നോട്ടമിട്ട് വച്ചോ… 8000mAh ബാറ്ററിയൊക്കെയുണ്ട്! റിയൽമി P4R 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Realme P4R 5G launched in India: റിയൽമി P4R 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+128GB അടിസ്ഥാന മോഡലിന് 18999 രൂപയും 6GB+128GB വേരിയന്റിന് 20999 രൂപയും 6GB+256GB വേരിയന്റിന് 22999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആദ്യ 12 മണിക്കൂറിൽ ലഭ്യമാകുന്ന 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 16999 രൂപ, 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും. ജൂൺ 17 മുതൽ വിൽപ്പയാരംഭിക്കും.
മികച്ച ബാറ്ററി ശേഷിയോടെ നല്ലാരു പുത്തൻ 5ജി ഫോൺ 15000- 20000 രൂപയോട് അടുത്ത വിലയിൽ തേടുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധത്തിൽ റിയൽമി തങ്ങളുടെ P4 സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി P സീരീസിലെ ആദ്യ R മോഡൽ എന്ന പ്രത്യേകതയുമായി റിയൽമി P4R 5ജി (realme P4R 5G) ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമായും യുവ ഉപയോക്താക്കളെ ലക്ഷമിട്ട് മികച്ച ബാറ്ററി ലൈഫ്, തെർമൽ മാനേജ്‌മെന്റ്, AI ഫീച്ചറുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ റിയൽമി ഫോൺ എത്തിയിരിക്കുന്നത്. ശക്തമായ ബാറ്ററി ശേഷിക്കൊപ്പം 45W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ് ഫീച്ചറുകളും ഇതിനുണ്ട്.
8000mAh “ടൈറ്റൻ ബാറ്ററി” ആണ് റിയൽമി P4R 5ജിയുടെ ഹൈലൈറ്റ്. ഒറ്റ ചാർജിൽ ഇത് മൂന്ന് ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത്ര വലിയ ബാറ്ററി ശേഷിയുണ്ടെങ്കിലും 8.8mm കനവും 224 ഗ്രാം ഭാരവുമേ ഈ ഫോണിനുള്ളൂ എന്നതും ശ്രദ്ധേയമാണ്.
Also Read: ഇതു കിട്ടിയത് തന്നെ ഭാഗ്യം! ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിൽ ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10
ഏഴ് വർഷത്തെ ഉപയോഗത്തിന് ശേഷം അല്ലെങ്കിൽ 1,600 ചാർജിംഗ് സൈക്കിളുകൾ വരെ 80% ത്തിലധികം ആരോഗ്യം നിലനിർത്താൻ കഴിയും വിധമാണ് ഇതിലെ ബാറ്ററി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിയൽമി പറയുന്നു. താപ നിയന്ത്രണത്തിനായി, P4R 5G 5300mm² എയർഫ്ലോ വേപ്പർ ചേംബർ (VC) കൂളിംഗ് സിസ്റ്റവും “വൺ ടാപ്പ് കൂളിംഗ്” ഫീച്ചറും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (1570×720) പിക്സലുകൾ HD+ IPS LCD സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് പ്രവർത്തനം. മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകൾക്കൊപ്പം രണ്ട് ഒഎസ് അപ്‌ഡേറ്റുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
GC50F6 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ്) അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി SC800CSA സെൻസറുള്ള 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിങ്ങുള്ള 8000mAh ബാറ്ററി എന്നിവയും ഇതിലുൾപ്പെടുന്നു.
വിലയും ലഭ്യതയും
റിയൽമി P4R 5ജിയുടെ 4GB+128GB അടിസ്ഥാന മോഡലിന് 18999 രൂപയും 6GB+128GB വേരിയന്റിന് 20999 രൂപയും 6GB+256GB വേരിയന്റിന് 22999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആദ്യ 12 മണിക്കൂറിൽ ലഭ്യമാകുന്ന 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 16999 രൂപ, 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും. ജൂൺ 17 മുതൽ റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഇതിന്റെ വിൽപ്പയാരംഭിക്കും.
English Summary
Realme P4R 5G has been launched in India. Its 4GB+128GB base model is priced at Rs 18,999, the 6GB+128GB variant is priced at Rs 20,999, and the 6GB+256GB variant is priced at Rs 22,999. However, if you take advantage of the Rs 2,000 bank discount available in the first 12 hours as part of the launch offer, you can buy them at prices of Rs 16,999, Rs 18,999, and Rs 20,999, respectively.