ജനുവരി 23 ന് ഔദ്യോഗികമായി പുറത്തിറക്കും. ലോഞ്ച് ചെയ്ത് ഒരു ആഴ്ചയ്ക്കുള്ളിൽ മോട്ടറോള സ്റ്റോറുകളിലും മൊബൈൽ ഫോൺ ഔട്ട്‌ലെറ്റുകളിലും എല്ലാവർക്കും ഇത് വാങ്ങാം. എന്നാൽ വില അൽപ്പം കൂടുതലാണ്. ഫീച്ചറുകളിൽ മുൻപിൽ ആതുകൊണ്ട് തന്നെ 1 ലക്ഷം രൂപ വരെയെങ്കിലും ഫോണിൻ്റെ വില പ്രതീക്ഷിക്കാം.