എതിരാളികൾക്ക് ഇനി വിശ്രമിക്കാം! പുത്തൻ പ്രോസസറും 7540mAh ബാറ്ററിയുമായി റെഡ്മി ടർബോ 5 ഇന്ത്യയിൽ എത്തി

Redmi Turbo 5 launched: റെഡ്മി ടർബോ 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 8GB+256GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 40,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ജൂൺ 19 മുതൽ ആമസോൺ, ഷവോമി ഓൺ​ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

എതിരാളികൾക്ക് ഇനി വിശ്രമിക്കാം! പുത്തൻ പ്രോസസറും 7540mAh ബാറ്ററിയുമായി റെഡ്മി ടർബോ 5 ഇന്ത്യയിൽ എത്തി

Redmi Turbo 5 5g Launched In India

Published: 

16 Jun 2026 | 02:40 PM

ഷവോമി ഇന്ത്യയിൽ ഒരു പുത്തൻ സ്മാർട്ട്ഫോൺ സീരീസ് കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. റെഡ്മി ടർബോ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി റെഡ്മി ടർബോ 5 (REDMI Turbo 5) ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്നത് ഉൾപ്പെടെ ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് ടർബോ 5 ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 6.59″ 1.5K 120Hz AMOLED സ്‌ക്രീനാണ് ഇതിനുള്ളത്, ഇത് M10 ലുമിനസെന്റ് മെറ്റീരിയൽ ഉപയോഗിക്കുന്നു, കൂടാതെ 3500 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സും ഉണ്ട്.

LPDDR5 അൾട്രാ റാമും UFS 4.1 സ്റ്റോറേജും, 5300 mm² VC കൂളിംഗ് സിസ്റ്റമുള്ള ഒരു 3D ഐസ്-ലൂപ്പ് കൂളിംഗ് സിസ്റ്റവും വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷനും ഇതിലുണ്ട്. ഡി​സൈനിന്റെ കാര്യമെടുത്താൽ മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും ആണ് നൽകിയിരിക്കുന്നത്. ഈടിനായി IP66/IP68/IP69/IP69K റേറ്റിങ്ങും ഉണ്ട്. റിയർ ക്യാമറകൾക്ക് ചുറ്റും നൽകിയിരിക്കുന്ന ഡൈനാമിക് RGB LED ആണ് മറ്റൊരു പ്രത്യേകത, ഷവോമി ഇതിനെ REDMI പിക്സൽ മാട്രിക്സ് എന്നാണ് വിളിക്കുന്നത്.

Also Read: വില കൂട്ടുന്നവരോട് പോകാൻ പറ! HMD ​വൈബ് 2 5G പുത്തൻ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 2560Hz വരെ തൽക്ഷണ സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G720 MC8 GPU, 8GB / 12GB LPDDR5X അൾട്രാ റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസ് 3-ൽ ആണ് പ്രവർത്തനം. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ, OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ OV20B സെൻസറുള്ള 20MP ക്യാമറയും (f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7540mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

റെഡ്മി ടർബോ 5 5ജിയുടെ 8GB+256GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 40,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ജൂൺ 19 മുതൽ ആമസോൺ, ഷവോമി ഓൺ​ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും. ആസ്ഫാൽറ്റ് ബ്ലാക്ക്, നൈട്രോ ബ്ലൂ, ടർബോ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.

English Summary

Redmi Turbo 5 has been launched in India. Its 8GB+256GB base variant is priced at Rs 37,999 and the 12GB+256GB variant is priced at Rs 40,999. As part of the launch offer, a bank discount of Rs 2,000 is available with select bank cards. The phone will go on sale from June 19 via Amazon, Xiaomi online and offline stores. It comes in Asphalt Black, Nitro Blue and Turbo White colour options.

Follow Us
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം